Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Saturday, January 30, 2021

പൊതുപരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സിൽ ഞായറാഴ്ച മുതൽ

           കൈറ്റ് വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ പൊതുപരീക്ഷയ്ക്കുള്ള റിവിഷൻ ക്ലാസുകൾ ഞായറാഴ്ച ആരംഭിക്കുന്നു. രാവിലെ 8.30- ന് പ്ലസ്ടുവിനും 9.30-ന് പത്താംക്ലാസുകാർക്കുമുള്ള രണ്ട് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പുനഃസംപ്രേഷണം വൈകുന്നേരം 5.30-നും 6.30 നും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ എട്ട് മണിക്ക് പ്ലസ്ടുവിനും 8.30ന് പത്താം ക്ലാസിനും ഓരോ റിവിഷൻക്ലാസുകൾ വീതം സംപ്രേഷണം ചെയ്യും. ഇവയുടെ പുനഃസംപ്രേഷണം അതത് ദിവസം രാത്രി 8.00നും 8.30 നും. സമയക്രമവും ക്ലാസുകളും തുടർച്ചയായി ഫസ്റ്റ്‌ബെൽ പോർട്ടലിൽ firstbell.kite.kerala.gov.in പ്രസിദ്ധീകരിക്കും.

Friday, January 29, 2021

പത്താം ക്ലാസ് ഐ.ടി. പരീക്ഷക്കുള്ള ഡെമോ സോഫ്റ്റ്‌വെയർ പ്രസിദ്ധപ്പെടുത്തി

 ഈ വർഷത്തെ പത്താം ക്ലാസിലെ പൊതു പരീക്ഷക്കുള്ള പത്താമത്തെ പേപ്പറായ ഐ.ടി. പ്രായോഗിക പരീക്ഷ കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ഡെമോ സോഫ്റ്റ്‌വെയർ കൈറ്റ് പ്രസിദ്ധപ്പെടുത്തി. എല്ലാ ഹൈസ്‌കൂളുകളുടേയും സമ്പൂർണ പോർട്ടലിലെ ലോഗിനിൽ സോഫ്റ്റ്‌വെയറും യൂസർഗൈഡും നിർദ്ദേശങ്ങളും ലഭ്യമാണ്. വിദ്യാലയ മേധാവി സമ്പൂർണയിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്ത് സ്‌കൂൾ ലാബിലെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്ത് കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണെന്ന് കൈറ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.
ഐ.ടി. പ്രായോഗിക പരീക്ഷയിൽ നാല് മേഖലകളിൽ നിന്നും കുട്ടിക്ക് ഇഷ്ടമുള്ള രണ്ട് മേഖലകൾ തെരഞ്ഞെടുക്കാം. ഇപ്രകാരം തെരഞ്ഞെടുക്കുന്ന രണ്ട് മേഖലകളിൽ നിന്ന് ദൃശ്യമാകുന്ന രണ്ട് ചോദ്യങ്ങളിൽ ഓരോന്ന് വീതമാണ് കുട്ടി ചെയ്യേണ്ടത്. ഓരോ ചോദ്യത്തിനും 20 സ്‌കോർ വീതം 40 സ്‌കോറാണ് ലഭിക്കുക.
ഡിസൈനിംഗിന്റെ ലോകത്തേക്ക്, പ്രസിദ്ധീകരണത്തിലേക്ക്, പൈതൺ ഗ്രാഫിക്‌സ്, ചലന ചിത്രങ്ങൾ എന്നീ നാല് അധ്യായങ്ങളെ അടിസ്ഥാനമാക്കിയുള്ള 12 പ്രവർത്തനങ്ങൾ അടങ്ങുന്ന ചോദ്യബാങ്കും, പരിശീലിക്കുന്നതിനുള്ള റിസോഴ്‌സുകളും കൈറ്റ് വെബ്‌സൈറ്റിൽ (www.kite.kerala.gov.in) ലഭ്യമാക്കിയിട്ടുണ്ട്. കേൾവി പരിമിതിയുള്ള കുട്ടികളുടെ ഐ.ടി. പരീക്ഷയ്ക്കുള്ള ചോദ്യശേഖരവും പ്രത്യേകമായി വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇവ ഡൗൺലോഡ് ചെയ്ത് കുട്ടികൾക്ക് പരിശീലിക്കാൻ കഴിയും.
ഫെബ്രുവരി രണ്ടാംവാരം ഐ.ടി. പ്രായോഗിക പരീക്ഷയുമായി ബന്ധപ്പെട്ട പ്രത്യേക ക്ലാസ് കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം ചെയ്യും. കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധവും ആത്മവിശ്വാസത്തോടെയും പരിശീലിക്കാനും പരീക്ഷയെഴുതാനും കഴിയുന്നവിധം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

SSLC Model & Final (Revised) Time Table

 

2021 മാർച്ചിലെ എസ്.എസ്.എൽ.സി. പൊതു പരീക്ഷയുടെയും (പുതുക്കിയത്) മോഡൽ പരീക്ഷയുടെയും ടൈംടേബിൾ. 
Click Here for SSLC Model Exam Time Table
Click Here for SSLC Revised Time Table

LSS-USS പരീക്ഷകള്‍ ഏപ്രില്‍ 7ന്

2020-21 അക്കാദമിക് വർഷത്തെ എൽ എസ് എസ് / യു എസ് എസ് പരീക്ഷ 2021 ഏപ്രിൽ 7 ബുധനാഴ്ച നടത്തുന്നതാണ്. വിശദമായ ടൈംടേബിൾ, സിലബസ് എന്നിവ ഉൾക്കൊള്ളുന്ന വിജ്ഞാപനം 2021 ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കുന്നതായിരിക്കും.

National Scholarship Portal Reverification

 നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ലഭ്യമായ അപേക്ഷകള്‍ വിദ്യാര്‍ഥികളുടെ ഇന്‍കം സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി അവയുമായി ഒത്ത് നോക്കിയതിന് ശേഷം റീവേരിഫിക്കേഷന്‍ നടത്തുന്നതിന് നിര്‍ദ്ദേശം ലഭ്യമായിട്ടുണ്ടല്ലോ. 2021 ഫെബ്രുവരി 5നകമാണ് അപേക്ഷകള്‍ റീവേരിഫൈ ചെയ്യേണ്ടത്. ലഭ്യമായ അപേക്ഷകളിലെ ഇന്‍കം സര്‍ട്ടിഫിക്കറ്റുമായി ഒത്ത് നോക്കി വ്യത്യാസം വന്നാല്‍ അപേക്ഷകളെ Defect ആയി അടയാളപ്പെടുത്തുകയും കുട്ടികള്‍ അവ വീണ്ടും ലോഗിന്‍ ചെയ്ത് അപകതകള്‍ പരിഹരിച്ച് പുതിയ പ്രിന്റൗട്ട് വിദ്യാലയത്തില്‍ നല്‍കുകയും വേണം . ഇവ പരിശോധിച്ച് നോഡല്‍ ഓപീസര്‍മാര്‍ വീണ്ടും വേരിഫൈ ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ട അവസാനദിവസം ഫെബ്രുവരി 5 ആണ്. ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം ചുവടെ

Click Here for Re-verification Instructions

Wednesday, January 27, 2021

SSLC 2021 - iExaMS ലൂടെ രജിസ്ട്രേഷന്‍ നടത്താം

 

 

2021 മാര്‍ച്ചിലെ എസ് എസ് എല്‍ ടി പരീക്ഷയുടെ പ്രാരംഭഘട്ടത്തിലെ സുപ്രധാന പ്രവര്‍ത്തനമായ iExaMS സോഫ്റ്റ്‍വെയറില്‍ കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന  iExaMS User Guide പരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ചു. iExaMS User Guide ഇവിടെ.

ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ച Activity Calender ചുവടെ

iExaMS പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനാധ്യാപകരെ കൂടാതെ ക്ലാസ് അധ്യാപകരെ യൂസര്‍മാരായി തയ്യാറാക്കുകയും ക്ലാസ് ടീച്ചര്‍ യൂസര്‍മാര്‍ അവരവരുടെ ഡിവിഷനിലെ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ iExaMS സോഫ്റ്റ്‍വെയറില്‍ ഉള്‍പ്പെടുത്തുകയും വേണം . ഈ പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണയിലെ ലോഗിനിലൂടെയാണ് നടത്തേണ്ടത് . ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചുവടെ വിശദീകരിക്കുന്നു

1. ക്ലാസ് ടീച്ചര്‍ യൂസര്‍മാരെ തയ്യാറാക്കുന്ന വിധം
സമ്പൂര്‍ണ്ണയിലെ HM ലോഗിനിലൂടെ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ മുകളില്‍ കാണുന്ന സ്കൂളിന്റെ പേരില്‍ ക്ലിക്ക് ചെയ്യുക.

 തുറന്ന് വരുന്ന ജാലകത്തിലെ മുകള്‍ വലത് വശത്തുള്ള More എന്നതില്‍ ക്ലിക്ക് ചെയ്യുക
 

ലഭിക്കുന്ന Manage Data Entry User എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള‍്‍ താഴെക്കാണുന്ന ജാലകം ലഭിക്കും

 ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെക്കാണുന്ന ജാലകം ലഭിക്കും ഇതില്‍ ക്ലാസ് അധ്യാപകരുടെ വിശദാംശങ്ങള്‍ നല്‍കി അവരുടെ Username , Password ഇവ തയ്യാറാക്കാവുന്നതാണ്
ഇതില്‍ Create എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വിദ്യാലയത്തിലെ ക്ലാസുകളുടെയും ഡിവിഷനുകളുടെയും ലിസ്റ്റ് ലഭിക്കും ഇതില്‍ ആ അധ്യാപിക ക്ലാസ് ടീച്ചര്‍ ആയ ഡിവിഷന് നേരിയുള്ള ബോക്സില്‍ ചുവടെ കാണുന്ന പോലെ ടിക്ക് മാര്‍ക്ക് ചെയ്യുക


 ക്ലാസ് ടീച്ചര്‍മാരെ യൂസര്‍മാരായി തയ്യാറാക്കുമ്പോള്‍ Username ആയി Schoolcode_10Div (ഉദാഹരണത്തിന് 21000_10A etc) എന്നത് പോലെ നല്‍കുക. ഇപ്രകാരം ക്ലാസ് ടീച്ചര്‍മാര്‍ക്ക് Username & Password നല്‍കിയാല്‍ അവര്‍ അവരുടെ പുതിയ Username & Password ഉപയോഗിച്ച് സമ്പൂര്‍ണ്ണയിലൂടെ ലോഗിന്‍ ചെയ്യുക. (ശ്രദ്ധിക്കുക ലോഗിന്‍ ചെയ്യേണ്ടത് iExaMS ലൂടെയല്ല സമ്പൂര്‍ണ്ണയിലൂടെയാണ്). എല്ലാ ക്ലാസ് ടീച്ചര്‍ യൂസര്‍മാരും സമ്പൂര്‍ണ്ണയിലൂടെ ആദ്യ തവണ ലോഗിന്‍ ചെയ്ത് കയറിയ ശേഷം HMന് സമ്പൂര്‍ണ്ണയിലെ HM ലോഗിനിലൂടെ പ്രവേശിക്കുമ്പോള്‍ ഡാഷ് ബോര്‍ഡില്‍ കാണുന്ന iExaMS ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ iExaMS ഹോം പേജിലെ Activity Calenderന് താഴെ പ്രധാനാധ്യാപകന്റെ വിശദാംശങ്ങളും വിദ്യാലയത്തിലെ SSLC വിദ്യാര്‍ഥികളുടെ എണ്ണം ഉള്‍പ്പെടെയുള്ള വിവരങ്ങളും നല്‍കേണ്ടതുണ്ട്. കൂടാതെ പ്രധാനാധ്യാപകന്റെ Signature അപ്‍ലോഡ് ചെയ്യേണ്ടതും പെന്‍നമ്പര്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അത് ചേര്‍ക്കേണ്ടതുമുണ്ട്. ഇവ ചേര്‍ത്ത് ക്ലാസ് ടീച്ചര്‍ യൂസര്‍മാരെ Assign ചെയത് Save and Initiate അമര്‍ത്തിയാല്‍ iExaMS പ്രവര്‍ത്തനസജ്ജമാവുകയും വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്താവുന്നതുമാണ്. . 
തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ യൂസര്‍മാര്‍ക്ക് അവരുടെ ലോഗിനിലൂടെ കുട്ടികളെ iExaMSലേക്ക് import ചെയ്ത് അവരെ ഉള്‍പ്പെടുത്താവുന്നതാണ്. തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ യൂസര്‍ ഗൈഡില്‍ വിശദമാക്കിയിട്ടുണ്ട്.

 

Saturday, January 16, 2021

പത്താം ക്ലാസിനുള്ള കൈറ്റ് വിക്ടേഴ്‌സ് ക്ലാസുകൾ ഞായറാഴ്ച പൂർത്തിയാകും

  ജൂൺ ഒന്ന് മുതൽ കൈറ്റ് വിക്ടേഴ്‌സിലൂടെ ആരംഭിച്ച 'ഫസ്റ്റ്‌ബെൽ' ഡിജിറ്റൽ ക്ലാസുകളിൽ ആദ്യം പൂർത്തിയാകുന്നത് പത്താം ക്ലാസ്. ഇതോടെ പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തി മുഴുവൻ ക്ലാസുകളുടേയും സംപ്രേഷണം ഞായറാഴ്ചയോടെ (ജനുവരി 17) പൂർത്തിയാകും. മുഴുവൻ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്പറും അധ്യായങ്ങളും ഉൾപ്പെടെ www.firstbell.kite.kerala.gov.in പോർട്ടലിൽ ലഭ്യമാക്കിയിട്ടുണ്ട്.  ഇതിനു പുറമെ പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തിൽ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റൽ ക്ലാസുകളാണ് ഉൾപ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകൾ തിരിച്ചും സമയദൈർഘ്യം നൽകിയും കുട്ടികൾക്ക് വീണ്ടും എളുപ്പത്തിൽ കാണുന്നതിനായി  പോർട്ടലിൽ പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്.
   പൊതുപരീക്ഷയ്ക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളിൽ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള പത്താംക്ലാസിന്റെ റിവിഷൻ ക്ലാസുകൾ ഫെബ്രുവരി ആദ്യം മുതൽ കൈറ്റ് വിക്ടേഴ്‌സിൽ സംപ്രേഷണം നടത്തുമെന്ന് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. ഞായറാഴ്ചയിലെ ആറു ക്ലാസുകളുടെ സംപ്രേഷണത്തോടെ ജനറൽ, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1166 ഡിജിറ്റൽ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിയത്.

  പത്താം ക്ലാസ് ഫോക്കസ് ഏരിയകളില്‍ ഉള്‍പ്പെട്ട വീഡിയോകള്‍ കാണുന്നതിന് അവ ഉള്‍പ്പെട്ട എപ്പിസോഡുകളുടെ വിശദാംശങ്ങള്‍ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

KITE Victers ല്‍ സംപ്രേക്ഷണം ചെയ്ത പഴയ ക്ലാസുകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

തമിഴ് മീഡിയം ക്ലാസുകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക 

കന്നഡ മീഡിയം  ക്ലാസുകള്‍ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക  


മലയാളം - അടിസ്ഥാന പാഠാവലി ഫോക്കസ് ഏരിയ വീഡിയോകള്‍

  1. ജീവിതം പടര്‍ത്തുന്ന വേരുകള്‍ പ്രവേശകം 
  2. പ്ലാവിലക്കഞ്ഞി :-   Episode 2Episode 3Episode 4Episode 5
  3. ഓരോ വിളിയും കാത്ത്  :- Episode 6Episode 7Episode 8  
  4. അമ്മത്തൊട്ടില്‍  :- Episode 9Episode 10Episode 11Episode 12   
  5. കൊച്ചു ചക്കരച്ചി  :- Episode 13Episode 14Episode 15
ഇംഗ്ലീഷ് -  ഫോക്കസ് ഏരിയ വീഡിയോകള്‍
  1. Adventures in a Banyan Tree :- Episode 1 : Episode 2 : Episode 3 : Episode 4 : Episode 5
  2. Snake and the Mirror :- Episode 9 : Episode 10 : Episode 11 : Episode 12 
  3. Lines written in Easy Spring :-  Episode 6 : Episode 7 : Episode 8
  4. Project Tiger :-  Episode 13 : Episode 14 : Episode 15 : Episode 16 : Episode 17
  5. Best Investment I Ever Made :-  Episode 28 : Episode 29 : Episode 30 : Episode 31 : Episode 32
  6. Ballard of Father Gilligan  :-  Episode 33 : Episode 34 : Episode 35
  7. Language Elements :-   Episode 25 : Episode 26 : Episode 27
  1.  

 


SSLC Chief/Deputy Chief List Data Collection

 2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായി ചീഫ് സൂപ്രണ്ടുമാരുടെയും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെയും നിയമനത്തിന് യോഗ്യാരായവരുടെ പേര് വിവരങ്ങള്‍ ചുവടെ ലിങ്കില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ തയ്യാറാക്കി ജനുവരി 18ന് ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പായി ഹാര്‍ഡ് കോപ്പി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം

  • പ്രൊഫോര്‍മയിലെ name of Next senior &  Phone No എന്ന കോളത്തില്‍ 15 വര്‍ഷത്തിലധികം സര്‍വീസ് ഉള്ള എല്ലാ എച്ച് എസ് എമാരുടെയും പേരുകള്‍ ഉള്‍പ്പെടുത്തണം
  • 31/03/2021 ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നവരുടെ പേരുകള്‍ ചേര്‍ക്കേണ്ടതില്ല
  • OEC വിഭാഗം വിദ്യാര്‍ഥികളുടെ എണ്ണം OBC വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. OEC കുട്ടികളുടെ കോളത്തില്‍ ചേര്‍ക്കേണ്ടതില്ല
  • E-mail മുഖാന്തരമുള്ള സോഫ്റ്റ്കോപ്പികളല്ല പ്രധാനാധ്യാപകരുടെ ഒപ്പോട് കൂടിയ ഹാര്‍ഡ് കോപ്പികളാണ് എത്തിക്കേണ്ടത്

Click Here for Data Collection Format (Word File രൂപത്തില്‍-പൂരിപ്പിച്ച ശേഷം പ്രിന്റ് എടുത്താല്‍ മതി)

Click Here for Data Collection Format (pdf Form)

SSLC IT Practical - Focus Area Questions

 2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി IT പരീക്ഷക്കുള്ള ഫോക്കസ് പാഠഭാഗങ്ങളില്‍ നിന്നുള്ള ചോദ്യശേഖരങ്ങളും പരീക്ഷാ നിര്‍ദ്ദേശങ്ങളും ചുവടെ ലിങ്കുകളില്‍

STD 10 IT Examination 2021- Key focus portions

 

Wednesday, January 13, 2021

HM Conference നിര്‍ദ്ദേശങ്ങള്‍

 2021 ജനുവരി 12ന് നടന്ന പ്രധാനാധ്യാപക യോഗത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍

  • ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് നിലവിലെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുകയും ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ ഇരുത്തി ക്ലാസ് എടുക്കുന്ന രീതി ഇനി നിര്‍ദ്ദേശം ലഭിക്കുന്നത് വരെ തുടരുക
  • നിലവില്‍ വിദ്യാലയങ്ങളില്‍ ഏതെങ്കിലും വിഷയങ്ങളില്‍ ഒരു അധ്യാപകര്‍ പോലുമില്ലെങ്കില്‍ SSK അധ്യാപകരെ നിയമിക്കും. അതിനായി വിശദാംശങ്ങള്‍ DEOയെ രേഖാമൂലം അറിയിച്ചാല്‍ DEOയുടെ അനുവാദത്തോടെ  SSK മുഖേന അവരുടെ പൂളില്‍ നിന്നും നിയമിക്കും.
  • സംശയങ്ങള്‍ തീര്‍ക്കാനായി പരീക്ഷാ ഭവനിലേക്ക് വിളിച്ച് കിട്ടുന്ന നിര്‍ദ്ദേശങ്ങള്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുന്ന പ്രവണത ശരിയല്ല
  • ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ താമസിയാതെ ലഭിക്കും
  • Age Condonation ആയി ബന്ധപ്പെട്ട അപേക്ഷകള്‍ ഇനിയും ആരെങ്കിലും സമര്‍പ്പിക്കാനുണ്ടെങ്കില്‍ ഇന്നോ നാളെയോ ആയി നല്‍കണം
  • ഐ ടി പരീക്ഷയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കും
  • പരീക്ഷയുമായി ബന്ധപ്പെട്ട സ്റ്റാഫ് ലിസ്റ്റ് ആവശ്യപ്പടുന്ന അവസരത്തില്‍ എല്ലാ അധ്യാപകരുടെയും പേരുകള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ആരെയും ഒഴിവാക്കാന്‍ പാടില്ല
  • ചീഫ് സൂപ്രണ്ട് / സെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട ലിസ്റ്റ് അടുത്ത ദിവസങ്ങളില്‍ ആവശ്യപ്പെടും . സമയബന്ധിതമായി ഇവ പൂര്‍ത്തിയാക്കി ലിസ്റ്റ് സമര്‍പ്പിക്കേണ്ടതാണ് . 15 വര്‍ഷം സര്‍വീസ് ഉള്ളവരെയാണ് ഇതിനായി പരിഗണിക്കുക
  • CWSN കുട്ടികളുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ച് വെക്കുക. 
  • എസ് എസ് എല്‍ സി കാര്‍ഡിന്റെ വില ട്രഷറിയില്‍ അടക്കേണ്ട തീയതി ജനുവരി 15
  • പകര്‍ച്ചവ്യാധികള്‍ ബാധിച്ച കുട്ടികള്‍ക്ക് പരീക്ഷാ കേന്ദ്രത്തില്‍ എത്താതെ പരീക്ഷ എഴുതാന്‍ കഴിയില്ല
  • പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ക്യാമ്പ് താമസിയാതെ നടക്കുന്നതാണ്
  • എസ് എസ് എല്‍ സി കാര്‍ഡില്‍ ഒപ്പിടുമ്പോള്‍ കറുത്ത മഷി മാത്രമേ ഉപയോഗിക്കാവൂ 
  • 2017 വരെയുള്ള പരീക്ഷകളുടെ Admissibility സാങ്ഷൻ ആയിട്ടുണ്ട്. ബില്ലുകളും വൗച്ചറുകളും നല്‍കാനുള്ളവര്‍ അടിയന്തരമായി സമര്‍പ്പിക്കുക
  •  നിലവിലെ സാഹചര്യത്തില്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള കുട്ടികളെ DEOയുടെയും 2 വിദ്യാലയങ്ങളിലെയും പ്രധാനാധ്യാപകരുടെയും അനുവാദത്തോടെ പങ്കെടുപ്പിക്കാവുന്നതാണ്
  • എസ് എസ് എല്‍ സി പരീക്ഷാ ചുമതലകള്‍ക്കുള്ള അധ്യാപകരുടെ വിശദാംശങ്ങള്‍ പ്രധാനാധ്യാപകരുടെ നേതൃത്വത്തില്‍ തന്നെ തയ്യാറാക്കണം
  • OEC വിഭാഗത്തിലെ കുട്ടികളെ OBC എന്ന് തന്നെയാണ് രേഖപ്പെടുത്തേണ്ടത്
  • 2014-15 ലെ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഇനിയും കിട്ടാനുള്ളവര്‍ കഴിയുന്നതും വേഗം ശേഖരിച്ച് നല്‍കണം

Monday, January 11, 2021

ആറാം ധനകാര്യകമ്മീഷന്‍ വിവരശേഖരണം


 
ആറാം ധനകാര്യകമ്മീഷന് ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിന് ധനകാര്യകമ്മീഷന്റെ വെബ് സൈറ്റില്‍ ഡേറ്റാ എന്‍ട്രി നടത്തുന്നതിന് ഗവ സ്കൂളുകള്‍ക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതം ഇതിലെ വിശദാംശങ്ങളുടെ കൂടി അടിസ്ഥാനത്തിലായതിനാല്‍ വിദ്യാലയങ്ങള്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഫണ്ടുകള്‍ ലഭിക്കുന്നതിന് ഇതില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കേണ്ടതുണ്ട് . 
പ്രധാന നിര്‍ദ്ദേശങ്ങള്‍
  1. LP/UP/HS വിഭാഗങ്ങള്‍ മാത്രമുള്ള വിദ്യാലയങ്ങളില്‍ അതത് വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റര്‍മാരാണ് ഡേറ്റാ എന്‍ട്രി നടത്തേണ്ടത്
  2. ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ട അവസാനദിനം ജനുവരി 20
  3. കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുക
  4. ഓരോ വിദ്യാലയത്തിലും 2 യൂസര്‍മാര്‍ ഉണ്ടാവും. പ്രധാനാധ്യാപകരുടെ ലോഗിനും അത് കൂടാതെ ക്ലര്‍ക്കിന്റെയോ ക്ലര്‍ക്കുമാരില്ലാത്ത LP/UP വിദ്യാലയത്തില്‍ മറ്റൊരു അധ്യാപകനെയോ പേരില്‍ യൂസര്‍മാരായി തയ്യാറാക്കുക
  5. യഥാര്‍ഥ സൈറ്റിന്റെ അഡ്രസ് http://sfcmis.kerala.gov.in/usr/login
  6. User Name : EDU<School code> എന്നും പാസ് വേര്‍ഡ് EDU<Schoolcode>@123$#  (ഉദാഹരണത്തിന് സ്കൂള്‍ കോഡ് 99999 ആണെങ്കില്‍ Username EDU99999 എന്നും Password EDU99999@123$# എന്നും നല്‍കി ആദ്യതവണ ലോഗിന്‍ ചെയ്യുക) ആദ്യ തവണ ലോഗിന്‍ ചെയ്യുമ്പോള്‍ പാസ് വേര്‍ഡ് മാറ്റേണ്ടതാണ്
  7. School Profile അപ്ഡേറ്റ് ചെയ്ത ശേഷം യൂസര്‍മാരെ തയ്യാറാക്കിയ ശേഷം ക്ലര്‍ക്കിന്റെ ലോഗിനില്‍ പ്രവേശിച്ചാല്‍ മാത്രമാണ് ഡേറ്റാ എന്‍ട്രി സാധിക്കൂ 
  8. ഡേറ്റാ എന്‍ട്രിയില്‍ ഏതെങ്കിലും തെറ്റുകള്‍ സംഭവിച്ചാല്‍ പ്രധാനാധ്യാപകന്റെ ലോഗിനില്‍ പ്രവേശിച്ച് Reject ചെയ്താല്‍ വീണ്ടും ക്ലര്‍ക്ക് ലോഗിന്‍ മുഖേന എന്‍ട്രി സാധിക്കും
  9. പരിശീലനത്തായി ഡെമോ സൈറ്റ് നല്‍കിയിട്ടുണ്ട് അതിനായി ഇവിടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക . ഈ സൈറ്റിനുള്ള Username thisisdemo എന്നും password: yesiknow എന്നും നല്‍കുക
  • സൈറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള User Manual ഇവിടെ
  • Data Entry നടത്തുന്നതിന് മുമ്പ് ശേഖരിക്കേണ്ട വിശദാംശങ്ങള്‍ അറിയുന്നതിന് ഇവിടെ 
  • ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഇവിടെ 
  • വിവരശേഖരണത്തിന് വേണ്ടിയുള്ള Data Collection Format ഇവിടെ

 

Saturday, January 9, 2021

KOOL പ്രീമിയം 3 ബാച്ചിന്റെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു

 അധ്യാപകരുടെ പ്രബോഷന്‍ പൂര്‍ത്തീകരണത്തിനായി KITE നടത്തിയ KOOL Premium Batch-3 ന്റെ റിസള്‍ട്ട് പ്രസിദ്ധീകരിച്ചു

റിസള്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, January 5, 2021

NMMS School Registration

  NMMS പരീക്ഷക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി പ്രധാനാധ്യാപകര്‍ വേരിഫൈ ചെയ്യേണ്ടതുണ്ട്. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റൗട്ടുകള്‍ വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപകര്‍ക്ക് സമര്‍പ്പിക്കണം. ഈ ആവശ്യത്തിനായി വിദ്യാലയങ്ങള്‍ NMMS സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട് ഇതിന്റെ സ്റ്റെപ്പുകള്‍ ചുവടെ

സ്കൂള്‍ തല വേരിഫിക്കേഷനുള്ള ലിങ്ക് ഇവിടെ  . ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള‍്‍ ലഭിക്കുന്ന പേജില്‍ Click Here to Register എന്നതില്‍ ക്ലിക്ക് ചെയ്യുക.
സ്കൂള്‍ തല രജിസ്ട്രേഷനായി താഴെപ്പറയുന്ന മാതൃകയിലുള്ള ഫോം ലഭിക്കും. ഇതില്‍ പ്രധാനാധ്യാപകന്റെ വിശദാംശങ്ങള്‍ നല്‍കി Register എന്നതില്‍ ക്ലിക്ക് ചെയ്യുക

 

Sunday, January 3, 2021

Sampoornaയില്‍ ഫോട്ടോ അപ് ലോഡ് ചെയ്യുന്നതിന്

 എസ് എസ് എല്‍ സി പരീക്ഷയുടെ ഭാഗമായി iExaMS നുള്ള വിവരശേഖരണത്തിനായി എസ് എസ് എല്‍ സി കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി സംമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ട അവസാന തീയതി ജനുവരി 4 എന്ന് പരീക്ഷാഭവന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അവസാനതീയതി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പത്തിലെ വിദ്യാര്‍ഥികളുടെ ഫോട്ടോ ഓരോ കുട്ടിയുടെ പേജില്‍ പോയി Upload ചെയ്യുന്നതിന് പകരം ബാച്ച് ആയി Upload ചെയ്യാന്‍ സമ്പൂര്‍ണ്ണയില്‍ അവസരമുണ്ട്. ഇതിനായി വിദ്യാര്‍ഥികളുടെ ഫോട്ടോ (150 പിക്സല്‍ വീതിയും 200 പിക്സല്‍ ഉയരവും 20 മുതല്‍ 30 KB വരെ ഫയല്‍ സൈസുള്ള Black & White ഫോട്ടോ ആണ് പരീക്ഷാഭവന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്) ഏതെങ്കിലും ഒരു ഫോള്‍ഡറില്‍ ഡിവിഷന്‍ അടിസ്ഥാനത്തില്‍ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് വെക്കുക. സമ്പൂര്‍ണ്ണയില്‍ വിദ്യാലയത്തിന്റെ ലേഗിനില്‍ പ്രവേശിച്ച് Admission എന്നതില്‍ ക്ലിക്ക് ചെയ്യുക

Upload Photos എന്നതില്‍ ക്ലിക്ക് ചെയ്താല്‍ താഴെക്കാണുന്ന രീതിയില്‍ ജാലകം കാണാം അതില്‍ ക്ലാസ് എന്നതില്‍ 10 എന്നും ഡിവിഷന്‍ എന്നതിന് നേരെയുള്ളതില്‍ ഈ വര്‍ഷത്തെ ഡിവിഷനും തിരഞ്ഞെടുക്കുക. 

അപ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ പേരുകള്‍ ഉള്ളപേജ് ലഭിക്കും ഇതില്‍ ഓരോ പേരിന് നേരെയുള്ള Browse എന്നതില്‍ ക്ലിക്ക് ചെയ്ത് ആ കുട്ടിയുടെ ഫോട്ടോ തിരഞ്ഞെടുക്കുക. അങ്ങിനെ ആ പേജിലെ എല്ലാ കുട്ടികളുടെയും ഫോട്ടെ സെലെക്ട് ചെയ്ത ശേഷം ചുവടെ ഉള്ള Upload ബട്ടണ്‍ അമര്‍ത്തിയാല്‍ ആ കുട്ടികളുടെ ഫോട്ടോ Upload ചെയ്യപ്പെട്ടിട്ടുണ്ടാവും. ഒരു പേജില്‍ 10 കുട്ടികളുടെ ഫോട്ടോ ആണ് ഉണ്ടാവുക. ഇവരുടെ ഫോട്ടോ ഉള്‍പ്പെടുത്തിക്കഴിഞ്ഞാല്‍ ചുവടെ 1,2,3,4 എന്നിങ്ങനെ പേജുകളുടെ എണ്ണം കാണാം അതില്‍ നിന്നോ Next എന്നതില്‍ ക്ലിക്ക് ചെയ്തോ അടുത്ത പേജ് തുറക്കുക. മേല്‍ സൂചിപ്പിച്ച രീതിയില്‍ ആ പേജിലെ കുട്ടികളുടെ ഫോട്ടോകളും ഉള്‍പ്പെടുത്തുക. ഇതേ ക്രമത്തില്‍ എല്ലാ കുട്ടികളുടെയും ഫോട്ടോകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും


ജിമ്പ് ഉപയോഗിച്ച് ഒരു ഫോള്‍ഡറിലുള്ള ചിത്രങ്ങളെ ഒറ്റയടിക്ക് ബ്ലാക്ക് & വൈറ്റിലേക്ക് മാറ്റുന്നതിന് സഹായകരമായ ഒരു വീഡിയോ ട്യൂട്ടോറിയല്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയത് ഇവിടെ ക്ലിക്ക് ചെയ്താല്‍ കാണാം


Saturday, January 2, 2021

ഫസ്റ്റ്ബെൽ: കൈറ്റ് വിക്ടേഴ്സിൽ തിങ്കളാഴ്ച മുതൽ മുഴുവൻ ക്ലാസുകളും

 കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ  ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച (ജനുവരി 4) പുനരാരംഭിക്കും. തിങ്കളാഴ്ച മുതൽ പത്തിലെ ക്ലാസുകൾ വൈകുന്നേരം 05.30 മുതൽ 07.00 മണി വരെയായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 06.30 മുതൽ 08.00 മണിവരെ അതേ ക്രമത്തിൽ നടത്തും. പ്ലസ് ടു ക്ലാസുകൾ രാവിലെ 08.00 മുതൽ 11.00 മണി വരെയും വൈകുന്നേരം 03.00 മണി മുതൽ 05.30 വരെയും ആയിരിക്കും. പ്ലസ് ടു പുനഃസംപ്രേഷണം അതേ ദിവസം വൈകുന്നേരം 07.00 മണി മുതൽ ഇതേ ക്രമത്തിൽ നടത്തും.
പ്ലസ് വൺ ക്ലാസുകൾ രാവിലെ 11.00 മുതൽ 12.00 മണി വരെയും എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് 02.00 നും 02.30 നും ആയിരിക്കും. ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ഡിസംബർ രണ്ടാം വാരം മുതൽ സംപ്രേഷണം ചെയ്ത രൂപത്തിൽ ഉച്ചയ്ക്ക് 12.00 നും 02.00 നും ഇടയിൽ സംപ്രേഷണം ചെയ്യും.
പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂർത്തിയായതായി കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. അവശേഷിക്കുന്ന ഭാഗങ്ങളും കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംപ്രേഷണം ചെയ്യും. ഫസ്റ്റ്ബെൽ ക്ലാസുകൾ ആവശ്യമെങ്കിൽ കുട്ടികൾക്ക് സ്‌കൂളിൽ നിന്നു ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തി കാണാനും സൗകര്യമൊരുക്കും. മുഴുവൻ ക്ലാസുകളും കുട്ടികൾക്ക് അവർക്ക് സൗകര്യപ്രദമായ സമയത്ത്   firstbell.kite.kerala.gov.in  പോർട്ടലിലൂടെ കാണാം. ഇനിയുള്ള ക്ലാസുകളുടെ സമയക്രമവും പോർട്ടലിൽ ലഭ്യമാകും.