Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Thursday, July 29, 2021

ഫസ്റ്റ്‌ബെല്ലിൽ ശനിയാഴ്ച മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകളും പ്ലസ് വൺ റിവിഷനും

        പൊതുപരീക്ഷയുടെ പശ്ചാത്തലത്തിൽ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നടന്നുവരുന്ന 'ഫസ്റ്റ്‌ബെൽ 2.0' ഡിജിറ്റൽ ക്ലാസുകളിൽ പ്ലസ് ടു ക്ലാസുകൾക്ക് പകരം   പ്ലസ് വൺ റിവിഷൻ ക്ലാസുകളായിരിക്കും ശനിയാഴ്ച മുതൽ ഇതേ സമയം സംപ്രേഷണം ചെയ്യുക.  ആഗസ്റ്റ് രണ്ടാം വാരത്തോടെ മുഴുവൻ റിവിഷൻ ക്ലാസുകളും പൂർത്തിയാക്കും. പ്ലസ് വൺ പരീക്ഷയ്ക്ക് ശേഷമേ പ്ലസ് ടു ക്ലാസുകൾ തുടർന്ന് കൈറ്റ് വിക്ടേഴ്‌സിൽ ആരംഭിക്കുകയുള്ളു.
     നിലവിൽ പൊതുവിഭാഗം ക്ലാസുകൾ ഇംഗ്ലീഷ് പദങ്ങൾ കൂടി ഉൾപ്പെടുത്തി ഭൂരിഭാഗവും മലയാളത്തിലാണ് സംപ്രേഷണം ചെയ്യുന്നത്. ഇതോടൊപ്പം പൂർണമായും ഇംഗ്ലീഷ് മീഡിയത്തിലുള്ള ക്ലാസുകളും ശനിയാഴ്ച മുതൽ പുതുതായി സംപ്രേഷണം തുടങ്ങും.  പൊതുക്ലാസുകളുടെ അതേ രൂപത്തിലുള്ള വിവർത്തനമല്ല ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ.  മറിച്ച് പൊതുവിഭാഗം ക്ലാസുകൾ കാണുന്ന ഇംഗ്ലീഷ് മീഡിയം വിഭാഗത്തിലെ കുട്ടികൾക്ക് ഒരു വിഷയത്തിലെ നിശ്ചിത എണ്ണം ക്ലാസുകൾ കണ്ടതിന് ശേഷം അതിന്റെ സംഗ്രഹം പൂർണമായും ഇംഗ്ലീഷിൽ കാണാനുള്ള അവസരമാണ് ഒരുക്കുന്നത്.  ഇത് മലയാളം മീഡിയം കുട്ടികൾക്കും പ്രയോജനപ്രദമാകും.  
     തമിഴ്, കന്നട മീഡിയം പ്രത്യേകം ക്ലാസുകൾ കഴിഞ്ഞ വർഷം മുതൽ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിവരുന്നുണ്ട്.  ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ തുടക്കം എന്ന നിലയിൽ ശനിയാഴ്ച ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിലേക്കുള്ള പതിനഞ്ചു ക്ലാസുകളാണ് സംപ്രേഷണം ആരംഭിക്കുന്നത്. ഫോക്കസ് ഏരിയ അധിഷ്ഠിതമാക്കിയുള്ള റിവിഷൻ ക്ലാസുകളുടെ സംപ്രേഷണം ഓരോ വിഷയവും അര മണിക്കൂർ ദൈർഘ്യമുള്ള ശരാശരി മൂന്നു ക്ലാസുകളായാണ് നടത്തുക.
           റിവിഷൻ ക്ലാസുകൾക്കൊപ്പം ഓഡിയോ ബുക്കുകളും തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിനു പുറമെ പൊതുപരീക്ഷയ്ക്ക് മുമ്പ് ലൈവ് ഫോൺ-ഇൻ ക്ലാസുകൾ നടത്തുമെന്നും കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.  എം.പി.3 ഫോർമാറ്റിലുള്ള ഒരു മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം കേൾക്കുന്ന പ്രതീതിയിൽ പല തവണ കേട്ട് പഠിക്കാൻ കുട്ടികളെ സഹായിക്കും.  വളരെയെളുപ്പം ക്യു.ആർ. കോഡ് ഉൾപ്പെടെ ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാനും പങ്കുവെയ്ക്കാനും കഴിയുന്ന ഓഡിയോ ബുക്കുകൾ കഴിഞ്ഞ എസ്.എസ്.എൽ.സി., പ്ലസ്-ടു പൊതുപരീക്ഷകളിൽ കുട്ടികൾക്ക് വളരെയേറെ ഉപകാരപ്രദമായിരുന്നു.

ഇംഗ്ലീഷ് മീഡിയം ക്ലാസുകളും റിവിഷൻ ക്ലാസുകളും ഓഡിയോ ബുക്കുകളുമെല്ലാം www.firstbell.kite.kerala.gov.in ൽ ലഭ്യമാകും.

Wednesday, July 28, 2021

ഹയർസെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി ഫലപ്രഖ്യാപനം ഇന്ന് 3 മണിക്ക്

 2021 മാർച്ചിലെ ഹയർ സെക്കന്ററി/വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷകളുടെ ഫലം ജൂലൈ 28ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് നാല് മണിമുതൽ വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.  PRD Live, സഫലം 2021, ഐഎക്‌സാംസ്-കേരള എന്നീ മൊബൈൽ ആപ്പുകളിലും  ചുവടെ ലിങ്കുകളിലും ലഭിക്കും 

::::::

Sunday, July 18, 2021

പുതുതായി സർവീസിൽ ചേരുന്നവർ (full -time regular employees) നിർബന്ധമായും ചേരേണ്ട സ്കീമുകൾ

1️⃣ National Pension Scheme (NPS)


▪️NPS ചേരാൻ ആയി ജില്ലാ ട്രഷറിയിൽ ആവശ്യം ആയ രേഖകൾ സഹിതം പോകുക. അവിടെ നിന്നും ആണ് ചെയ്യുന്നത്.

▪️SPARK-ൽ ജീവനക്കാരൻ്റെ പ്രൊഫൈൽ complete ആയിരിക്കണം. NPS nominee details DDO തന്നെ SPARK ൽ ചേർക്കണം. ഇത് Service Matterട - new pension scheme - nps nominee details വഴി ചെയ്യാം.

▪️ആവശ്യമായ രേഖകൾ :
* DDO ഒപ്പിട്ട NPS അപേക്ഷ ഫോം.
*ആധാർ കാർഡ്, പാൻ കാർഡ്, എന്നിവയുടെ ഒറിജിനൽ.
* SSLC ബുക്ക് nte ഒറിജിനൽ.
* നിയമന ഉത്തരവ് പകർപ്പ്
* 3.5cmx2.5 cm ഫോട്ടോ
* അപേക്ഷകൻ്റെ പേര്, അക്കൗണ്ട് നമ്പർ, IFSC എന്നിവ കാണിക്കുന്ന ബാങ്ക് പാസ്സ് ബുക്ക് കോപ്പി അല്ലെങ്കിൽ ക്യാൻസൽ ചെയ്ത cheque, അല്ലെങ്കിൽ ഇത്രയും രേഖപ്പെടുത്തിയ ബാങ്ക് സർട്ടിഫിക്കറ്റ്.
ഒരു കാര്യം : Spark-ൽ employee യുടെ പ്രൊഫൈലിൽ ഹോം ടൗൺ കൃത്യം ആയി അവരുടെ സ്വന്തം ജില്ലാ തന്നെ രേഖപ്പെടുത്തണം. ഫോൺ നമ്പർ ( landline, mobile എന്നിവയും ശരിയായി രേഖപ്പെടുത്തണം.)

▪️NPS നമ്പർ അഥവാ PRAN SPARK-ൽ automatic ആയി update ആകും. ആയിക്കഴിഞ്ഞാൽ present salary -ൽ deductions-ൽ insert ചെയ്യുക. Arrear തുക ഉണ്ടാകും അതും പിടിക്കണം.Regular contribution nte kude തന്നെ arrear കൂടി deduct ചെയ്ത് പോകണം.

➖➖➖

2️⃣ Group lnsurance Scheme (GIS)

സർവീസിൽ ജോയിൻ ചെയ്യുന്ന ഒരു ജീവനക്കാരന്റെ ആദ്യ ശമ്പളത്തിൽ നിന്നും നിർബന്ധമായി GIS കുറവ് ചെയ്യണം.

▪️സാലറി matters - changes in the month - Present salary -യിൽ ചെന്ന് അവിടെ deductions ഇൽ gis select ചെയ്ത് കൊടുക്കാം. From to കൊടുക്കുമ്പോൾ ഏത് തീയതിയിൽ ജോയിൻ ചെയ്താലും ആ മാസം ഒന്നാം തീയതി തൊട്ട് അവസാനം വരെ കൊടുക്കണം.

▪️ആദ്യ ശമ്പളം പാസ് ആയ ശേഷം VISWAS വഴി ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കാം. അക്കൗണ്ട് നമ്പർ അല്ലോട്ട് ചെയ്ത ശേഷം അത് സ്പാർക്കിൽ പ്രസെൻ്റ് സാലറി യിലേക്ക് ചേർത്ത് ഇടാം. ബുക്ക് പിന്നീട് ഇൻഷ്വറൻസ് ഓഫീസിൽ നിന്നും അയച്ചു തരും.

▪️ GlS ഒരു അക്കൗണ്ട് ആണ് , പോളിസി അല്ല. ഗ്രൂപ്പ് ഇൻഷുറൻസ് സ്കീം എന്നാണ് മുഴുവൻ പേര്.

▪️Pay sclae അനുസരിച്ചാണ് subscription - ൻ്റെ rate തീരുമാനിക്കുന്നത്.

▪️മിനിമം തുക യുടെ ഡബിൾ വരെ അടക്കാം. അതിനും മുകളിൽ അടച്ചാൽ benefit ഇല്ല.

▪️ സർക്കാർ പുതിയ rate പ്രഖ്യാപിച്ചാൽ GIS തുക enhance ചെയ്യണം. September മാസം മാത്രമേ enhance ചെയ്യാവൂ.

▪️വിരമിക്കുന്ന മാസം വരെ deduction തുടരണം.

▪️6 മാസത്തിൽ കൂടുതൽ അടവ് മുടക്കിയാൽ lapse ആകും. പിന്നീട് revival ചെയ്യണം. 1 വർഷം വരെ ഉള്ളത് ജില്ലാ ഓഫീസിലും 5 വർഷം വരെ സംസ്ഥാന ഓഫീസിലും അതിനും മുകളിൽ government ഉം  ആണ്.

▪️ സസ്പെൻഷൻ കാലത്തും GlS പിടിക്കണം.

Note : നിലവിൽ 1/3/21 ന് ശേഷം ജോയിൻ ചെയ്യുന്നവർക്ക് പുതിയ നിരക്കിൽ ഉള്ള ഉത്തരവ് വരേണ്ടതുണ്ട്.

➖➖➖

3️⃣ State Life Insurance (SLI)

▪️ ഇത് ഒരു ഇൻഷുറൻസ് പോളിസിയാണ്. ഓരോ പോളിസിക്കും നിശ്ചിത പ്രിമിയം തുകയും നിശ്ചിത assured തുകയും ഉണ്ടാകും.

▪️ജീവനക്കാരൻ സർവീസിൽ ജോയിൻ ' ഒരു മാസത്തിനുള്ളിൽ എടുക്കണം. ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് പോയി എടുക്കാം. ( അപേക്ഷാ ഫോം ഇൻഷുറൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സൈറ്റിൽ ലഭ്യമാണ്)

▪️ ആദ്യ പ്രീമിയം ഇൻഷ്വറൻസ് ഓഫീസിൽ നേരിട്ട് ചെന്ന് അടക്കാം. ലഭിക്കുന്ന റസിപ്റ്റിൽ ഉള്ള പോളിസി നമ്പർ SPARK -ൽ പ്രസെന്റ് സലറിയിൽ SLI സെലക്റ്റ് ചെയ്ത് എന്റർ ചെയ്യാം. അടുത്ത തവണ മുതൽ ശമ്പളത്തിൽ നിന്നും കുറവ് ചെയ്യാം.

▪️ E Treasury വഴി ഓൺലൈൻ ആയും ആദ്യ പ്രീമിയം അടക്കാം.
(etreasury.kerala.gov.in ലോഗിൻ ചെയ്തു departmental receipts select ചെയ്യുക. അതിൽ Department - സ്റ്റേറ്റ് ഇൻഷ്വറൻസ്. Remittance type - SLI FIRST PREMIUM. Revenue district - select ചെയ്യുക. Office name - select ചെയ്യുക. തുടർന്നുള്ള വിവരങ്ങൾ കൂടി ചേർത്ത് നെറ്റ് ബാങ്കിംഗ് / UPl / Card വഴി തുക അടക്കാം. ഇ-ചലാൻ റിസിപ്റ്റ് ജില്ലാ ഇൻഷ്വറൻസ് ഓഫീസിൽ ലഭ്യം ആക്കി പോളിസിയിൽ ചേരാം)

▪️പാസ്സ് ബുക്ക്, പോളിസി സർട്ടിഫിക്കേറ്റ് എന്നിവ തപാൽ ആയി ലഭിക്കും. നേരിട്ടും വാങ്ങാം.

 ▪️പോളിസി എല്ലാ മാസവും 1 ന് ഡ്യൂ ആകും. അതായത് നമുക്ക് ശമ്പളം ലഭിക്കുന്നത് അടുത്ത മാസം ആണെങ്കിലും പോളിസി അടവ് അതാത് മാസം തന്നെ ആണ് വക ഇരുതുന്നത്.

▪️Pay റേഞ്ച് അനുസരിച്ചാണ് premium തുക നിശ്ചയിക്കുക. മിനിമം തുകക്കുള്ള പോളിസി എടുക്കണം.

▪️Pay റേഞ്ച് മാറുമ്പോൾ additional policy എടുക്കണം. അങ്ങനെ വീണ്ടും മിനിമം എത്തണം. കൂടുതൽ തുകക്കും പോളിസി എടുക്കാവുന്നതാണ്.

▪️പോളിസി mature ആകുമ്പോൾ closure ചെയ്യാം. അതിനും അപേക്ഷ സൈറ്റിലുണ്ട്. അത് പ്രകാരം ചെയ്യുക. Mature തുക പോളിസി certificate ൽ തന്നെ ഉണ്ടാകും. (Sum assured.)

 ▪️SLI അംഗത്വം എടുക്കാതെ first Increment അനുവദിക്കാൻ പാടില്ല.

 ▪️3 വർഷം കഴിഞ്ഞാൽ loan കിട്ടും. അപേക്ഷ സൈറ്റിൽ ഉണ്ട്. Max 36 തവണ ആയി തിരിച്ച് അടക്കാം. Pf പോലെ വീണ്ടും പുതിയ ലോൺ പഴയ തിരിച്ച് അടവ് കൂടെ കൂട്ടി എടുക്കാം.

▪️പോളിസി സർട്ടിഫിക്കേറ്റ് നഷ്ടമായാൽ മുദ്ര പത്രത്തിൽ എഴുതി നൽകണം. അതിൻ്റെ ഫോർമാറ്റും സൈറ്റിൽ ഉണ്ട്.

▪️പോളിസി എല്ലാം 10 ൻ്റെ ഗുണിതമായിരിക്കും Additional policy minimum ₹100.

▪️50 വയസ്സ് പൂർത്തി ആയി ജോയിൻ ചെയ്യുന്ന ജീവനക്കാരൻ പോളിസി എടുക്കേണ്ട.

▪️പാർട്ട്-ടൈം ജീവനക്കാർ Full Time ആകുമ്പോൾ 50 yrs ആയില്ല എങ്കിൽ പോളിസി എടുക്കണം.

▪️Nominee യെ വെക്കണം. ഫോം സൈറ്റിലുണ്ട്.
LWA with mc ആണെങ്കിൽ തിരികെ ജോയിൻ ചെയ്ത ശേഷം പലിശ സഹിതം അടക്കാത്തത്ത കാലത്തെ അടവ് നടത്തണം.

▪️ 6 മാസം തുടർച്ചയായി പ്രിമിയം അടക്കാതിരുന്നാൽ പോളിസി lapse ആവും. അങ്ങനെ സംഭവിച്ചാൽ പലിശ സഹിതം പെൻഡിംഗ് തുക അടച്ച് പോളിസി Revive ചെയ്യണം.

▪️ സസ്പെൻഷൻ കാലയളവിലും SLI പിടിക്കണം

➖➖➖

4️⃣ Provident Fund (PF)


▪️ സർവീസിൽ പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ എൻറോൾ ചെയ്യണം.
▪️ SPARK Individual Login ൽ കയറി GPF അക്കൗണ്ടിന് അപേക്ഷിക്കാൻ employee യോട് പറയുക.
Individual login - Provident fund -GPF Admision application എടുക്കുക. അവിടെ details എല്ലാം fill ചെയ്യുക. സബ്മിറ്റ് ചെയുക.
(Apply ചെയ്യുമ്പോൾ name വരുന്നില്ല  എങ്കിൽ..... ചെയ്യാൻ പറ്റുന്നില്ല എങ്കിൽ സർവീസ് matters - personal details - present service details എടുത്ത് അവിടെ GPF എന്ന സ്ഥലത്ത് സെലക്ട് എന്ന് കൊടുക്കുക. Number ഉണ്ടെങ്കിൽ കളയുക. എന്നിട്ട് കൺഫേം ചെയ്യുക. ഇത് DDO ചെയ്യേണ്ടതാണ്)
▪️ Salary matters - provident fund - gpf admission approval dsc ഉപയോഗിച്ച് ചെയ്യുക.
▪️AG അക്കൗണ്ട് അനുവദിച്ചാൽ ksmep portal -ൽ login ചെയ്ത് admission slip എടുക്കാം.
Spark-ൽ service matters - personal details - present service details-ൽ account number വന്നിട്ടുണ്ട് എന്ന് ഉറപ്പാക്കണം.
▪️ശേഷം സാലറി matters - changes in the month - present salary - ൽ ചെന്ന് dedcutions-ൽ subscription add ചെയ്യാം
▪️ റിട്ടയർ ആവുന്നതിൻ്റെ ഒരു വർഷം മുമ്പോ അതിന് ശേഷമോ സൗകര്യം പോലെ അക്കൗണ്ട് ക്ലോസ് ചെയ്യാം. ഇതും SPARK വഴി ആണ് ചെയ്യേണ്ടത്.
▪️ റിട്ടയർ ആവുന്നതിൻ്റെ അവസാനത്തെ 3 മാസം GPF subscribe ചെയ്യാൻ പാടില്ല
▪️ ഇടക്കാലത്ത് താൽക്കാലിക ലോൺ അല്ലെങ്കിൽ തിരിച്ചടക്കേണ്ടാത്ത ലോൺ എടുക്കാം. ഇതും SPARK വഴിയാണ് ചെയ്യുന്നത്.
▪️ താൽക്കാലിക ലോൺ DDO / ഡിപ്പാർട്ട്മെൻ്റ് അധികാരി തന്നെ അനുവദിക്കും. തിരിച്ചടക്കേണ്ടാത്ത ലോൺ DDO അനുവദിക്കുമെങ്കിലും പണം പിൻവലിക്കുന്നതിന് AGയുടെ authorisation വേണം. KSEMP സൈറ്റിൽ ആണ് anthorisation slip ലഭ്യമാവുക.
▪️ താൽക്കാലിക ലോൺ എടുത്ത് ചുരുങ്ങിയത് രണ്ട് തിരിച്ചടവ് എങ്കിലും അടച്ചതിന് ശേഷം അത് തിരിച്ചടക്കേണ്ടാത്ത ലോൺ ആയി മാറ്റാം. ഇതിനും AG -യുടെ authorisation ആവശ്യമാണ്.

Thursday, July 15, 2021

പുതിയ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ചുമതലയേറ്റു

 


 പാലക്കാട് വിദ്യാഭ്യാസ ജില്ലയുടെ പുതിയ ജില്ലാ വിദ്യാഭ്യാസ ഓഫീസറായി ശ്രീമതി രാജമ്മ മാഡം ഇന്നലെ (ജൂലൈ 14) ചുമതലയേറ്റു. നിലവിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീ ഷാജിമോന്‍ സാര്‍ ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസറായി സ്ഥലം മാറിയ ഒഴിവിലാണ് പുതിയ ഡി ഇ ഒ ചുമതലയേറ്റത്

എസ് എസ് എല്‍ സി ഫലം - ജില്ലക്ക് മികച്ച വിജയം

 2020-21 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനം നടത്തിയപ്പോള്‍ പാലക്കാട് ജില്ലയും പാലക്കാട് വിദ്യാഭ്യാസജില്ലയും മുന്നേറ്റം നടത്തി. റവന്യൂ ജില്ലയില്‍ പരീക്ഷ എഴുതിയ 38770 പേരില്‍ 38518 പേരെയും വിജയിപ്പിച്ച് 99.35% ആയി പാലക്കാട് ജില്ല പത്താം സ്ഥാനത്ത് ആണ്. ജില്ലയില്‍ പരീക്ഷ എഴുതിയവരില്‍ 2623 ആണ്‍കുട്ടികളും 6460പെണ്‍കുട്ടികളും ഉള്‍പ്പെടെ 9083 പേര്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. 

     വിദ്യാഭ്യാസ ജില്ലകളില്‍ 17661 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 17505 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി പാലക്കാട് വിദ്യാഭ്യാസ ജില്ല മുപ്പത്തിയഞ്ചാം സ്ഥാനത്താണ്. 99.12% വിജയം നേടിയ പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ 4069 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചു. പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ആകെയുള്ള 106 ഹൈസ്കൂളുകളില്‍ 64 വിദ്യാലയങ്ങളില്‍ സമ്പൂര്‍ണവിജയം ആണ്. ഇതില്‍ 25 എണ്ണം ഗവ സ്കൂളുകളും 18 എയ്ഡഡ് സ്കൂളുകളും 21 അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുമാണ്. അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍( ആകെ 1577 കുട്ടികള്‍)  എല്ലാം 100% വിജയം നേടിയപ്പോള്‍ എയ്ഡഡ് വിദ്യാലയങ്ങളില്‍ (ആകെ പരീക്ഷ എഴുതിയത് 8740 കുട്ടികള്‍ ) 26 വിദ്യാലയങ്ങള്‍ക്കും ഗവ വിദ്യാലയങ്ങളില്‍ (ആകെ പരീക്ഷ എഴുതിയത് 7344 കുട്ടികള്‍ ) 15 സ്കൂളുകള്‍ക്കും 100% കൈവരിക്കാന്‍ സാധിക്കാതെ പോയത് ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം പരാജയപ്പെട്ടത് മൂലമാണ്. വിദ്യാഭ്യാസജില്ലയില്‍ ഏറ്റവും അധികം കുട്ടികളെ പരീക്ഷക്കിരുത്തിതും (904 കുട്ടികള്‍) എല്ലാ വിഷയത്തിനും A+ നേടിയ ( 371 കുട്ടികള്‍) കൂടുതല്‍ കുട്ടികളുള്ള വിദ്യാലയം മോയന്‍സ് സ്കൂള്‍ ആണ്. 

സബ്‍ജില്ലാടിസ്ഥാനത്തിലുള്ള വിജയനിലവാരം ചുവടെ പട്ടികയില്‍

Sub District Schools Govt Aided Un-Aided Appeaerd EHS % Full A+
ALATHUR 17 4 12 1 3621 3608 99.64 979
KUZHALMANNAM 10 7 2 1 1499 1490 99.4 295
CHITTUR 25 11 9 5 3209 3166 98.66 627
KOLLENGODE 17 7 7 3 3129 3067 98.02 564
PALAKKAD 28 10 10 8 4670 4642 99.4 1266
PARALI 8 1 4 3 1533 1532 99.93 338
TOTAL 105 40 44 21 17661 17505 99.12 4069

വിദ്യാഭ്യാസ ജില്ലയുടെ വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും പരിശ്രമിച്ച ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ഷാജിമോന്‍ സാറിനും പ്രധാനാധ്യാപകര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അഭിനന്ദനങ്ങള്‍

Wednesday, July 14, 2021

Digital Devises Data Collection ജൂലൈ 15നകം പൂര്‍ത്തിയാക്കണം

ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട പ്രധാനാധ്യാപകയോഗം ഇന്നലെ (ചൊവ്വ) നടന്നു. ബഹു പാലക്കാട് വിദ്യാഭ്യാസ ജില്ല ഉപഡയറക്ടര്‍ ശ്രീ കൃഷ്ണന്‍ സാര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശഅരീ ഷാജിമോന്‍ സാര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ പ്രധാനാധ്യാപകര്‍ക്ക് നല്‍കി. 

       ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിവരശേഖരണം സ്കൂള്‍തലത്തില്‍ നടത്തി ജൂലൈ 15ന് സ്കൂള്‍തലത്തില്‍ ക്രോഡീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടല്ലോ. ഇതുമായി ബന്ധപ്പെട്ട് ഒരു കുട്ടിയെ ഒരു യൂണിറ്റ് എന്ന നിലയിലാണ് കണക്കാക്കേണ്ടത് അതായത് വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്കൂള്‍ സമയങ്ങളില്‍ ക്ലാസുകള്‍ എടുത്താല്‍ ക്ലാസുകള്‍ കാണുന്നതിന് സൗകര്യം ഉണ്ടാവണം. ഇതിനായി സമ്പൂര്‍ണ ഡാഷ്ബോര്‍ഡില്‍ DIGITAL DEVICES - Availability എന്ന ലിങ്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പ്രവേശിച്ച് ക്ലാസ് , ഡിവിഷന്‍ ഇവ തിരഞ്ഞെടുക്കുമ്പോള്‍ ആ ഡിവിഷനിലെ കുട്ടികളുടെ പേരുകള്‍ ദൃശ്യമാകും അതില്‍ നിലവില്‍ സ്വന്തമായി (അതായത് പകല്‍സമയങ്ങളിലുള്‍പ്പെടെ ക്ലാസുകള്‍ നടത്തുമ്പോള്‍ കാണാന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ) ഓരോ കുട്ടിയുടെ പേരിന് നേരെ മൂന്ന് ചതുരക്കള്ളികള്‍ ഉള്ളതില്‍ അനുയോജ്യമായത് തിരഞ്ഞെടുക്കണം. ഒരു വീട്ടില്‍ ഒന്നിലധികം കുട്ടികള്‍ഉണ്ടെങ്കില്‍ ഓരോ കുട്ടിക്കും പ്രത്യേകം പ്രത്യകം സൗകര്യം വേണ്ടി വരും

നിലവില്‍ ഉപകരണം ഇല്ല എന്നാല്‍ സ്വന്തമായി വാങ്ങാന്‍ ശേഷിയുള്ള കുടുംബത്തിലെ കുട്ടി എങ്കില്‍ അവരെ ഒന്നാമത്തെ കോളത്തില്‍ ടിക്ക് നല്‍കുക

സാമ്പത്തികശേഷി കുറഞ്ഞതും എന്നാല്‍ ലോണ്‍സൗകര്യം ലഭ്യമാക്കിയാല്‍ തിരിച്ചടവ് നടത്താന്‍ പ്രാപ്തരായവരെങ്കില്‍ അവരെയാണ് രണ്ടാമത്തെ കോളത്തില്‍ ഉള്‍പ്പെടുത്തേണ്ടത്

മേല്‍ പറഞ്ഞ രണ്ട് വിഭാഗത്തിലും ഉള്‍പ്പെടാത്തതും പൊതുസമൂഹത്തിന്റെ സഹായത്തോടെ മാത്രം ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ സാധിക്കൂ എന്ന് ഉറപ്പുള്ളരവരെയാണ് മൂന്നാമത്തെ ഗണത്തില്‍ പെടുത്തേണ്ടത്. 

ഓരോ ഡിവിഷനിലെയും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി അത് സേവ് ചെയ്യുകയും എല്ലാ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ ചേര്‍ത്തതിന് ശേശം Consolidation എന്ന ലിങ്കില്‍ പ്രവേശിച്ച് വിവരങ്ങള്‍ പ്രധാനാധ്യാപകന്‍ Conform ചെയ്യണം. നിലവില്‍ ഈ സൗകര്യം ഉള്ള വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ചേര്‍ക്കണം എന്നില്ല എന്നതാണ് ഇന്നലെ പുതുതായി സമ്പൂര്‍ണ്ണയില്‍ വന്നിരുക്കുന്ന മെസേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറും യൂസര്‍ ഗൈഡും ചുവടെ ലിങ്കുകളില്‍

Click Here for the Circular

Click Here for the User Guide


SSLC ഫലം പ്രഖ്യാപിച്ചു . മൂന്ന് മണി മുതല്‍ സൈറ്റുകളില്‍ ലഭിക്കും

         2021ലെ SSLC പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. മൂന്ന് മണി മുതല്‍ താഴെ ലിങ്കുകളില്‍ നിന്നും ഫലം അറിയാന്‍ സാധിക്കും വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും കുറവ് വിജയശതമാനം വയനാട്ടിലും . കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയും കുറവ് വയനാട്ടിലും.ഏറ്റവും കൂടുതല്‍ എ+ ലഭിച്ചത് മലപ്പുറം ജില്ലയില്‍. 2214 വിദ്യാലയങ്ങളില്‍ എല്ലാ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 121348 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്


:

  1. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 17/7/2021 മുതല്‍ 23/7/2021 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
  2.  സേ പരീക്ഷാ പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട്

Tuesday, July 13, 2021

ഷാജിമോന്‍ സാറിന് എച്ച് എം ഫോറം യാത്രയയപ്പ് നല്‍കി


 

     പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്ഥാനത്ത് നിന്നും ഒറ്റപ്പാലം ഡി ഇ ഒ ആയി സ്ഥലം മാറിപ്പോകുന്ന ശ്രീ ഷാജിമോന്‍ സാറിന് എച്ച് എം ഫോറം പാലക്കാട് യാത്രയയപ്പ് നല്‍കി . പാലക്കാട് ബി ഇ എം സ്‍കൂളില്‍ നടന്ന പ്രധാനാധ്യാപകയോഗത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‍ടര്‍ ശ്രീ പി കൃഷ്ണന്‍ സാര്‍ മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ ജില്ലയിലെ ഒരു വര്‍ഷ കാലയളവില്‍ ശ്രീ ഷാജിമോന്‍ സാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ചടങ്ങില്‍ സംസാരിച്ച ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും പ്രധാനാധ്യാപകരും അനുസ്‍മരിച്ചു. എച്ച് എം ഫോറത്തിന്റെ ഉപഹാരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ സമ്മാനിച്ചു.ചടങ്ങില്‍ എച്ച് എം ഫോറം സെക്രട്ടറി ശ്രീ സുരേഷ് സാര്‍ സ്വാഗതവും ശ്രീ സുജിത്ത് സാര്‍ നന്ദിയും പ്രകാശിപ്പിച്ചു

     യാത്രയയപ്പ് യോഗത്തിന് മുന്നോടിയായി നടന്ന പ്രധാനാധ്യാപകയോഗത്തില്‍ ഡിജിറ്റല്‍ ഉപകരണങ്ങളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ്ണയില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഡി ഡി ഇ ശ്രീ കൃഷ്‍ണന്‍ സാറും ഡി ഇ ഒ ശ്രീ ഷാജിമോന്‍ സാറും വിശദീകരിച്ചു. ഇതുമായി ബന്ധപ്പെട്ട് പ്രധാനാധ്യാപകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും സമയബന്ധിതമായി പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്‍തു

തീരുമാനങ്ങള്‍

  • ഡിജിറ്റല്‍ വിവരശേഖരണത്തിന് ആവശ്യമായ വിവരങ്ങള്‍ 15ന് വൈകുന്നേരം അഞ്ച് മണിക്കകം സമ്പൂര്‍ണ്ണയില്‍ നല്‍കണം
  • കണ്‍സോളിഡേറ്റ് ചെയ്ത വിവരങ്ങളുടെ ഒരു പകര്‍പ്പ് ബന്ധപ്പെട്ട പഞ്ചായത്തിന് നല്‍കണം
  • ഇതുമായി ബന്ധപ്പെട്ട് ഡി ഇ ഒയില്‍ നിന്നും നല്‍‍കുന്ന ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കണം
  • എസ് ടി വിഭാഗം കുട്ടികളുടെ ഒഴികെയുള്ള വിശദാംശങ്ങളാണ് നല്‍കേണ്ടത്
  • എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനാവശ്യത്തിനായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉണ്ടാവത്തക്ക വിധത്തിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്
  • ഇതിനാവശ്യമായ വിശദാംശങ്ങള്‍ ക്ലാസ് അധ്യാപകരില്‍ നിന്നും ശേഖരിച്ച് പ്രധാനാധ്യാപകര്‍ സൂക്ഷിക്കണം
  • സ്വന്തമായി ഇപകരണങ്ങളില്ലാത്തവരയും വാങ്ങാന്‍ ശേഷിയില്ലാത്തവരെയുമാണ് മൂന്നാമത്തെ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തേണ്ടത്

Sunday, July 4, 2021

ജൂലൈ 4 DEO Conference തീരുമാനങ്ങള്‍

 

DEO Conference ജൂലൈ 4 ഞായര്‍ സമയം 3 മണി

അധ്യക്ഷന്‍ ഡി ഇ ഒ ശ്രീ ഷാജിമോന്‍ സാര്‍

സ്വാഗതം സുരേഷ് സാര്‍

  • ഓണ്‍ലൈന്‍ ക്ലാസ് പ്രതികരണങ്ങള്‍ എങ്ങനെ നല്‍കണം എന്നതിലെ ആശയക്കുഴപ്പം പരിഹരിക്കണം

  • അധ്യാപകരുടെ ഗ്രൂപ്പില്‍ വരുന്ന മെസേജുകളുടെ ബാഹുല്യം പലപ്പോഴും പ്രധാന മെസ്സേജുകള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നു.ഇതിന് പരിഹാരമായി 2 വ്യത്യസ്ഥഗ്രൂപ്പുകള്‍ ആരംഭിക്കാനും നിലവിലുള്ള പ്രധാനാധ്യാപകരെ മാത്രം നിലനിര്‍ത്തി ഗ്രൂപ്പുകള്‍ ഉടച്ച് വാര്‍ക്കുക

  • ഗൂഗിള്‍ ഫോമുകള്‍ പല വിദ്യാലയങ്ങളും സമയബന്ധിതമായി നല്‍കാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു

  • വിവരാവകാശത്തിന് മറുപടി നല്‍കുന്നതും എസ് ടി വിഭാഗത്തിന്റെ സമ്പൂര്‍ണ്ണ ഡേറ്റാ എന്‍ട്രിയും പൂര്‍ത്തീകരിക്കണം

ഡി ഇ ഒ ഷാജിമോന്‍ സാര്‍

  1. ഓണ്‍ലൈന്‍ ക്ലാസ് 10,11,12 ക്ലാസുകളുടെ സ്കൂള്‍തലത്തിലുള്ള ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിക്കും.

  2. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ എത്ര കുട്ടികള്‍ക്ക് ലഭ്യമാണ് . ഏത്ര ആവശ്യമാണ് എന്നീ വിവരങ്ങള്‍ എപ്പോഴും തയ്യാറായിരിക്കണം

  3. ഓണ്‍ലൈന്‍ ക്ലാസുകളുടെ അറ്റന്‍ഡന്‍സ് അധ്യാപകര്‍ സൂക്ഷിക്കുകയും അധ്യാപരുടെ താല്‍ക്കാലിക  അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ സൂക്ഷിക്കണം

  4. ഓരോ ദിവസത്തെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണം കൃത്യമായ രീതിയില്‍ നടത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡയറ്റ് പ്രതിനിധികള്‍ വിശദീകരിക്കും

  5. പ്രവേശനോല്‍സവവും ദിനാചരണങ്ങളും എല്ലാ വിദ്യാലയങ്ങളും മികച്ച രീതിയില്‍ നടത്തി

  6. ഡേറ്റാ കളക്ഷന് തയ്യാറാക്കുന്ന ഗൂഗിള്‍ ഫോമില്‍ പല വിദ്യാലയങ്ങളും സമയബന്ധിതമായി നല്‍കുന്നില്ല. ഇത് ശരിയായ പ്രവണതയല്ല. അതിനാല്‍ വിവരങ്ങള്‍ സമയബന്ധിതമായി പ്രധാനാധ്യപകര്‍ നല്‍കേണ്ടതാണ്

  7. ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വിദ്യാലയങ്ങള്‍ പരമാവധി നന്നായി പ്രവര്‍ത്തിച്ചു. കൂടുതല്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വിദ്യാലയവുമായി ബന്ധപ്പെട്ട ഏജന്‍സികളെ ചേര്‍ത്ത് നിര്‍ത്തുക

  8. വിദ്യാലയത്തില്‍ ഓരോ ആഴ്ചയും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എസ് ആര്‍ ജി , സബ്‍ജക്ട് കൗണ്‍സിലുകള്‍ ഇവ ചേര്‍ന്ന് എല്ലാ വിഭാഗം അധ്യാപകരുടെയും ഇടപെടലുകള്‍ ഉറപ്പാക്കി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അവയുടെ മോണിട്ടറിങ്ങ് പ്രധാനാധ്യാപകര്‍ നടത്തേണ്ടതാണ്

  9. വാല്യുവേഷന് അധ്യാപകരുടെ പങ്കാളിത്തക്കുറവ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. നിസാരകാരണങ്ങള്‍ പറഞ്ഞ് അധ്യാപകര്‍ വിട്ട് നില്‍ക്കുന്നത് ശരിയായ നിലപാടല്ല. വാല്യുവേഷനും സൂപ്പര്‍വിഷനും കോവിഡ് ഡ്യൂട്ടിയും അധ്യാപകരുടെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണ്. പരമാവധി സഹായങ്ങള്‍ ചെയ്ത് കൊടുത്തെങ്കിലും ഒരു വിഭാഗം നിസംഗത പാലിച്ചത് ശരിയായ പ്രവണത അല്ല. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച അധ്യാപകരെ അഭിനന്ദിക്കുന്നു

  10. നാളെ സംസ്കൃതം കൗണ്‍സില്‍ യോഗം ചേരുന്നു. എല്ലാ സംസ്കൃതാധ്യാപകരെയും പങ്കെടുപ്പിക്കണം

  11. ഫിറ്റ്‍നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം

  12. പുതിയ നിയമനങ്ങള്‍ക്ക് സാധുത ലഭിക്കുന്ന മുറക്ക് അവരെ ജോയിന്‍ ചെയ്യിപ്പിക്കാവുന്നതാണ്

  13. പ്രദേശിക പഠനകേന്ദ്രങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ചുരുക്കം വിദ്യാലയങ്ങള്‍ മാത്രമാണ് ലിസ്റ്റ് സമയബന്ധിതമായി നല്‍കിയത്

  14. സ്കോളര്‍ഷിപ്പ് ഡേറ്റാ എന്‍ട്രികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക

  15. അറബിക്ക് പോലെയുള്ള ചില വിഷയങ്ങളില്‍ അധ്യാപകരില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിന് ഡി ഡി ഇയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍നടപടികള്‍ അറിയിക്കുകയും ചെയ്യും


രാമകൃഷ്‍ണന്‍ സാര്‍ (ഡയറ്റ് പ്രതിനിധി)

  1. ഓണ്‍ലൈന്‍ പഠനം തുടരുമ്പോള്‍ അവയുടെ പുരേഗതി വിലയിരുത്തുന്നതിനായി നല്‍കിയ ഫോര്‍മാറ്റില്‍ ബന്ധപ്പെട്ട അധ്യാപകര്‍ അതത് ദിവസങ്ങളില്‍ സമര്‍പ്പിക്കണം

  2. ഓണ്‍ലൈന്‍ ക്ലാസ് മാര്‍ഗരേഖ പ്രധാനാധ്യാപകര്‍ പരിശോധിക്കണം

  3. ഓണ്‍ലൈന്‍‍ ക്ലാസുകളോടൊപ്പം അധ്യാപകരുടെ പിന്തുണാ ക്ലാസുകള്‍ നടത്തണം. ഇതിനുള്ള ആസൂത്രണം ഉണ്ടാവണം.ശക്തമായ തുടര്‍പ്രവര്‍ത്തനങ്ങളും നിരന്തരവിലയിരുത്തലുകളും ഉണ്ടാവണം

  4. വിലയിരുത്തല്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആകര്‍ഷകമാകത്തക്കവിധത്തിലായിരിക്കണം

  5. മോണിട്ടറിങ്ങ് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണം സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകരില്‍ നിന്നും അവലോകന ഫോര്‍മാറ്റുകള്‍ നല്‍കിയിരിക്കുന്നത്

  6. പഠനപ്രവര്‍ത്തനങ്ങളില്‍ മികച്ചവ ശേഖരിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറണം

  7. എല്ലാ തിങ്കളാഴ്ച്ചയും അതിന് മുന്നിലത്തെ ക്ലാസുകള്‍ കുട്ടികള്‍ കണ്ടു എന്നുറപ്പാക്കണം

  8. അധ്യാപകകൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപകസംഗമങ്ങള്‍ സംഘടിപ്പിച്ച് വരുന്നു. ഹൈസ്‍കൂള്‍ വിഭാഗം സംഗമം ബുധന്‍, വ്യാഴം , വെള്ളി , ശനി ദിവസങ്ങളില്‍ നടക്കും. അധ്യാപകരെ പങ്കെടുപ്പിക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണം. 2 ഉപജില്ലകള്‍ വീതമുള്ള സംഗമങ്ങള്‍ ആവും

  9. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്ലാനിങ്ങ് അധ്യാപക സംഗമങ്ങളുടെ ഭാഗമായി സ്കൂള്‍ തലത്തില്‍ ഉണ്ടാവണം

  10. മോണിട്ടറിങ്ങ് കാര്യക്ഷമമാക്കി നടത്തുന്നതിന്റെ ഭാഗമായി നടത്തിയ മോണിട്ടറിങ്ങ് ഫോര്‍മാറ്റിലെ വിശദാംശങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഥമാധ്യാപകര്‍ക്ക് നല്‍കിയിരുന്നില്ല. പ്രഥമാധ്യാപകര്‍ നല്‍കുന്ന ഇ-മെയില്‍ ഐ ഡിയില്‍ ലഭിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്യ പ്രഥമാധ്യാപകര്‍ ഓരോ ആഴ്ചയിലും എത്ര അധ്യാപകര്‍ നല്‍കി എന്നത് അവര്‍ക്ക് നല്‍കിയ മാതൃകയില്‍ നല്‍കണം.

  11. പ്രഥമാധ്യാപകര്‍ നല്‍കുന്ന വിവരങ്ങള്‍ ബി ആര്‍സിയിലേക്ക് ആവും പോവുക

  12. നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ അത് സ്‍കൂള്‍തലത്തില്‍ ലഭ്യമാക്കുന്നതിന് സംവിധാനം ഉണ്ടാവും

  13. അധ്യാപകര്‍ നല്‍കുന്ന വിലയിരുത്തല്‍ ഫോര്‍മാറ്റുകള്‍ പ്രധാനാധ്യാപകരുടെ ആവശ്യം പരിഗണിച്ച് എക്സല്‍ ഫോര്‍മാറ്റില്‍ ലഭ്യമാക്കും

ശ്രീ രാമദാസ് സാര്‍


  1. ടി സി ഇല്ലാതെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ്ണ എന്‍ട്രിക്കുള്ള അപേക്ഷ നിശ്ചിത മാതൃകയില്‍ വ്യാഴാഴ്ച്ചക്ക് മുമ്പ് ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കണം

  2. എസ് എസ് എല്‍ സി കണ്ടിന്‍ജന്‍സി രേഖകള്‍ അടുത്ത തിങ്കളാഴ്ക്കുള്ളില്‍ ഡി ഇ ഒയില്‍ സമര്‍പ്പിക്കണം

  3. സ്കോളര്‍ഷിപ്പിന്റെ പൈസ ലഭിച്ചവര്‍ യു സി ഉടനെ സമര്‍പ്പിക്കണം.


  • പ്രധാനാധ്യാപകര്‍ വിദ്യാലയത്തിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പുകളിലും അംഗമാവണം

  • വിവരാവകാശവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരമായി നിര്‍ദ്ദേശങ്ങള്‍ ഗ്രൂപ്പില്‍ നല്‍കും

  • എച്ച് എം ഫോറത്തിന്റെ നിലവിലെ ഗ്രൂപ്പുകള്‍ പുനസംഘടിപ്പിക്കും

  • അധ്യാപകരുടെ വിലയിരുത്തല്‍ മാതൃകകള്‍ സമര്‍പ്പിക്കുന്നതിനായി സാധിക്കുമെങ്കില്‍ പുതിയൊരു മെയില്‍ ഐ ഡി തയ്യാറാക്കി അതിലേക്ക് സമര്‍പ്പിക്കുന്നത് സ്കൂള്‍ മെയിലില്‍ അവ നിറയുന്നതിന് പരിഹാരമാകും

യോഗാവസാനം ശ്രീ സുജിത്ത് നന്ദി പ്രകാശിപ്പിച്ചു