Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Sunday, July 4, 2021

ജൂലൈ 4 DEO Conference തീരുമാനങ്ങള്‍

 

DEO Conference ജൂലൈ 4 ഞായര്‍ സമയം 3 മണി

അധ്യക്ഷന്‍ ഡി ഇ ഒ ശ്രീ ഷാജിമോന്‍ സാര്‍

സ്വാഗതം സുരേഷ് സാര്‍

  • ഓണ്‍ലൈന്‍ ക്ലാസ് പ്രതികരണങ്ങള്‍ എങ്ങനെ നല്‍കണം എന്നതിലെ ആശയക്കുഴപ്പം പരിഹരിക്കണം

  • അധ്യാപകരുടെ ഗ്രൂപ്പില്‍ വരുന്ന മെസേജുകളുടെ ബാഹുല്യം പലപ്പോഴും പ്രധാന മെസ്സേജുകള്‍ ശ്രദ്ധയില്‍പ്പെടാതെ പോകുന്നു.ഇതിന് പരിഹാരമായി 2 വ്യത്യസ്ഥഗ്രൂപ്പുകള്‍ ആരംഭിക്കാനും നിലവിലുള്ള പ്രധാനാധ്യാപകരെ മാത്രം നിലനിര്‍ത്തി ഗ്രൂപ്പുകള്‍ ഉടച്ച് വാര്‍ക്കുക

  • ഗൂഗിള്‍ ഫോമുകള്‍ പല വിദ്യാലയങ്ങളും സമയബന്ധിതമായി നല്‍കാത്തത് ഏറെ പ്രയാസം സൃഷ്ടിക്കുന്നു

  • വിവരാവകാശത്തിന് മറുപടി നല്‍കുന്നതും എസ് ടി വിഭാഗത്തിന്റെ സമ്പൂര്‍ണ്ണ ഡേറ്റാ എന്‍ട്രിയും പൂര്‍ത്തീകരിക്കണം

ഡി ഇ ഒ ഷാജിമോന്‍ സാര്‍

  1. ഓണ്‍ലൈന്‍ ക്ലാസ് 10,11,12 ക്ലാസുകളുടെ സ്കൂള്‍തലത്തിലുള്ള ഓണ്‍ലൈന്‍ പഠനപ്രവര്‍ത്തനങ്ങള്‍ താമസിയാതെ ആരംഭിക്കും.

  2. ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ഉപകരണങ്ങള്‍ എത്ര കുട്ടികള്‍ക്ക് ലഭ്യമാണ് . ഏത്ര ആവശ്യമാണ് എന്നീ വിവരങ്ങള്‍ എപ്പോഴും തയ്യാറായിരിക്കണം

  3. ഓണ്‍ലൈന്‍ ക്ലാസുകളുടെ അറ്റന്‍ഡന്‍സ് അധ്യാപകര്‍ സൂക്ഷിക്കുകയും അധ്യാപരുടെ താല്‍ക്കാലിക  അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ സൂക്ഷിക്കണം

  4. ഓരോ ദിവസത്തെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണം കൃത്യമായ രീതിയില്‍ നടത്തേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഡയറ്റ് പ്രതിനിധികള്‍ വിശദീകരിക്കും

  5. പ്രവേശനോല്‍സവവും ദിനാചരണങ്ങളും എല്ലാ വിദ്യാലയങ്ങളും മികച്ച രീതിയില്‍ നടത്തി

  6. ഡേറ്റാ കളക്ഷന് തയ്യാറാക്കുന്ന ഗൂഗിള്‍ ഫോമില്‍ പല വിദ്യാലയങ്ങളും സമയബന്ധിതമായി നല്‍കുന്നില്ല. ഇത് ശരിയായ പ്രവണതയല്ല. അതിനാല്‍ വിവരങ്ങള്‍ സമയബന്ധിതമായി പ്രധാനാധ്യപകര്‍ നല്‍കേണ്ടതാണ്

  7. ഓണ്‍ലൈന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വിദ്യാലയങ്ങള്‍ പരമാവധി നന്നായി പ്രവര്‍ത്തിച്ചു. കൂടുതല്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ വിദ്യാലയവുമായി ബന്ധപ്പെട്ട ഏജന്‍സികളെ ചേര്‍ത്ത് നിര്‍ത്തുക

  8. വിദ്യാലയത്തില്‍ ഓരോ ആഴ്ചയും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ എസ് ആര്‍ ജി , സബ്‍ജക്ട് കൗണ്‍സിലുകള്‍ ഇവ ചേര്‍ന്ന് എല്ലാ വിഭാഗം അധ്യാപകരുടെയും ഇടപെടലുകള്‍ ഉറപ്പാക്കി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും അവയുടെ മോണിട്ടറിങ്ങ് പ്രധാനാധ്യാപകര്‍ നടത്തേണ്ടതാണ്

  9. വാല്യുവേഷന് അധ്യാപകരുടെ പങ്കാളിത്തക്കുറവ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. നിസാരകാരണങ്ങള്‍ പറഞ്ഞ് അധ്യാപകര്‍ വിട്ട് നില്‍ക്കുന്നത് ശരിയായ നിലപാടല്ല. വാല്യുവേഷനും സൂപ്പര്‍വിഷനും കോവിഡ് ഡ്യൂട്ടിയും അധ്യാപകരുടെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമാണ്. പരമാവധി സഹായങ്ങള്‍ ചെയ്ത് കൊടുത്തെങ്കിലും ഒരു വിഭാഗം നിസംഗത പാലിച്ചത് ശരിയായ പ്രവണത അല്ല. ആത്മാര്‍ഥമായി പ്രവര്‍ത്തിച്ച അധ്യാപകരെ അഭിനന്ദിക്കുന്നു

  10. നാളെ സംസ്കൃതം കൗണ്‍സില്‍ യോഗം ചേരുന്നു. എല്ലാ സംസ്കൃതാധ്യാപകരെയും പങ്കെടുപ്പിക്കണം

  11. ഫിറ്റ്‍നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തണം

  12. പുതിയ നിയമനങ്ങള്‍ക്ക് സാധുത ലഭിക്കുന്ന മുറക്ക് അവരെ ജോയിന്‍ ചെയ്യിപ്പിക്കാവുന്നതാണ്

  13. പ്രദേശിക പഠനകേന്ദ്രങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ചുരുക്കം വിദ്യാലയങ്ങള്‍ മാത്രമാണ് ലിസ്റ്റ് സമയബന്ധിതമായി നല്‍കിയത്

  14. സ്കോളര്‍ഷിപ്പ് ഡേറ്റാ എന്‍ട്രികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക

  15. അറബിക്ക് പോലെയുള്ള ചില വിഷയങ്ങളില്‍ അധ്യാപകരില്ലാത്ത അവസ്ഥ പരിഹരിക്കുന്നതിന് ഡി ഡി ഇയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും തുടര്‍നടപടികള്‍ അറിയിക്കുകയും ചെയ്യും


രാമകൃഷ്‍ണന്‍ സാര്‍ (ഡയറ്റ് പ്രതിനിധി)

  1. ഓണ്‍ലൈന്‍ പഠനം തുടരുമ്പോള്‍ അവയുടെ പുരേഗതി വിലയിരുത്തുന്നതിനായി നല്‍കിയ ഫോര്‍മാറ്റില്‍ ബന്ധപ്പെട്ട അധ്യാപകര്‍ അതത് ദിവസങ്ങളില്‍ സമര്‍പ്പിക്കണം

  2. ഓണ്‍ലൈന്‍ ക്ലാസ് മാര്‍ഗരേഖ പ്രധാനാധ്യാപകര്‍ പരിശോധിക്കണം

  3. ഓണ്‍ലൈന്‍‍ ക്ലാസുകളോടൊപ്പം അധ്യാപകരുടെ പിന്തുണാ ക്ലാസുകള്‍ നടത്തണം. ഇതിനുള്ള ആസൂത്രണം ഉണ്ടാവണം.ശക്തമായ തുടര്‍പ്രവര്‍ത്തനങ്ങളും നിരന്തരവിലയിരുത്തലുകളും ഉണ്ടാവണം

  4. വിലയിരുത്തല്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആകര്‍ഷകമാകത്തക്കവിധത്തിലായിരിക്കണം

  5. മോണിട്ടറിങ്ങ് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി വിവരശേഖരണം സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അധ്യാപകരില്‍ നിന്നും അവലോകന ഫോര്‍മാറ്റുകള്‍ നല്‍കിയിരിക്കുന്നത്

  6. പഠനപ്രവര്‍ത്തനങ്ങളില്‍ മികച്ചവ ശേഖരിച്ച് ബന്ധപ്പെട്ടവര്‍ക്ക് കൈമാറണം

  7. എല്ലാ തിങ്കളാഴ്ച്ചയും അതിന് മുന്നിലത്തെ ക്ലാസുകള്‍ കുട്ടികള്‍ കണ്ടു എന്നുറപ്പാക്കണം

  8. അധ്യാപകകൂട്ടായ്മകള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അധ്യാപകസംഗമങ്ങള്‍ സംഘടിപ്പിച്ച് വരുന്നു. ഹൈസ്‍കൂള്‍ വിഭാഗം സംഗമം ബുധന്‍, വ്യാഴം , വെള്ളി , ശനി ദിവസങ്ങളില്‍ നടക്കും. അധ്യാപകരെ പങ്കെടുപ്പിക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണം. 2 ഉപജില്ലകള്‍ വീതമുള്ള സംഗമങ്ങള്‍ ആവും

  9. അടുത്ത മൂന്ന് മാസത്തേക്കുള്ള പ്ലാനിങ്ങ് അധ്യാപക സംഗമങ്ങളുടെ ഭാഗമായി സ്കൂള്‍ തലത്തില്‍ ഉണ്ടാവണം

  10. മോണിട്ടറിങ്ങ് കാര്യക്ഷമമാക്കി നടത്തുന്നതിന്റെ ഭാഗമായി നടത്തിയ മോണിട്ടറിങ്ങ് ഫോര്‍മാറ്റിലെ വിശദാംശങ്ങള്‍ കഴിഞ്ഞ വര്‍ഷം പ്രഥമാധ്യാപകര്‍ക്ക് നല്‍കിയിരുന്നില്ല. പ്രഥമാധ്യാപകര്‍ നല്‍കുന്ന ഇ-മെയില്‍ ഐ ഡിയില്‍ ലഭിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്യ പ്രഥമാധ്യാപകര്‍ ഓരോ ആഴ്ചയിലും എത്ര അധ്യാപകര്‍ നല്‍കി എന്നത് അവര്‍ക്ക് നല്‍കിയ മാതൃകയില്‍ നല്‍കണം.

  11. പ്രഥമാധ്യാപകര്‍ നല്‍കുന്ന വിവരങ്ങള്‍ ബി ആര്‍സിയിലേക്ക് ആവും പോവുക

  12. നിലവിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ അത് സ്‍കൂള്‍തലത്തില്‍ ലഭ്യമാക്കുന്നതിന് സംവിധാനം ഉണ്ടാവും

  13. അധ്യാപകര്‍ നല്‍കുന്ന വിലയിരുത്തല്‍ ഫോര്‍മാറ്റുകള്‍ പ്രധാനാധ്യാപകരുടെ ആവശ്യം പരിഗണിച്ച് എക്സല്‍ ഫോര്‍മാറ്റില്‍ ലഭ്യമാക്കും

ശ്രീ രാമദാസ് സാര്‍


  1. ടി സി ഇല്ലാതെ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ്ണ എന്‍ട്രിക്കുള്ള അപേക്ഷ നിശ്ചിത മാതൃകയില്‍ വ്യാഴാഴ്ച്ചക്ക് മുമ്പ് ഹാര്‍ഡ് കോപ്പി സമര്‍പ്പിക്കണം

  2. എസ് എസ് എല്‍ സി കണ്ടിന്‍ജന്‍സി രേഖകള്‍ അടുത്ത തിങ്കളാഴ്ക്കുള്ളില്‍ ഡി ഇ ഒയില്‍ സമര്‍പ്പിക്കണം

  3. സ്കോളര്‍ഷിപ്പിന്റെ പൈസ ലഭിച്ചവര്‍ യു സി ഉടനെ സമര്‍പ്പിക്കണം.


  • പ്രധാനാധ്യാപകര്‍ വിദ്യാലയത്തിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ ഗ്രൂപ്പുകളിലും അംഗമാവണം

  • വിവരാവകാശവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് പരിഹാരമായി നിര്‍ദ്ദേശങ്ങള്‍ ഗ്രൂപ്പില്‍ നല്‍കും

  • എച്ച് എം ഫോറത്തിന്റെ നിലവിലെ ഗ്രൂപ്പുകള്‍ പുനസംഘടിപ്പിക്കും

  • അധ്യാപകരുടെ വിലയിരുത്തല്‍ മാതൃകകള്‍ സമര്‍പ്പിക്കുന്നതിനായി സാധിക്കുമെങ്കില്‍ പുതിയൊരു മെയില്‍ ഐ ഡി തയ്യാറാക്കി അതിലേക്ക് സമര്‍പ്പിക്കുന്നത് സ്കൂള്‍ മെയിലില്‍ അവ നിറയുന്നതിന് പരിഹാരമാകും

യോഗാവസാനം ശ്രീ സുജിത്ത് നന്ദി പ്രകാശിപ്പിച്ചു


No comments:

Post a Comment