Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Monday, March 7, 2022

SSLC 2022- CE Score Entry & Cancellation

 2022 മാര്‍ച്ച് 31ന് ആരംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായുള്ള സി ഇ സ്കോര്‍ എന്‍ട്രിയും ക്യാന്‍സലേഷന്‍ പ്രവര്‍ത്തനങ്ങളും iExaMS സൈറ്റില്‍ ആരംഭിച്ചു. ഇനി മുതലുള്ള പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണയിലെ iExaMS ലിങ്കിന് പകരം https://sslcexam.kerala.gov.in/ എന്ന iExaMSസൈറ്റില്‍ നേരിട്ട് പ്രവേശിച്ചാണ് നടത്തേണ്ടത്. ഇതിനുള്ള Username & Password ലഭിക്കുന്നതിനായി സമ്പൂര്‍ണ്ണ ഡാഷ്‍ബോര്‍ഡിലെ iExaMS HM Login Credentials എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കും.


വിദ്യാലയങ്ങളുടെ സമ്പൂര്‍ണ്ണക്ക് ഉപയോഗിക്കുന്ന സ്കൂള്‍ കോഡ് ആണ് Username. ഈ Username ഉം iExaMS HM Login Credentials ല്‍ കാണിച്ചിലിക്കുന്ന പാസ്‍വേര്‍ഡും ഉപയോഗിച്ച് iExaMS സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ ആദ്യ തവണ നിലവിലെ പാസ്‍വേര്‍ഡ് മാറ്റുന്നതിനുള്ള ജാലകം ലഭിക്കും. നിലവിലെ പാസ്‍വേര്‍ഡും പുതുതായി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന പാസ്‍വേര്‍ഡ് ഇവ നല്‍കി കണ്‍ഫേം ചെയ്യുക. പാസ്‍വേര്‍ഡ് മാറ്റിക്കഴിഞ്ഞാല്‍ iExaMSല്‍ സ്‍കൂള്‍ കോഡ് , Username പുതിയ പാസ്‍വേര്‍ഡ് ഇവ നല്‍കി ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്യുമ്പോള്‍ താഴെക്കാണുന്ന മാതൃകയില്‍ ഇടത് വശത്തായി കാണാം

ഇതിലെ Pre Examination ന്റെ വലത് വശത്തുള്ള + ചിഹ്നത്തില്‍ ക്ലിക്ക് ചെയ്‍താല്‍ CE Mark Tabulation എന്ന ലിങ്ക് കാണാം. ഇത് ക്ലാസ് അധ്യാപകര്‍ സ്കോര്‍ രേഖപ്പെടുത്തിയ ശേഷം പ്രധാനാധ്യാപകര്‍ക്ക് പരിശോധിക്കുന്നതിനായുള്ളതാണ്. ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടത് ക്ലാസ് ടീച്ചര്‍ യൂസര്‍മാരാണ്. ഇവര്‍ക്കുള്ള Username പാസ്‍വേര്‍ഡ് ഇവ ലഭിക്കുന്നതിനായി Administration എന്നതിന്റെ വലത് വശത്തുള്ള + ചിഹ്നത്തില്‍ അമര്‍ത്തുമ്പോള്‍ തുറന്ന് വരുന്നതിലെClass Teacher User Credentials എന്നതില്‍ ലഭിക്കും. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ ഓരോ ക്ലാസ് ടീച്ചറിന്റെയും പേരിന് നേരെ അവരുടെ Username & Password നല്‍കിയിട്ടുണ്ടാവും. ഇതുപയോഗിച്ച് iExaMS ലിങ്കിലൂടെ അവര്‍ക്ക് സൈറ്റിന്‍ പ്രവേശിച്ച് സ്കോറുകള്‍ രേഖപ്പെടുത്താവുന്നതാണ്


ഇപ്രകാരം ക്ലാസ് ടീച്ചര്‍ ആയി ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ ഇടത് വശത്ത് കാണുന്ന Pre Examination ലെ CE Mark Tabulation എന്നതില്‍ ക്ലിക്ക് ചെയ്താല്‍ തുറന്ന് വരുന്നതിലെ CE Mark Entry എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സ്കോറുകള്‍ രേഖപ്പെടുത്തുന്നതിനുള്ള പേജ് ലഭിക്കും.

താഴെക്കാണുന്ന മാതൃകയില്‍ ജാലകം ലഭിക്കും ഇതില്‍ ആ ഡിവിഷനിലെ ആദ്യ വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പരും പേരും കാണാം. അവ ശരിയെന്നുറപ്പാക്കിയ ശേഷംഓരോ വിഷയത്തിന്റെയും സി ഇ സ്കോറുകള്‍ നല്‍കി Save ബട്ടണ്‍ അമര്‍ത്തുക. തുടര്‍ന്ന് Next ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്ത വിദ്യാര്‍ഥിയുടെ പേരും രജിസ്റ്റര്‍ നമ്പരും തനിയെ വരും . ഇപ്രകാരം ആ ഡിവിഷനിലെ എല്ലാ വിദ്യാര്‍ഥികളുടെയും വിശദാംശങ്ങള്‍ നല്‍കിയ ശേഷം View/Print Checklist ക്ലിക്ക് ചെയ്‍ത് കിട്ടുന്ന പ്രിന്റൗട്ട് പരിശോധിച്ച് എല്ലാം ശരിയെന്നുറപ്പാക്കുക

ഇപ്രകാരം എല്ലാ വിദ്യാര്‍ഥികളുടെയും സ്കോറുകള്‍ ചേര്‍ത്ത ശേഷം Pre Examination->CE Mark Tabulation-> CE Mark Verification ക്രമത്തില്‍ ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന ജാലകത്തിലെ ഓരോ വിദ്യാര്‍ഥിയുടെയും പേരിന് വലത് വശത്തുള്ള Select ആരോയില്‍ ക്ലിക്ക് ചെയ്ത് ശരിയെങ്കില്‍ Correct എന്നും തിരുത്തല്‍ ആവശ്യമെങ്കില്‍ Incorrect എന്നും തിരഞ്ഞെടുക്കുക. എല്ലാ വിദ്യാര്‍ഥികളുടെയും ഇപ്രകാരം തിരഞ്ഞെടുത്ത് Save ചെയ്യുക. തെറ്റുള്ളവ തിരുത്തല്‍ വരുത്തുന്നതിന് Incorrect എന്ന് തിരഞ്ഞെടുത്തവ Pre Examination->CE Mark Tabulation-> CE Mark Correction എന്ന ക്രമത്തില്‍ പ്രവേശിച്ച് തിരുത്താവുന്നതാണ്. ഇപ്രകാരം ക്ലാസ് അധ്യാപകര്‍ Verify ചെയ്തവ പ്രധാനാധ്യാപകന്റെ ലോഗിനില്‍ കാണാന്‍ സാധിക്കും. എല്ലാ വിദ്യാര്‍ഥികളുടെയും ശരിയെന്നുറപ്പാക്കി പ്രധാനാധ്യാപകന്‍ ഇത് Confirm ചെയ്യേണ്ടതുണ്ട്



Wednesday, January 26, 2022

SSLC Duty -Staff Data Collection

      പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗവ /എയ്ഡഡ് ഹൈസ്‍കൂളുളിലെ LP/UP/HS വിഭാഗങ്ങളിലെ എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും വിശദാംശങ്ങള്‍ 2022 മാര്‍ച്ചിലെ SSLC  പരീക്ഷാ ചുമതലകളുടെ വിവരശേഖരണത്തിനായി പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും നല്‍കിയ ചുവടെ ലിങ്കുകളില്‍ നല്‍കാന്‍ നിര്‍ദ്ദേശം. 

GOVT Schools Link HERE

AIDED School Link HERE 

Tuesday, January 25, 2022

NMMS അപേക്ഷ ക്ഷണിച്ചു

           2021-22 അധ്യയനവര്‍ഷത്തെ NMMS പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. 2022 ജനുവരി 20 മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഈ അധ്യയനവര്‍ഷം ഗവ. / എയ്‍ഡഡ് വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒന്നരലക്ഷത്തില്‍ കുറവുള്ള കുട്ടികള്‍ക്ക് ആണ് അപേക്ഷിക്കാന്‍ കഴിയുക . കേരളത്തില്‍ നിന്നും 3473 കുട്ടികള്‍ക്കാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. എഴുത്ത് പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിക്കുന്ന കുട്ടികളില്‍ നിന്നാണ് അര്‍ഹതയുള്ളവരെ തിരഞ്ഞെടുക്കുക. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന കാലത്ത് പ്രതിവര്‍ഷം 12000 രൂപ സ്കോളര്‍ഷിപ്പ് ലഭിക്കും.  വിശദാംശങ്ങള്‍ ചുവടെ.

അപേക്ഷ സമര്‍പ്പിക്കേണ്ടത് :- 2022 ജനുവരി 24 മുതല്‍ ഫെബ്രുവരി 4 വരെ

അപേക്ഷിക്കുന്നതിനുള്ള ലിങ്ക് :- http://nmmse.kerala.gov.in

പ്രധാനാധ്യാപകര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കേണ്ടത്  :- 07.2.2022 നകം

പ്രധാനാധ്യാപകര്‍ വേരിഫിക്കേഷന്‍ നടത്തുന്നതിനുള്ള ലിങ്ക് ഇവിടെ

അപേക്ഷിക്കാവുന്നവര്‍

  • ഗവ. / എയ്ഡഡ് വിദ്യാലയങ്ങളില്‍ ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍
  • രക്ഷകര്‍ത്താക്കളുടെ വാര്‍ഷികവരുമാനം ഒന്നര ലക്ഷം രൂപയില്‍ കുറവായിരിക്കണം

അപേക്ഷിക്കാന്‍ ആവശ്യമായ രേഖകള്‍ (അപ്‍ലോഡ് ചെയ്യേണ്ടത്)

  1. വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന വരുമാനസര്‍ട്ടിഫിക്കറ്റ് (പി ഡി എഫ് രൂപത്തില്‍ 100kbയില്‍ കുറവ് സൈസ്) 
  2. പാസ്‍പോര്‍ട്ട് സൈസ് ഫോട്ടോ (150X200 pixel 20-30 kb Size, jpg/jpeg Format)
  3. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (SC/ST വിദ്യാര്‍ഥികള്‍ക്ക് മാത്രം)-പി ഡി എഫ് രൂപത്തില്‍, 100kbയില്‍ കുറവ് സൈസ്
  4. Persons with Disability വിഭാഗത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് -PDF രൂപത്തില്‍, 100kbയില്‍ കുറവ് സൈസ്
പ്രത്യേകം ശ്രദ്ധിക്കേണ്ടത് :- വിദ്യാര്‍ഥിയെ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന  പേരും ജനനതീയതിയും സ്കൂള്‍ രേഖകള്‍ പ്രകാരമുള്ളത് തന്നെ ആയിരിക്കണം. വിദ്യാര്‍ഥിയെ രജിസ്റ്റര്‍ ചെയ്യുന്നതിന് ഇ-മെയില്‍ ഐ ഡി നിര്‍ബന്ധമാണ്

90 മിനിട്ട് ദൈര്‍ഘ്യമുള്ള 2 പരീക്ഷകള്‍ (Part I- Mental Ability Test (MAT) & Part II- Scholastic Aptitude Test (SAT)) ഉണ്ടായിരിക്കും . പരീക്ഷാ തീയതി പിന്നീട്
.

വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിച്ച ശേഷം അതിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളും ഫെബ്രുവരി 7 ന് മുമ്പായി  വിദ്യാലയത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം  

സര്‍ക്കുലര്‍ ഇവിടെ 

അപേക്ഷ സമര്‍പ്പിക്കേണ്ട വിധം ഇവിടെ

പ്രധാനാധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇവിടെ

OMR ഷീറ്റിന്റെ മാതൃക ഇവിടെ

Wednesday, January 19, 2022

കൈറ്റ് വിക്ടേഴ്സില്‍ ജനുവരി 21 മുതല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുതിയ സമയക്രമം

 

# പ്ലസ്ടുവിന് എട്ട് ക്ലാസുകള്.
# കൈറ്റ് വിക്ടേഴ്സ് പ്ലസിൽ അടുത്തദിവസം പുനഃസംപ്രേഷണം.
# പത്താം ക്ലാസ് ഫെബ്രുവരി ആദ്യവും പ്ലസ്ടു അവസാന വാരവും പൂര്ത്തിയാകും.
# പൊതുപരീക്ഷയ്ക്ക് മുമ്പ് റിവിഷന് ക്ലാസുകളും ലൈവ് ഫോണ്-ഇന്-സംശയനിവാരണവും.
# പ്രീ-പ്രൈമറി മുതല് ഒന്പത് വരെ ക്ലാസുകള് ഏപ്രിലിലും പ്ലസ്വണ് മെയ് മാസവും പൂര്ത്തിയാകും.
കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഫസ്റ്റ്ബെല് 2.0 ഡിജിറ്റല് ക്ലാസുകള്ക്ക് ജനുവരി 21 മുതലുള്ള പുതിയ സമയക്രമം കേരള ഇന്ഫ്രാസ്ട്രചര് ആന്ഡ് ടെക്നോളജി ഫോര് എഡ്യൂക്കേഷന് (കൈറ്റ്) പ്രസിദ്ധീകരിച്ചു. ഓരോ ക്ലാസും കൈറ്റ് വിക്ടേഴ്സില് സംപ്രേഷണം ചെയ്യുന്നത് അടുത്ത ദിവസം രണ്ടാം ചാനലായ കൈറ്റ് വിക്ടേഴ്സ് പ്ലസില് മറ്റൊരു സമയത്ത് പുനഃസംപ്രേഷണം ചെയ്യും. എല്ലാ ക്ലാസുകളും ഫസ്റ്റ്ബെല് പോര്ട്ടലില്(www.firstbell.kite.kerala.gov.in)ലഭ്യമാക്കും
കൈറ്റ് വിക്ടേഴ്സില് പ്ലസ്വണിന് രാവിലെ 7 മുതല് 8.30 വരെ മൂന്ന് ക്ലാസുകളും പ്ലസ്ടുവിന് വൈകുന്നേരം 3.30 മുതല് 7.30 വരെ എട്ടു ക്ലാസുകളും സംപ്രേഷണം ചെയ്യും. പ്രീപ്രൈമറി ക്ലാസുകള് രാവിലെ 8.30ന്. രാവിലെ 9.00, 9.30, 10.00, 10.30, 11.00, 11.30, ഉച്ചയ്ക്ക് 12.00, 12.30, എന്നീ സമയങ്ങളില് യഥാക്രമം 1, 2, 3, 4, 5, 6, 7, 8 ക്ലാസുകള് സംപ്രേഷണം ചെയ്യും. ഒന്പതാം ക്ലാസിന് ഉച്ചയ്ക്ക് 1 മുതല് 2 വരെ രണ്ട് ക്ലാസുകളും പത്താം ക്ലാസിന് ഉച്ചയ്ക്ക് 2 മുതല് 3.30 വരെ മൂന്ന് ക്ലാസുകളും കൈറ്റ് വിക്ടേഴ്സില് സംപ്രേഷണം ചെയ്യും. പത്താം ക്ലാസിന് രാത്രി 9.30 മുതല് പുനഃസംപ്രേഷണം ഉണ്ടാകും.
ക്ലാസുകളുടെ പുനഃസംപ്രേഷണം കൈറ്റ് വിക്ടേഴ്സ് പ്ലസില് അടുത്ത ദിവസം ഉണ്ടാകും. പ്ലസ്വണിന് വൈകുന്നേരം 6 മുതലും പ്ലസ്ടുവിന് രാവിലെ 8.30 മുതലും പത്താം ക്ലാസിന് രാവിലെ 7 മുതലും അടുത്ത ദിവസം അതേ ക്രമത്തില് പുനഃസംപ്രേഷണം ചെയ്യും. പ്രീ-പ്രൈമറി മുതല് എട്ടുവരെ ക്ലാസുകള് അടുത്ത ദിവസം ഉച്ചയ്ക്ക് 12.30 മുതല് 4.30 വരെയും ഒന്പതാം ക്ലാസ് 5 മണിക്കും ആണ് കൈറ്റ് വിക്ടേഴ്സ് പ്ലസിലെ പുനഃസംപ്രേഷണം.
ഫെബ്രുവരി ആദ്യവാരം പത്താം ക്ലാസിന്റേയും അവസാനവാരം പ്ലസ്ടുവിന്റേയും ക്ലാസുകള് പൂര്ത്തിയാക്കി ഫോക്കസ് ഏരിയയ്ക്കു പുറത്തുള്ള വിഷയങ്ങളുള്പ്പെടെ പ്രതിപാദിക്കുന്ന പ്രത്യേക റിവിഷന് ക്ലാസുകളും സംപ്രേഷണം ചെയ്യും ഇതോടൊപ്പം പൊതുപരീക്ഷയ്ക്ക് മുമ്പ് തത്സമയ സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്-ഇന്-പരിപാടിയും പ്രത്യേകം ഓഡിയോ ബുക്കുകളും കൈറ്റ് തയ്യാറാക്കും. ഒന്നു മുതല് ഒന്പതുവരെ ക്ലാസുകള് ഏപ്രില് മാസത്തോടെയും പ്ലസ്വണ് ക്ലാസുകള് മെയ് മാസത്തോടെയും പൂര്ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇതിന് പിന്നീട് ആവശ്യമുള്ള മാറ്റങ്ങള് വരുത്തും.
രണ്ടു ചാനലിലും വൈകുന്നേരം 7.30 മുതല് 9.30 വരെ (നാലു പ്രോഗ്രാമുകള്) പൊതുപരിപാടികള് ആയിരിക്കും. ഇതില് കേരളം മണ്ണും മനുഷ്യനും (ഡോ. തോമസ് ഐസക്), ശാസ്ത്രവും ചിന്തയും (ഡോ.വി.പി.ജോയ്), മഹാമാരികള് (ഡോ.ബി. ഇക്ബാല്), ജീവന്റെ തുടിപ്പ് (ഡോ.ഇ.കുഞ്ഞികൃഷ്ണന്), ശാസ്ത്രവിചാരം (ഡോ.വൈശാഖന് തമ്പി), മഞ്ചാടി (കുമാരി നേഹ ഡി തമ്പാന്), എങ്ങനെ എങ്ങനെ എങ്ങനെ?, കളിയും കാര്യവും, ഇ-ക്യൂബ് സ്റ്റോറീസ്, ചരിത്രം തിരുത്തിയ തന്മാത്രകള് എന്നിങ്ങനെ പത്തു പുതിയ പരമ്പരകളാണ് സംപ്രേഷണം ചെയ്തു വരുന്നത്.
സ്കൂളിലെ ഒന്പത് വരെ ക്ലാസുകള് താത്ക്കാലികമായി നിര്ത്തുന്ന സാഹചര്യത്തില് അധ്യാപകര്ക്ക് തുടര്പിന്തുണ നല്കാന് കഴിയുന്ന വിധത്തില് കൈറ്റ് വിക്ടേഴ്സ് ക്ലാസുകള് പുനഃക്രമീകരിക്കാന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്കുട്ടിയുടെ അദ്ധ്യക്ഷതയില് നടന്ന ഉന്നതതല യോഗത്തിലെ തീരുമാനമനുസരിച്ചാണ് പുതിയ സമയക്രമീകരണം.
 
Click Here for Revised Time Schedule

Monday, December 27, 2021

SSLC / HIGHER SECONDARY പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

2021-2022 അദ്ധ്യയന വർഷത്തെ SSLC, THSLC, SSLC(HI) THSLC(HI) AHSLC പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും.  പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി ജനുവരി 14 മുതൽ 19 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും. 

2022 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചു. 2021 മാര്‍ച്ച് 31ന് ആരംഭിക്കുന്ന പരീക്ഷക്കുള്ള കാര്‍ഡിന്റെ വില 15 രൂപ ജനുവരി 24നകം 0202-01-102-92 -Other Receipts എന്ന ശീര്‍ഷകത്തില്‍ അടക്കണം. പരീക്ഷാ ഫീസ് ഇനത്തില്‍ 30 രൂപയാണ് ശേഖരിക്കേണ്ടത് . ഇതുള്‍പ്പെടെ കാര്യങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍ ചുവടെ
എസ് എസ് എൽ സി, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ തിയതികൾ പ്രഖ്യാപിച്ചു.
2022 മാർച്ച്‌ 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ് എസ് എൽ സി പരീക്ഷ. മാർച്ച്‌ 30 മുതൽ ഏപ്രിൽ 22 വരെ പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ നടക്കും.
എസ് എസ് എൽ സി മോഡൽ പരീക്ഷ മാർച്ച്‌ 21 മുതൽ 25 വരെ നടക്കും. മാർച്ച്‌ 16 മുതൽ മാർച്ച്‌ 21 വരെയാണ് പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കണ്ടറി മോഡൽ പരീക്ഷ.
എസ് എസ് എൽ സി - ഐ ടി പ്രാക്റ്റിക്കൽ പരീക്ഷകൾ മാർച്ച്‌ 10 മുതൽ 19 വരെ നടക്കും. പ്ലസ് ടു പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 21 ന് തുടങ്ങി മാർച്ച്‌ 15 ന് അവസാനിക്കും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രാക്റ്റിക്കൽ പരീക്ഷ ഫെബ്രുവരി 15 ന് ആരംഭിച്ച് മാർച്ച്‌ 15 ന് അവസാനിക്കും.

SSLC 2022 :

HIGHER SECONDARY 2022 :

VHSE

Tuesday, December 21, 2021

LD Medical Camp

    പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പഠനവൈകല്യമുള്ള കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സബ്‍ജില്ലാടിസ്ഥാനത്തില്‍ ചുവടെ കാണിച്ചിരിക്കുന്ന ദിവസങ്ങളില്‍ നടത്തുന്നതാണ് സ്‍പെഷ്യല്‍ എഡ്യുക്കേറ്ററുടെ നേതൃത്വത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കുട്ടികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കളും ഉണ്ടായിരിക്കണം

ക്രമ നമ്പര്‍ക്യാമ്പ് നടക്കുന്ന സ്ഥലംതീയതിപങ്കെടുക്കേണ്ട ഉപജില്ലകള്‍
1CGHSS VADAKKANCHERY22.12.2021ALATHUR
2GHS KOTTAYI24.12.2021PARLI & KUZHALMANNAM
3GUPS CHITTUR27.12.2021CHITTUR
4GGVHS NENMARA30.12.2021KOLLENGODE
5BEMHSS PALAKKAD04.01.2022PALAKKAD

ക്യാമ്പില്‍ പങ്കെടുക്കുന്ന അവസരത്തില്‍ ഹാജരാക്കേണ്ട രേഖകള്‍
  1. ഫോട്ടോ-1
  2. ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്
  3. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് / റേഷന്‍ കാര്‍ഡിന്റെ കോപ്പി
  4. എസ് എസ് എല്‍ സി പരീക്ഷാ ആനുകൂല്യത്തിനുള്ള അപേക്ഷ (മാതൃക ചുവടെ )
  5. ഇംഗ്ലീഷ്, കണക്ക്, മലയാളം വിഷയങ്ങളുടെ നോട്ട്‍ബുക്കുകള്‍
  6. ഉത്തരക്കടലാസുകള്‍
  7. ചികില്‍സാ രേഖകള്‍ ഉണ്ടെങ്കില്‍ അവ
  8. ക്ലാസ് ടീച്ചറുടെ റിപ്പോര്‍ട്ട്

  • SSLC ആനുകൂല്യത്തിനുള്ള അപേക്ഷ മാതൃക  ഇവിടെ
  • Click Here for DEO Circular

Tuesday, December 7, 2021

മെഡിസെപ്പ് - പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്

 

       സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ്  പദ്ധതി മെഡിസെപ്പിന്റെ വിവരശേഖറണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് മുമ്പ് ശേഖരിച്ച വിവരങ്ങളില‍്‍ തിരുത്തല്‍ വരുത്തുന്നതിനും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും ഡിസംബര്‍ 20 വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ

ഇതിനായി ഡി ഡി ഒ തലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍

  1. എല്ലാ ജിവനക്കാരോടും മെഡിസെപ്പില്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് നല്‍കിയ വിവരങ്ങള്‍ പൂര്‍ണ്ണവും ശരിയുമെന്നുറപ്പാക്കാന്‍ ആവശ്യപ്പെടുക 
  2. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ മെഡിസെപ്പിന്റെ രേഖകള്‍ ശേഖരിച്ച് ആവശ്യമായ സൈറ്റില്‍ തിരുത്തലുകള്‍ വരുത്തുക. 
  3. പുതുതായി ജോയിന്‍ ചെയ്ത ജിവനക്കാരെ ഉള്‍പ്പെടുത്തുക
  4. നിലവില്‍ മറ്റ് വിദ്യാലയങ്ങളിലേക്കോ ഡിപ്പാര്‍ട്ട്‍മെന്റുകളിലേക്കോ മാറിപ്പോയവരെ ആ പുതിയ സ്ഥാപനത്തിലേക്ക് മാറ്റി നല്‍കുക
  5. റിട്ടയര്‍ ആയ ജീവനക്കാരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക 

മേല്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള User Manual ഇവിടെ

  • MEDISEP സൈറ്റില്‍ പ്രവേശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക (ഇവിടെ Username ആയി പത്തക്ക DDO കോഡും പാസ്‍വേര്‍ഡ് ആയി DDOയുടെ മൊബൈല്‍ നമ്പരും നല്‍കിയാല്‍ മൊബൈലില്‍ ലഭ്യമാകുന്ന OTP നല്‍കി ലോഗിന്‍ ചെയ്യാവുന്നതാണ്)
  • മെഡിസെപ്പ് സൈറ്റിലെ Status എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ Category ആയി Employee എന്നും Pen Number, Date of Birth ഇവ നല്‍കി Print ബട്ടണ്‍ അമര്‍ത്തിയാല്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ലഭിക്കും.
  • നിലവില്‍ മറ്റൊരു സ്ഥാപനത്തിലേക്ക് ട്രാന്‍സ്‍ഫര്‍ ആയ ജിവനക്കാരെ ആ സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് ആ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട പേജില്‍ പ്രവേശിച്ച് അവരുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് ആ പേജിന് ചുവടെ നല്‍കിയ ഓപ്‍ഷന്‍ മുഖേന പ്രവേശിച്ച് അതില്‍ Department, Office എന്നിവയില്‍ പുതിയ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക. തുടര്‍ന്ന് Verify ബട്ടണ്‍ ഉപയോഗിച്ച് വേരിഫിക്കേഷന്‍ നടത്തുക. ഇതോടെ പ്രസ്തുത ജീവനക്കാരന്റെ വിവരങ്ങള്‍ പുതിയ ഓഫീസില്‍ ലഭ്യമാകും 

പ്രത്യേകം ശ്രദ്ധിക്കേണ്ടവ

  • എല്ലാ ജീവനക്കാരെയും മെഡിസെപ്പില്‍ ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്
  • മാതാപിതാക്കള്‍ രണ്ട് പേരും ജീവനക്കാരായവരുടെ മക്കളില്‍ ആരെങ്കിലും ഒരാള്‍ മാത്രമേ കുട്ടികളെ ആശ്രിതര്‍ ആയി ഉള്‍പ്പെടുത്താവൂ
  • പങ്കാളി സര്‍ക്കാര്‍ ജീവനക്കാരന്‍/ജീവനക്കാരി  ആണെങ്കിലും അവര്‍ മെഡിസെപ്പില്‍ ആശ്രിതരായി ഉള്‍പ്പെടുത്തണം. (ആശ്രിതരായി ഉള്‍പ്പെടുത്തുന്ന പേജിന് മുകളിലെ Employee /Pensioner എന്ന ബട്ടണ്‍ ഉപയോഗിച്ച് അക്കാര്യം വ്യക്തമാക്കണം പെന്‍ നമ്പര്‍ നല്‍കണം)
  • ആശ്രിതരായി ഉള്‍പ്പെടുത്താവുന്നവര്‍ പങ്കാളി, ജീവനക്കാരെ മാത്രം ആശ്രയിച്ച് കഴിയുന്ന മാതാപിതാക്കള്‍ (ഇവര്‍ സംസ്ഥാന സര്‍ക്കാര്‍/സര്‍വ്വകലാശാലാ ജീവനക്കാര്‍/തദ്ദേശ സ്വയം ഭരണ ജീവനക്കാര്‍/പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍) 25 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍(ഇവര്‍ വിവാഹിതരോ ജോലി ലഭിച്ചവരോ ആണെങ്കില്‍ ആശ്രിതരായി ഉള്‍പ്പെടുത്തരുത്. ശാരീരിക മാനസിക വൈകല്യം ബാധിച്ചവര്‍ക്ക് പ്രായപരിധി ഇല്ല)
  • മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്തുമ്പോള്‍ മറ്റ് മക്കള്‍ ഇവരെ ആശ്രിതരായു ഉള്‍പ്പെടുത്തിയിട്ടില്ല എന്നുറപ്പാക്കുക
  • ഡെപ്യൂട്ടേഷനില്‍ പോയ ജീവനക്കാരുടെ വിവരങ്ങള്‍ മാതൃവകുപ്പിലെ അവര്‍ ഉള്‍പ്പെട്ട ഓഫീസിലാണ് നല്‍കേണ്ടത്
  • ഭാര്യയുടെ / ഭര്‍ത്താവിന്റെ മാതാപിതാക്കളെ ആശ്രിതരായി കണക്കാക്കില്ല
  • സഹോദരന്‍.സഹോദരി എന്നിവരെ ആശ്രതരായി ചേര്‍ക്കാന്‍ പാടില്ല
  • വിമുക്തഭടന്മാര്‍ ആയ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്തരുത്
  • കന്യാസ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതരായി നിലവില്‍ ആരെയും ഉള്‍പ്പെടുത്താന്‍ സാധിക്കില്ല
  • KSR Appendix XII A, B, C പ്രകാരം LWA യില്‍ പോയ ജീവനക്കാരെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നാല്‍ മറ്റ് അവധികളില്‍ തുടരുന്ന ജീവനക്കാരെ ഉള്‍പ്പെടുത്താം
  • സസ്‍പെന്‍ഷനില്‍ കഴിയുന്ന ജീവനക്കാരെയും ഉള്‍പ്പെടുത്തണം

 

 

Monday, December 6, 2021

AGE CONDONATION ORDER -SSLC 2022

 2021-22 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ വയസിളവ് (Condonation) അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആറ് മാസത്തില്‍ അധികരിക്കാത്ത കാലാവധി ഇളവ് അനുവദിച്ച് നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫാസറുടെ ഉത്തരവിന്റെ പകര്‍പ്പ് ചുവടെ ലിങ്കില്‍ 

പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്

  • വയസിളവ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലെ കുട്ടികള്‍ എല്ലാം ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുറപ്പാക്കുക
  • ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രവേശന രജിസ്റ്ററോടൊപ്പം സൂക്ഷിക്കുക
  • ഏതെങ്കിലും പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസിനെ സമീപിക്കുക 

Click Here to Download the Condonation Order for SSLC 2021

 

Saturday, October 9, 2021

തിരികെ സ്‌കൂളിലേക്ക്.... സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗ്ഗരേഖ പുറത്തിറക്കി


      അടുത്തമാസം സ്‌കൂൾ തുറക്കുന്നതു സംബന്ധിച്ച മാർഗ്ഗരേഖ പുറത്തിറക്കി. പിആർ ചേമ്പറിൽ നടന്ന ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് കൈമാറിക്കൊണ്ട് വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് മാർഗരേഖ പുറത്തിറക്കിയത്.
     ഒന്നു മുതൽ ഏഴു വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളും നവംബർ ഒന്നു മുതലും ബാക്കിയുള്ള ക്ലാസ്സുകൾ നവംബർ 15 മുതലും ആരംഭിക്കും. നിലവിലെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളാണ് ഈ മാർഗ്ഗരേഖയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
പൊതു നിർദ്ദേശങ്ങൾ: രക്ഷകർത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികൾ സ്‌കൂളുകളിൽ എത്തിച്ചേരേണ്ടത്. കുട്ടികൾ ക്ലാസ്സുകളിലും ക്യാമ്പസിനകത്തും കോവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതാണ്. 1 മുതൽ 7 വരെ ക്ലാസ്സുകളിൽ ഒരു ബഞ്ചിൽ പരമാവധി രണ്ട് കുട്ടികളാവാം. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിച്ച് ഒരു സമയം പരമാവധി ക്ലാസ്സിലുള്ള കുട്ടികളുടെ പകുതി കുട്ടികൾ ഹാജരാകാവുന്നതാണ്. സ്‌കൂളുകളുടെ സൗകര്യാർത്ഥം രാവിലെ 9 മുതൽ 10 വരെയുള്ള സമയത്തിനിടയ്ക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്താവുന്നതാണ്. ആദ്യ രണ്ടാഴ്ച ക്ലാസ്സുകൾ ഉച്ചവരെ ക്രമീകരിക്കുന്നതായിരിക്കും ഉചിതം. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമായിരിക്കുന്നതാണ്.
1000 കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ആകെ കുട്ടികളുടെ 25% മാത്രം ഒരു സമയത്ത് ക്യാമ്പസിൽ വരുന്ന രീതിയിൽ ക്ലാസ്സുകൾ ക്രമീകരിക്കേണ്ടതാണ്. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസ്സിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കാവുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമല്ല. ക്രമീകരണ ചുമതല സ്‌കൂൾ മേധാവിക്കായിരിക്കും. ഭൗതിക സാഹചര്യ സാധ്യതയെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങൾക്കനുസൃതമായി വേണം സ്‌കൂളിൽ എത്തിച്ചേരേണ്ട വിദ്യാർത്ഥികളുടെ എണ്ണം നിശ്ചയിക്കേണ്ടത്. ഓരോ ബാച്ചിനും തുടർച്ചയായി മൂന്നുദിവസം (വിദ്യാർത്ഥികൾ അധികമുള്ള സ്‌കൂളുകളിൽ രണ്ട് ദിവസം) സ്‌കൂളിൽ വരാനുള്ള അവസരം ഒരുക്കണം. അടുത്ത ബാച്ച് അടുത്ത മൂന്നു ദിവസമായിരിക്കും സ്‌കൂളിലെത്തേണ്ടത്. ഒരു ബാച്ചിൽ ഉൾപ്പെട്ട വിദ്യാർത്ഥി സ്ഥിരമായി അതേ ബാച്ചിൽ തന്നെ തുടരേണ്ടതാണ്.
ബാച്ചുകളുടെ ക്രമീകരണം സംബന്ധിച്ച് രക്ഷിതാക്കളുടെ അഭിപ്രായം കൂടി പരിഗണിച്ച് തീരുമാനം കൈക്കൊള്ളാവുന്നതാണ്. ഒരു പ്രദേശത്തുനിന്നുവരുന്ന കുട്ടികളെ കഴിവതും ഒരു ബാച്ചിൽ പെടുത്തുന്നതാണ് ഉചിതം. ഭിന്നശേഷിയുള്ള കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല. ഏതെങ്കിലും തരത്തിലുള്ള അസുഖമുള്ള കുട്ടികളും വീട്ടിലെ രോഗികളുമായി സമ്പർക്കമുള്ള കുട്ടികളും സ്‌കൂളിൽ ഹാജരാകേണ്ടതില്ല. രോഗലക്ഷണം ഉള്ള കുട്ടികൾ (ചുമ, പനി, ജലദോഷം, തൊണ്ടവേദന, മറ്റു കോവിഡ് അനുബന്ധ ലക്ഷണം) പ്രാഥമിക സമ്പർക്കം ഉള്ള/സംശയിക്കുന്ന കുട്ടികൾ/ജീവനക്കാർ, സമ്പർക്കവിലക്കിൽ ഇരിക്കുന്ന കുട്ടികൾ/ജീവനക്കാർ, കോവിഡ് വ്യാപനംമൂലം പ്രാദേശിക നിയന്ത്രണം ഉള്ള സ്ഥലങ്ങളിൽ നിന്നുള്ളവർ എന്നിവർ സ്‌കൂളിൽ ഹാജരാകേണ്ടതില്ല.
കോവിഡ് ബാധിതർ വീട്ടിലുണ്ടെങ്കിൽ കോവിഡ് പ്രോട്ടോക്കോൾ കൃത്യമായും പാലിക്കേണ്ടതാണ്. നല്ല വായുസഞ്ചാരമുള്ള മുറികൾ/ഹാളുകൾ മാത്രമേ അദ്ധ്യാപനത്തിനായി തെരഞ്ഞെടുക്കാവൂ. സാധ്യമാകുന്ന ഘട്ടങ്ങളിൽ തുറന്ന സ്ഥലത്തെ അദ്ധ്യയനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. കുട്ടികളെ സ്‌കൂളിൽ എത്തിക്കാനും തിരികെ കൊണ്ടു പോകാനുമായി വരുന്ന രക്ഷിതാക്കൾ സ്‌കൂളിൽ പ്രവേശിക്കാതിരിക്കുന്നതിനും കൂട്ടം കൂടാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി സ്‌കൂളുകളുടെ സാഹചര്യംകൂടി കണക്കിലെടുത്ത് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇത് നടപ്പിലാക്കേണ്ടതാണ്.
ആദ്യത്തെ രണ്ടാഴ്ചയ്ക്ക് ശേഷം ക്ലാസ്സിൽ എത്തിച്ചേരേണ്ട കുട്ടികളുടെ എണ്ണം, ഷിഫ്റ്റ് സമ്പ്രദായം, ഉച്ചഭക്ഷണം തുടങ്ങിയ കാര്യങ്ങളിൽ അവലോകനം നടത്തി വിദ്യാഭ്യാസ വകുപ്പ് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതാണ്. മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കാവുന്നതാണ്. ഭിന്നശേഷിയുള്ള കുട്ടികൾ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ഘട്ടത്തിൽ വരേണ്ടതില്ല എന്ന് നിർദേശമുണ്ടെങ്കിലും കാഴ്ച/ശ്രവണ പരിമിതിയുള്ള കുട്ടികൾ മാത്രമുള്ള സ്‌പെഷ്യൽ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാവുന്നതാണ്. ഹോസ്റ്റലുകൾ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള പ്രത്യേക മാർഗനിർദ്ദേശം പിന്നീട് പുറപ്പെടുവിക്കുന്നതാണ്. സ്‌കൂൾ തുറക്കുന്നതിന് മുൻപുതന്നെ എല്ലാ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരും രണ്ടു ഡോസ് വാക്‌സിൻ എടുത്തിരിക്കേണ്ടതാണ്. കുട്ടികളെ സ്‌കൂളിലെത്തിക്കുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, സ്‌കൂൾബസ് ഡ്രൈവർമാർ, മറ്റ് താത്ക്കാലിക ജീവനക്കാർ എന്നിവർ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരിക്കേണ്ടതാണ്.
    കോവിഡ് വ്യാപനംമൂലം പ്രാദേശികനിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന പ്രദേശങ്ങളിൽ ഡിഡിഎംഎ/ജില്ലാ ഭരണകൂടം/ആരോഗ്യവകുപ്പ് എന്നിവരുടെ നിർദ്ദേശാനുസരണം സ്‌കൂൾമേധാവികൾ ക്ലാസുകൾ ക്രമീകരിക്കേണ്ടതാണ്.
     സ്‌കൂൾസംബന്ധമായ എല്ലാ യോഗങ്ങൾ തുടങ്ങുമ്പോഴും ക്ലാസുകൾ തുടങ്ങുമ്പോഴും കോവിഡ് അനുയോജ്യ പെരുമാറ്റം ഓർമ്മപ്പെടുത്തുകയും കോവിഡ് ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ്. അക്കാദമിക പ്രവർത്തനങ്ങൾ സംബന്ധിച്ച വിശദമായ മാർഗ്ഗരേഖ തുടർന്ന് പ്രസിദ്ധീകരിക്കുന്നതാണ്. സ്‌കൂൾതലത്തിൽ ഹെല്പ്പ്  ലൈൻ ഏർപ്പെടുത്തേണ്ടതാണ്.
സ്‌കൂളുകൾ സജ്ജമാക്കൽ: സ്‌കൂളുകൾ കഴിഞ്ഞ കുറെയേറെ മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ആയതിനാൽ ഒക്ടോബർ 25 നകം എല്ലാ വിദ്യാലയങ്ങളിലും അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കേണ്ടതാണ്. അതോടൊപ്പം ഭിത്തികൾ കഴിയാവുന്നതും പെയ്ന്റ് ചെയ്ത് മനോഹരമാക്കി കുട്ടികളെ സ്വീകരിക്കാൻ സജ്ജമാക്കുന്നത് ഉചിതമായിരിക്കും. ദീർഘകാലം അടഞ്ഞുകിടന്നതിനാൽ സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി സമ്പൂർണ്ണ ശുചീകരണം നടത്തണം. സ്‌കൂളും പരിസരവും വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം. കെട്ടിടങ്ങളോടൊപ്പം പാചകപ്പുര, ഫർണിച്ചർ, ഉപകരണങ്ങൾ, സ്‌കൂൾബസ് തുടങ്ങി കുട്ടികളുടെ സാന്നിധ്യം ഉണ്ടാകാവുന്ന എല്ലാ ഇടങ്ങളും അണുനശീകരണത്തിന് വിധേയമാക്കണം. വാട്ടർ ടാങ്ക്, അടുക്കള, കാന്റീൻ, ശുചിമുറി, വാഷ്‌ബെയ്‌സിൻ,ലാബ്, ലൈബ്രറി എന്നിവ ഉൾപ്പെടെ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കേണ്ടതാണ്.
ദീർഘനാളായി സ്‌കൂളുകൾ അടഞ്ഞുകിടന്നതിനാൽ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പുവരുത്തേണ്ടതും ആവശ്യമുള്ള തുടർനടപടികൾ സ്വീകരിക്കേണ്ടതുമാണ്. നിലവിൽ നിർമ്മാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്ന സ്‌കൂളുകളിൽ കുട്ടികൾക്ക് പരിപൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ പണി നടക്കുന്ന സ്ഥലം മറച്ചുകെട്ടേണ്ടതാണ്. കുട്ടികളുടെ സഞ്ചാരം തടസ്സപ്പെടാത്ത രീതിയിൽ നിർമ്മാണ വസ്തുക്കൾ സൂക്ഷിക്കേണ്ടതാണ്. കുട്ടികളും നിർമ്മാണത്തൊഴിലാളികളും തമ്മിൽ ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്. കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റ് ജലസ്രോതസ്സുകൾ എന്നിവ നിർബന്ധമായും അണുവിമുക്തമാക്കേണ്ടതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.
സ്‌കൂളുകളിൽ ദീർഘകാല ഇടവേളയ്ക്കുശേഷം എത്തുന്ന കുട്ടികളെ സ്വീകരിക്കാൻ ക്ലാസും, സ്‌കൂൾ കാമ്പസ്സും പരിസരവും മനോഹരമായി അലങ്കരിക്കാൻ ശ്രദ്ധിക്കണം. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഇത് സഹായകരമാകും. സ്‌കൂൾ പരിസരങ്ങളിലും ക്ലാസ്സുകളിലും കോവിഡ് അനുയോജ്യ പെരുമാറ്റരീതികൾ (Covid Appropriate Behaviour) വിവരിക്കുന്ന ബോർഡുകൾ/പോസ്റ്ററുകൾ സ്ഥാപിക്കേണ്ടതാണ്. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് കുട്ടികെള ഓർമ്മിപ്പിച്ചുകൊണ്ട് പോസ്റ്ററുകൾ, സ്റ്റിക്കറുകൾ, സൂചനാബോർഡുകൾ എന്നിവ പ്രവേശന കവാടം, ക്ലാസ്സ് റൂമുകൾ, ലൈബ്രറികൾ, കൈകൾ വൃത്തിയാക്കുന്ന ഇടങ്ങൾ, വാഷ്‌റൂമിന് പുറത്ത്, സ്‌കൂൾ ബസ് തുടങ്ങിയ ഇടങ്ങൽ പതിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകൾ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ ഇടങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നിശ്ചിത അകലത്തിൽ അടയാളപ്പെടുത്തലുകൾ വരുത്തേണ്ടതാണ്.
സ്റ്റാഫ് കൗൺസിൽ യോഗം: സ്‌കൂൾ തുറക്കുന്നതിനുളള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽയോഗം എല്ലാ ജീവനക്കാരെയും പങ്കെടുപ്പിച്ച് ചേരേണ്ടതാണ്. സ്‌കൂളിനെ ഒരു യൂണിറ്റായി പരിഗണിച്ച് അദ്ധ്യാപകരും അനദ്ധ്യാപകരും ഈ യോഗത്തിൽ പങ്കെടുക്കണം. സ്‌കൂൾ തുറക്കുന്നതിനുള്ള പ്രവർത്തനപദ്ധതി പ്രസ്തുത യോഗത്തിൽ തയ്യാറാക്കേണ്ടതാണ്. ഓരോ ക്ലാസ്ടീച്ചറും അവരവരുടെ ക്ലാസിലെ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കേണ്ടതാണ്. കുട്ടിയുടെ താമസസ്ഥലം, സ്‌കൂളിലേക്കുള്ള ദൂരം, താമസിക്കുന്ന തദ്ദേശഭരണ സ്ഥാപനം, വാർഡ്, വീട്ടിലെ അംഗങ്ങൾ, അവരുടെ പ്രായം, ആർക്കെങ്കിലും രോഗങ്ങൾ ഉണ്ടോ എന്നത്, എല്ലാവരും വാക്‌സിൻ എടുത്തിട്ടുണ്ടോ, ഡോസുകളുടെ എണ്ണം, എത്ര ദിവസം മുമ്പാണ് വാക്‌സിൻ എടുത്തത്, സ്‌കൂളിലേക്കും തിരിച്ചുമുള്ള കുട്ടികളുടെ യാത്ര തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതാണ്.
രക്ഷിതാക്കളുടെ യോഗം: സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പി.ടി.എ/എസ്.എം.സി എക്‌സിക്യൂട്ടീവ് യോഗങ്ങൾ ചേരേണ്ടതാണ്. സ്‌കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധിയുടെ പങ്കാളിത്തം യോഗത്തിൽ ഉറപ്പാക്കണം. ക്ലാസ് പി.ടി.എ. യോഗങ്ങൾ ഫലപ്രദമായി  സംഘടിപ്പിക്കേണ്ടതാണ്. ഓൺലൈനിലും  പി.ടി.എ. ചേരാവുന്നതാണ്. കുട്ടികൾ സ്‌കൂളിൽ പാലിക്കേണ്ട കൊവിഡ് അനുബന്ധ പെരുമാറ്റരീതികൾ  മുൻകൂട്ടി തയ്യാറാക്കി രക്ഷിതാക്കൾക്ക് നൽകേണ്ടതാണ്. അതുവഴി വീട്ടിൽനിന്നുതന്നെ കുട്ടികൾക്ക് ഇതു സംബന്ധിച്ച നിർദ്ദേശം രക്ഷിതാക്കൾക്ക് നൽകാൻ കഴിയും. കുട്ടികളുടെ ആരോഗ്യസ്ഥിതി രക്ഷിതാക്കൾ നിരന്തരം നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അവരെ ബോധ്യപ്പെടുത്തണം.
വിവിധതലങ്ങളിലെ ഏകോപന യോഗങ്ങൾ: ജില്ലാതലത്തിൽ ജില്ലാ കളക്ടറുടെയും ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിൽ ജനപ്രതിനിധികൾ, വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങൾ നടത്തി സ്‌കൂൾ തുറക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. വിദ്യാഭ്യാസജില്ല/ഉപജില്ല/പഞ്ചായത്ത്തലങ്ങളിലും ആവശ്യമായ യോഗങ്ങൾ ചേർന്ന് സ്‌കൂൾ തുറക്കുന്നതിനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തേതാണ്. സ്‌കൂളും പരിസരവും വൃത്തിയാക്കി കുട്ടികളെ സ്വീകരിക്കുന്നതിനു സജ്ജമാക്കുന്നതിനായി ജനപ്രതിനിധികൾ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, യുവജനസംഘടനകൾ, പൂർവവിദ്യാർത്ഥി സംഘടനകൾ, തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രതിനിധികൾ, മറ്റ് അഭ്യുദയകാംക്ഷികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ യോഗം സ്‌കൂൾതലത്തിൽ ചേരേണ്ടതാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടായിരിക്കണം യോഗങ്ങൾ നടത്തേണ്ടത്. ഈ യോഗത്തിൽ സ്‌കൂൾതല പ്രവർത്തനപദ്ധതി വിശദീകരിക്കുകയും എല്ലാവരുടെയും പങ്കാളിത്തത്തോടെ സ്‌കൂൾ സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്.
ശുചിത്വം/അണുനശീകരണം: കുട്ടികൾ ഇടപഴകുന്ന എല്ലായിടങ്ങളും അണുവിമുക്തമാക്കേണ്ടതാണ്. ഉചിതമായ സ്ഥലങ്ങളിൽ സോപ്പും വെള്ളവും ലഭ്യമാക്കേണ്ടതാണ്. മാസ്‌ക്, സാനിറ്റൈസർ തുടങ്ങിയവയുടെ കരുതൽ ശേഖരം സ്‌കൂളുകളിൽ ഉണ്ടായിരിക്കേണ്ടതാണ്. സ്‌കൂൾ കവാടത്തിൽ തെർമൽ സ്‌കാനിംഗിനുളള സൗകര്യം ഒരുക്കണം. കവാടത്തിൽ തിരക്ക് ഉണ്ടാകാത്ത വിധത്തിൽ മതിയായ എണ്ണം ഉപകരണങ്ങളും ജീവനക്കാരും ഉണ്ടാകണം. ഓരോ ദിവസവും ക്ലാസ്മുറികൾ അണുവിമുക്തമാക്കേണ്ടതാണ്. ശുചിമുറികൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കേതാണ്. ടോയ്‌ലെറ്റുകൾ, ശുചിമുറികൾ, ലാബുകൾ എന്നിവിടങ്ങളിൽ എക്‌സ്‌ഹോസ്റ്റ് ഫാനുകൾ ഉപയോഗിക്കുന്നത് ഉചിതമായിരിക്കും. കുട്ടികൾ കുടിവെള്ളം വീടുകളിൽ നിന്നും കൊണ്ടു വരേണ്ടതാണ്. സ്‌കൂളിലെ പൊതുവായ കുടിവെള്ള സൗകര്യം ഉപയോഗിക്കുന്ന സാഹചര്യങ്ങളിൽ പേപ്പർ കപ്പുകൾ ക്രമീകരിക്കേണ്ടതാണ്. സ്റ്റാഫ് റൂമിലും ലഭ്യമായ മറ്റ് മുറികളിലും/ഹാളുകളിലും അദ്ധ്യാപകർക്ക് മതിയായ അകലത്തിൽ സീറ്റുകൾ നിശ്ചയിക്കേണ്ടതാണ്.
ക്ലാസുകളുടെ ക്രമീകരണം: നവംബർ ഒന്ന് മുതൽ 1 മുതൽ 7 വരെ ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും അതിനെ തുടർന്ന് നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും ആരംഭിക്കേണ്ടതാണ്. ശാരീരിക അകലം പാലിക്കാൻ ശുപാർശ ചെയ്യുന്ന ബയോബബിൾ സിസ്റ്റം ക്ലാസ് അടിസ്ഥാനത്തിൽ തയ്യാറാക്കേണ്ടതാണ്. ബയോബബിൾ എന്നത് ഒരു ക്ലാസിൽ പഠിക്കുന്ന 6 മുതൽ 10 വരെയുള്ള കുട്ടികളുടെ കൂട്ടമാണ്. ഇവർ മാത്രമേ പരസ്പരം അടുത്ത് ഇടപെടാൻ പാടുള്ളൂ. ഇവർ ഒരു പ്രദേശത്തു നിന്നു തന്നെ വരുന്നവരാണെങ്കിൽ അവരുടെ യാത്രയടക്കം ഒരുമിച്ച് ആസൂത്രണം ചെയ്യാം. അതായത് ഒരു ക്ലാസ്സിൽ രണ്ടോ മൂന്നോ ബയോബബിളുകൾ ഉണ്ടാകാം. ബയോബബിളിൽ കുട്ടികളുടെ എണ്ണം എത്രകണ്ട് പരിമിതപ്പെടുത്താമോ അത്രകണ്ട് നല്ലതാണ്. ഒരു ബയോബബിളിലെ കുട്ടികൾ മറ്റൊരു ബയോബബിളിലെ കുട്ടികളുമായി ഒരു കാരണവശാലും അടുത്തിടപെടാൻ പാടുള്ളതല്ല. പരിമിതി ഏറെയുണ്ടെങ്കിലും രോഗത്തെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗമായി ബയോബബിളിനെ പ്രയോജനപ്പെടുത്താം. പ്രൈമറിതലത്തിൽ അദ്ധ്യാപകർ കഴിയുന്നത്ര ബയോബബിളിന്റെ ഭാഗമാകേണ്ടതാണ്. ക്ലാസ്സുകൾക്ക് നൽകുന്ന ഇന്റർവെൽ, സ്‌കൂൾ ആരംഭിക്കുന്ന സമയം, സ്‌കൂൾ വിടുന്ന സമയം എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ടോയ്‌ലറ്റുകൾ, സ്‌കൂൾ ഗേറ്റുകൾ എന്നിവിടങ്ങളിലെ കൂട്ടം ചേരൽ ഒഴിവാക്കാക്കേണ്ടതാണ്.
ക്ലാസ്സുകളിലെയും പരിസരങ്ങളിലെയും സുരക്ഷാ മാനദണ്ഡങ്ങൾ: ക്ലാസ്സ് റൂമിലും സ്‌കൂളിന്റെ പരിസരങ്ങളിലും കുട്ടികളോ ജീവനക്കാരോ യാതൊരു കാരണവശാലും കൂട്ടംകൂടരുത്. പ്രവൃത്തിദിനങ്ങളിൽ എല്ലാ അദ്ധ്യാപകരും സ്‌കൂളിൽ ഹാജരാകേണ്ടതും പ്രധാനാദ്ധ്യാപകന്റെ നിർദ്ദേശാനുസരണം സുരക്ഷാക്രമീകരണ ജോലികളിൽ ഏർപ്പെടേണ്ടതുമാണ്. കൂട്ടംചേരൽ അനുവദനീയമല്ലാത്തതിനാൽ അടുത്തിടപഴകേണ്ട കായികവിനോദങ്ങൾ, സ്‌കൂൾ അസംബ്ലി, ഒരുമിച്ചിരുന്നുളള ഭക്ഷണം കഴിക്കൽ തുടങ്ങിയവ ഒഴിവാക്കേണ്ടതാണ്. പഠനോപകരണങ്ങൾ, ഭക്ഷണം, കുടിവെളളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാൻ പാടുളളതല്ല. സ്‌കൂൾക്യാമ്പസിനുള്ളിൽ എല്ലാവരും മുഴുവൻ സമയവും മാസ്‌ക് ധരിക്കേണ്ടതാണ്. പ്രാക്ടിക്കൽ ക്ലാസ്സുകൾ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്. ഒന്നിലധികം പേർ ഉപയോഗിക്കാൻ സാധ്യതയുളള ഉപകരണങ്ങൾ ഓരോ കുട്ടിയുടെ ഉപയോഗത്തിനുശേഷവും അണുവിമുക്തമാക്കേണ്ടതാണ്. ക്ലാസ് റൂമുകൾ, ഹാളുകൾ എന്നിവ പൂർണ്ണമായി തുറന്നിടേണ്ടതും വായുസഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്.
കുട്ടികളുടെ ഗതാഗത സൗകര്യങ്ങൾ: പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്ന കുട്ടികൾ ഇരട്ട മാസ്‌കുകൾ ധരിക്കേണ്ടതും യാത്രയിൽ സാനിറ്റൈസർ കരുതേണ്ടതും, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കേണ്ടതുമാണ്. സ്‌കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് പുറത്തിറക്കിയിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
 ഓഫ്‌ലൈൻ/ഓൺലൈൻ ക്ലാസുകൾ: സ്‌കൂളിൽ നേരിട്ട് എത്തിച്ചേരാൻ സാധിക്കാത്ത കുട്ടികൾക്ക് നിലവിലുളള ഡിജിറ്റൽ പഠനരീതി തുടരാവുന്നതാണ്. സ്‌കൂളിൽ അതാത് ദിവസങ്ങളിൽ വരാത്തവർക്കു വേണ്ടിയുളള പഠനപിന്തുണ പ്രവർത്തനങ്ങൾ വിവിധ രീതികളിൽ അദ്ധ്യാപകർ തുടരേണ്ടതാണ്.
ടൈംടേബിൾ: ക്ലാസുകൾ കൃത്യമായ ടൈംടേബിളിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കേണ്ടതാണ്. ടൈംടേബിൾ മുൻകൂട്ടി തന്നെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കേണ്ടതാണ്.
 അക്കാദമിക് കലണ്ടർ, പാഠഭാഗങ്ങൾ: സ്‌കൂളുകൾ തുറക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഒരു അക്കാദമിക കലണ്ടർ തയ്യാറാക്കേണ്ടതുണ്ട്. കരിക്കുലം ലക്ഷ്യങ്ങൾ മുൻനിർത്തി ഓഫ് ലൈൻ/ഓൺലൈൻ സമ്മിശ്രരീതി, കുട്ടികൾക്ക് ലഭ്യമാകുന്ന ക്ലാസ്‌റൂം ദിനങ്ങൾ, ഡിജിറ്റൽ പിന്തുണ, സ്വയംപഠനം എന്നിവയുടെ അടിസ്ഥാനത്തിൽ അക്കാദമിക കാര്യങ്ങൾ എന്നിവ വിശദമാക്കുന്ന മാർഗ്ഗരേഖ എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തയ്യാറാക്കേണ്ടതാണ്.
 സ്‌കൂളിലെ ആരോഗ്യ പരിശോധനകൾ: സ്‌കൂളുകൾ തുറന്നയുടൻ, വിദ്യാർത്ഥികൾക്കും ജീവനക്കാർക്കുമുള്ള അടിസ്ഥാന ആരോഗ്യ പരിശോധനകൾ ആരോഗ്യവകുപ്പുമായി ചേർന്നു നടത്തേണ്ടതാണ്. രോഗലക്ഷണങ്ങളുള്ളവരെ തിരിച്ചറിഞ്ഞ് അവർക്ക് അനുയോജ്യമായ ഇതര അക്കാദമിക പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതാണ്. രോഗലക്ഷണ പരിശോധനാ രജിസ്റ്റർ സ്‌കൂളുകളിൽ സൂക്ഷിക്കണം. രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം. രോഗലക്ഷണങ്ങളുള്ള ഏതെങ്കിലും കുട്ടികൾ കോവിഡ് പോസിറ്റീവ് ആണെങ്കിൽ ആ കുട്ടികളുൾപ്പെടുന്ന ബയോബബിളിലെ മറ്റു കുട്ടികളെയും മാറ്റി നിർത്തി ഇക്കാര്യം പ്രാദേശിക ആരോഗ്യവകുപ്പ് അധികാരികളെ അറിയിക്കേണ്ടതാണ്.
സ്‌കൂളിൽ വച്ച് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതോ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതോ ആയ ജീവനക്കാർ/കുട്ടികൾ, കൊവിഡ് 19 പരിശോധ നിർബന്ധമായും നടത്തേണ്ടതാണ്. രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമുള്ള പ്രത്യേക FAQ (Frequently Asked Questions) ആരോഗ്യവകുപ്പ് തയ്യാറാക്കി നൽകുന്നതാണ്. ഓരോ സ്‌കൂളും പ്രദേശത്തുള്ള ആരോഗ്യകേന്ദ്രം/ആശുപത്രിയുമായി സഹകരണം ഉറപ്പാക്കി ആവശ്യാനുസരണം ഡോക്ടറുടെ സേവനം ഉറപ്പാക്കേണ്ടതാണ്. രക്ഷകർത്താക്കൾ, അദ്ധ്യാപകർ, സ്‌കൂളുമായി ബന്ധപ്പെട്ട മറ്റുള്ളവർ എന്നിവർക്ക്  ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നൽകുന്നതാണ്. ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് ആരോഗ്യവകുപ്പിന്റെ 'ദിശ' ഹെൽപ്പ് ലൈനിലൂടെ മറുപടി ലഭ്യമാക്കുന്നതാണ്.
സ്‌കൂൾ ആരോഗ്യ സംരക്ഷണ സമിതി: കാലാകാലങ്ങളിൽ സർക്കാർ ശുപാർശ ചെയ്യുന്ന ആരോഗ്യ സുരക്ഷാ നടപടികൾ നടപ്പിലാക്കുന്നതിനും, നിരീക്ഷിക്കുന്നതിനും എല്ലാ സ്‌കൂളുകളിലും താഴെപ്പറയുന്ന അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സ്‌കൂൾ ആരോഗ്യ സംരക്ഷണ സമിതി (SHMC) രൂപീകരിക്കണം. പ്രിൻസിപ്പൽ/ എച്ച് എം. (ചെയർമാൻ), തദ്ദേശ സ്വയംഭരണ വാർഡ് മെമ്പർ/കൗൺസിലർ, പി.ടി.എ. പ്രസിഡന്റ്, എസ്.എം.സി. ചെയർമാൻ, സ്‌കൂൾ ഡോക്ടർ/നഴ്‌സ് (ഉണ്ടെങ്കിൽ), JPHN (ഉണ്ടെങ്കിൽ), പ്രാഥമിക ആരോഗ്യേക്രന്ദത്തിലെ ഒരു ഹെൽത്ത് ഇൻസ്‌പെക്ടർ/ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, സ്‌കൂൾ കൗൺസിലർ (ഉണ്ടെങ്കിൽ), ആശാവർക്കർ, എൽ.പി., യു.പി., എച്ച്.എസ്., എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. എന്നിവിടങ്ങളിൽ നിന്നും സീനിയറായിട്ടുള്ള ഓരോ അദ്ധ്യാപക പ്രതിനിധി (ഇതിലൊരാളെ നോഡൽ ടീച്ചറായി നിയോഗിക്കണം), കുട്ടികളുടെപ്രതിനിധി, ഓഫീസ് സൂ്രപണ്ട്/ഹെഡ്ക്ലാർക്ക്, സെക്യൂരിറ്റി ഓഫീസർ എന്നിവർ സമിതിയിൽ അംഗങ്ങളായിരിക്കണം.
സമിതിയുടെ മീറ്റിംഗ് ആഴ്ചയിൽ ഒരിക്കൽ ചേരേണ്ടതാണ്. കോവിഡ് തടയുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ, പ്രോട്ടോക്കോൾ എന്നിവ പാലിക്കുന്നതിനായി സ്‌കൂൾതലത്തിൽ ഒരു പ്ലാൻ തയ്യാറാക്കുക. കുട്ടികളുടെയും, സ്‌കൂളിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് ഓരോ ക്ലാസ്സിലെയും കുട്ടികളുടെ എണ്ണം അദ്ധ്യാപകരുടെ ലഭ്യത, സ്ഥല ലഭ്യത,ഡൈനിംഗ് സ്ഥലം, ഗതാഗത സൗകര്യങ്ങൾ, സുരക്ഷാകാര്യങ്ങൾ എന്നിവ വിലയിരുത്തണം. രോഗലക്ഷണമുള്ള കുട്ടികെള നിരീക്ഷിക്കുന്നതിനായി ഒരു sick room തയ്യാറാക്കണം. പ്രാഥമിക സുരക്ഷാക്കിറ്റ് ലഭ്യമാക്കണം. മാസ്‌ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക, കൈകൾ ശുചിയാക്കി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും, കോവിഡ് മാനദണ്ഡങ്ങളും, മാർഗ്ഗ നിർദ്ദേശങ്ങളും നടപ്പിലാക്കുകയും ചെയ്യണം.
കുട്ടികൾക്കും മറ്റു സ്‌കൂൾ ജീവനക്കാർക്കും പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കണം. പ്രാദേശികതലത്തിൽ ആരോഗ്യപ്രവർത്തകരുമായി നിരന്തര ബന്ധം പുലർത്തുകയും ദിവേസനയുള്ള റിപ്പോർട്ട് നൽകുകയും ചെയ്യണം. രോഗലക്ഷണങ്ങൾ ഉണ്ടാകുന്ന കുട്ടിയുടെ/ജീവനക്കാരുെട വിവരങ്ങൾ (പേര്, രക്ഷകർത്താവിന്റെ പേര്, ആൺ/പെൺ, അ്രഡസ്സ്,ഫോൺ നമ്പർ) തുടങ്ങിയ വിവരങ്ങൾ ദിവേസന മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം. ആവശ്യത്തിനുള്ള വെള്ളം, സോപ്പ്, സാനിറ്റൈസർ എന്നിവയുടെ ക്രമീകരണം ഉറപ്പുവരുത്തേണ്ടതാണ്.
 അടിയന്തര സാഹചര്യങ്ങളെ നേരിടാനുളള തയ്യാറെടുപ്പ്: കുട്ടികൾക്കോ ജീവനക്കാർക്കോ രോഗലക്ഷണങ്ങൾ കണ്ടാൽ സമീപത്തുളള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണം. ആർക്കെങ്കിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യം ഉണ്ടായാൽ സമ്പർക്ക പട്ടിക കൃത്യമായി തയ്യാറാക്കാനുളള ക്രമീകരണം ചെയ്യുക. അടിയന്തര സാഹചര്യത്തിൽ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോൺ നമ്പരുകൾ ഓഫീസിൽ പ്രദർശിപ്പിക്കുക.
കുട്ടികളും ജീവനക്കാരും അല്ലാത്തവർ സ്ഥാപനം സന്ദർശിക്കുന്നത് നിരുത്സാഹപ്പെടുത്തണം. വാക്‌സിനേഷൻ എടുത്തവരും ഗുരുതരമായ രോഗങ്ങൾ ഇല്ലാത്തവരുമായ പി.ടി.എ. ഭാരവാഹികൾക്ക് മാത്രമേ നിയന്ത്രണ വിധേയമായി പ്രവേശനം അനുവദിക്കാവൂ.
തദ്ദേശ സ്വയംഭരണ തലം: സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്‌കൂളധികൃതരുടെ ഒരു യോഗം വിളിക്കുന്നത് അഭികാമ്യം. സ്‌കൂൾതലങ്ങളിൽ ആവശ്യമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനുള്ള സഹായസഹകരണങ്ങൾ നൽകുന്നതിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു പങ്കുവഹിക്കാനാവും. ശരിയായ മാലിന്യസംസ്‌കരണത്തിന് സ്‌കൂളുകൾക്ക് പിന്തുണ നൽകേണ്ടതാണ്.
ബോധവൽക്കരണം: ആരോഗ്യ സുരക്ഷാ കാര്യങ്ങൾ സംബന്ധിച്ച് സ്‌കൂൾ തുറക്കുന്നതിനു മുമ്പു തന്നെ അദ്ധ്യാപകർ, ഇതര ജീവനക്കാർ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർക്ക് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആവശ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തേണ്ടതാണ്.
കുട്ടികൾക്കുള്ള നിർദ്ദേശങ്ങൾ: മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപേയാഗം, സോപ്പും വെള്ളവും ഉപേയാഗിച്ച് കൈ കഴുകൽ, ശാരീരിക അകലം പാലിക്കൽ എന്നിവ നിരന്തര ശ്രദ്ധയിൽ ഉണ്ടാവണം. വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും അസുഖം ബാധിക്കുവാനുള്ള നിരവധി സാഹചര്യങ്ങൾ ഉണ്ടാവാം. ആയതിനാൽ രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസിൽ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കണം. സ്‌കൂളിൽ വരേണ്ടദിവസം, സമയം എന്നിവ പ്രധാന അദ്ധ്യാപകൻ/ക്ലാസ്സ് ടീച്ചർ നിങ്ങെള അറിയിക്കുന്നതാണ്. അതനുസരിച്ചു മാത്രം സ്‌കൂളിൽ വരണം. വ്യക്തിശുചിത്വം, പരിസരശുചിത്വം, പോഷകസമൃദ്ധമായ ഭക്ഷണം എന്നീ ശീലങ്ങളിൽ വിട്ടുവീഴ്ച അരുത്. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഭയെപ്പടാതെ രക്ഷിതാക്കെളേയാ അദ്ധ്യാപകെരേയാ ഉടൻ അറിയിക്കണം. നിങ്ങൾക്കുണ്ടാകുന്ന ഏതു തരം ആശങ്കകളും ആകുലതകളും അദ്ധ്യാപകരുമായി പങ്കുവയ്ക്കാൻ മടിക്കരുത്. അലട്ടുന്ന പ്രയാസങ്ങൾ എന്തുതെന്ന ആയാലും അദ്ധ്യാപകേരാട് തുറന്നുപറയുക. ഒരു കാര്യത്തിലും ഭീതിയുടെ ആവശ്യമില്ല. എന്നാൽ കരുതൽ വേണം.
മോണിറ്ററിംഗ്: വിദ്യാഭ്യാസ ഓഫീസർമാർ കൃത്യമായ ഇടവേളകളിൽ സ്‌കൂളുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തേണ്ടതാണ്. സ്‌കൂൾതല കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദിവസവും പി.ടി.എ പ്രസിഡന്റ് അധ്യക്ഷനും പ്രിൻസിപ്പാൾ/ പ്രഥമാദ്ധ്യാപകൻ/ പ്രഥമാദ്ധ്യാപിക കൺവീനറുമായ ഒരു സമിതി വിലയിരുത്തേണ്ടതാണ്. ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങൾ നടത്തുക എന്നത് പ്രസ്തുത കമ്മിറ്റിയുടെ ചുമതല ആയിരിക്കും. പ്രതിദിന റിപ്പോർട്ടുകൾ മേൽ പറഞ്ഞ കമ്മിറ്റിക്ക് വേണ്ടി കൺവീനർ  തയ്യാറാക്കി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർക്കും ആരോഗ്യവകുപ്പിനും നൽകേണ്ടതും, ജില്ലാതലത്തിൽ സമാഹരിക്കപ്പെടുന്ന പ്രതിവാര റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർക്കും സമർപ്പിക്കേണ്ടതുമാണെന്ന് മാർഗരേഖയിൽ പറയുന്നു.
CLICK HERE TO Download the Guidelines
CLICK HERE TO Download QIP Circular on Teachers Attendance
full-width

Tuesday, August 24, 2021

AGE CONDONATION 2021-22

      2021-22 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ എഴുതുന്ന കുട്ടികളില്‍ വയസിളവ് ആവശ്യമുള്ള കുട്ടികളുടെ വയസിളവിനുള്ള അപേക്ഷ 2021 ആഗസ്ത് 31 നകം ജില്ലാ വിദ്യാഭ്യാസ ഓഫീസിലെത്തിക്കണമെന്ന് പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദ്ദേശം . വയസിളവിന് അപേക്ഷിക്കുന്ന കുട്ടികളുടെ പേര് വിവരം ഇവിടെ നല്‍കിയിരിക്കുന്ന ലിങ്കിലൂടെ നല്‍കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി ആഗസ്ത് 31നകം ഡി ഇ ഒ ഓഫീസില്‍ എത്തിക്കണം. 2007 ജൂണ്‍ 2 നോ അതിന് ശേഷമോ ജനനതീയതി വരുന്ന കുട്ടികള്‍ക്കാണ് വയസിളവ് ആവശ്യമായി വരിക. രക്ഷകര്‍ത്താവ് നല്‍കുന്ന അപേക്ഷയും (10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചത്) പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും അഡ്മിഷന്‍ രജിസ്റ്ററിന്റെ വെള്ളക്കടലാസില്‍ തയ്യാറാക്കിയ പകര്‍പ്പും പ്രധാനാധ്യാപകന്റെ കവറിങ്ങ് ലെറ്റര്‍ സഹിതമാണ് DEO യില്‍ നല്‍കേണ്ടത്. ഓരോ വിദ്യാര്‍ഥിയുടെയും ഓരോ സെറ്റ് ആക്കി വേണം സമര്‍പ്പിക്കേണ്ടത്. ആറ് മാസം വരെയാണ് ഡി ഇ ഒ ക്ക് വയസിളവ് അനുവദിക്കാവുന്നത്. അപേക്ഷ ഫോമിന്റെയും അതോടൊപ്പം സമര്‍പ്പിക്കണ്ട അനുബന്ധ രേഖകളുടെയും മാതൃക ചുവടെ

CLICK HERE for Parent Request

CLICK HERE for Extract of Admission Register

CLICK HERE for Sample Covering Letter by HM

ശ്രദ്ധിക്കുക :- ആറ് മാസത്തിലധികം വയസിളവ് ആവശ്യമുള്ളവ ഗവണ്മെന്റിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിനുള്ള അപേക്ഷ പ്രത്യേകം തയ്യാറാക്കി നല്‍കണം.