Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Tuesday, December 7, 2021

മെഡിസെപ്പ് - പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്

 

       സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ്  പദ്ധതി മെഡിസെപ്പിന്റെ വിവരശേഖറണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് മുമ്പ് ശേഖരിച്ച വിവരങ്ങളില‍്‍ തിരുത്തല്‍ വരുത്തുന്നതിനും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും ഡിസംബര്‍ 20 വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ

ഇതിനായി ഡി ഡി ഒ തലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍

  1. എല്ലാ ജിവനക്കാരോടും മെഡിസെപ്പില്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് നല്‍കിയ വിവരങ്ങള്‍ പൂര്‍ണ്ണവും ശരിയുമെന്നുറപ്പാക്കാന്‍ ആവശ്യപ്പെടുക 
  2. തിരുത്തലുകള്‍ ഉണ്ടെങ്കില്‍ മെഡിസെപ്പിന്റെ രേഖകള്‍ ശേഖരിച്ച് ആവശ്യമായ സൈറ്റില്‍ തിരുത്തലുകള്‍ വരുത്തുക. 
  3. പുതുതായി ജോയിന്‍ ചെയ്ത ജിവനക്കാരെ ഉള്‍പ്പെടുത്തുക
  4. നിലവില്‍ മറ്റ് വിദ്യാലയങ്ങളിലേക്കോ ഡിപ്പാര്‍ട്ട്‍മെന്റുകളിലേക്കോ മാറിപ്പോയവരെ ആ പുതിയ സ്ഥാപനത്തിലേക്ക് മാറ്റി നല്‍കുക
  5. റിട്ടയര്‍ ആയ ജീവനക്കാരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക 

മേല്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള User Manual ഇവിടെ

  • MEDISEP സൈറ്റില്‍ പ്രവേശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക (ഇവിടെ Username ആയി പത്തക്ക DDO കോഡും പാസ്‍വേര്‍ഡ് ആയി DDOയുടെ മൊബൈല്‍ നമ്പരും നല്‍കിയാല്‍ മൊബൈലില്‍ ലഭ്യമാകുന്ന OTP നല്‍കി ലോഗിന്‍ ചെയ്യാവുന്നതാണ്)
  • മെഡിസെപ്പ് സൈറ്റിലെ Status എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ Category ആയി Employee എന്നും Pen Number, Date of Birth ഇവ നല്‍കി Print ബട്ടണ്‍ അമര്‍ത്തിയാല്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ലഭിക്കും.
  • നിലവില്‍ മറ്റൊരു സ്ഥാപനത്തിലേക്ക് ട്രാന്‍സ്‍ഫര്‍ ആയ ജിവനക്കാരെ ആ സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് ആ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട പേജില്‍ പ്രവേശിച്ച് അവരുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് ആ പേജിന് ചുവടെ നല്‍കിയ ഓപ്‍ഷന്‍ മുഖേന പ്രവേശിച്ച് അതില്‍ Department, Office എന്നിവയില്‍ പുതിയ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക. തുടര്‍ന്ന് Verify ബട്ടണ്‍ ഉപയോഗിച്ച് വേരിഫിക്കേഷന്‍ നടത്തുക. ഇതോടെ പ്രസ്തുത ജീവനക്കാരന്റെ വിവരങ്ങള്‍ പുതിയ ഓഫീസില്‍ ലഭ്യമാകും 

പ്രത്യേകം ശ്രദ്ധിക്കേണ്ടവ

  • എല്ലാ ജീവനക്കാരെയും മെഡിസെപ്പില്‍ ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്
  • മാതാപിതാക്കള്‍ രണ്ട് പേരും ജീവനക്കാരായവരുടെ മക്കളില്‍ ആരെങ്കിലും ഒരാള്‍ മാത്രമേ കുട്ടികളെ ആശ്രിതര്‍ ആയി ഉള്‍പ്പെടുത്താവൂ
  • പങ്കാളി സര്‍ക്കാര്‍ ജീവനക്കാരന്‍/ജീവനക്കാരി  ആണെങ്കിലും അവര്‍ മെഡിസെപ്പില്‍ ആശ്രിതരായി ഉള്‍പ്പെടുത്തണം. (ആശ്രിതരായി ഉള്‍പ്പെടുത്തുന്ന പേജിന് മുകളിലെ Employee /Pensioner എന്ന ബട്ടണ്‍ ഉപയോഗിച്ച് അക്കാര്യം വ്യക്തമാക്കണം പെന്‍ നമ്പര്‍ നല്‍കണം)
  • ആശ്രിതരായി ഉള്‍പ്പെടുത്താവുന്നവര്‍ പങ്കാളി, ജീവനക്കാരെ മാത്രം ആശ്രയിച്ച് കഴിയുന്ന മാതാപിതാക്കള്‍ (ഇവര്‍ സംസ്ഥാന സര്‍ക്കാര്‍/സര്‍വ്വകലാശാലാ ജീവനക്കാര്‍/തദ്ദേശ സ്വയം ഭരണ ജീവനക്കാര്‍/പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍) 25 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍(ഇവര്‍ വിവാഹിതരോ ജോലി ലഭിച്ചവരോ ആണെങ്കില്‍ ആശ്രിതരായി ഉള്‍പ്പെടുത്തരുത്. ശാരീരിക മാനസിക വൈകല്യം ബാധിച്ചവര്‍ക്ക് പ്രായപരിധി ഇല്ല)
  • മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്തുമ്പോള്‍ മറ്റ് മക്കള്‍ ഇവരെ ആശ്രിതരായു ഉള്‍പ്പെടുത്തിയിട്ടില്ല എന്നുറപ്പാക്കുക
  • ഡെപ്യൂട്ടേഷനില്‍ പോയ ജീവനക്കാരുടെ വിവരങ്ങള്‍ മാതൃവകുപ്പിലെ അവര്‍ ഉള്‍പ്പെട്ട ഓഫീസിലാണ് നല്‍കേണ്ടത്
  • ഭാര്യയുടെ / ഭര്‍ത്താവിന്റെ മാതാപിതാക്കളെ ആശ്രിതരായി കണക്കാക്കില്ല
  • സഹോദരന്‍.സഹോദരി എന്നിവരെ ആശ്രതരായി ചേര്‍ക്കാന്‍ പാടില്ല
  • വിമുക്തഭടന്മാര്‍ ആയ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്തരുത്
  • കന്യാസ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതരായി നിലവില്‍ ആരെയും ഉള്‍പ്പെടുത്താന്‍ സാധിക്കില്ല
  • KSR Appendix XII A, B, C പ്രകാരം LWA യില്‍ പോയ ജീവനക്കാരെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നാല്‍ മറ്റ് അവധികളില്‍ തുടരുന്ന ജീവനക്കാരെ ഉള്‍പ്പെടുത്താം
  • സസ്‍പെന്‍ഷനില്‍ കഴിയുന്ന ജീവനക്കാരെയും ഉള്‍പ്പെടുത്തണം

 

 

No comments:

Post a Comment