Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

HELP DESK

Corrections in School Admission Register

     2012ല്‍ ഇറങ്ങിയ G.O(P) No. 38/2012/Gl. Edn. Dated 07/02/2012 നമ്പര്‍ ഉത്തരവ് പ്രകാരം വിദ്യാലയത്തില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ഥിയുടെ അഡ്മിഷന്‍ രജിസ്റ്ററില്‍ വന്നിട്ടുള്ള തെറ്റുകള്‍ തിരുത്താന്‍ സ്കൂള്‍ പ്രധാനാധ്യാപകര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്ന അപേക്ഷാ ഫോം കുട്ടിയുടെ മാതാപിതാക്കളോ രക്ഷകര്‍ത്താവോ പൂരിപ്പിച്ച് വിദ്യാര്‍ഥി പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകന് രേഖകള്‍ സഹിതം നല്‍കണം. താഴെപ്പറയുന്ന തിരിത്തലുകള്‍ ആണ് വരുത്താവുന്നത് (അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍ ഏതെന്ന് ബ്രാക്കറ്റില്‍ നല്‍കിയിരിക്കുന്നു)
  1. പേര് തിരുത്തുന്നതിന് (ജനനസര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ സമയത്ത് സമര്‍രപ്പിച്ച അപേക്ഷ . പേര് മാറ്റുന്നതിന് ഗസറ്റില്‍ പരസ്യം നല്‍കിയതിന്റെ രേഖ സഹിതം അപേക്ഷിക്കണം)
  2. മാതാവിന്റെ /പിതാവിന്റെ പേരോ ജനനസ്ഥലമോ മാറ്റുന്നതിന് (ജനനസര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന One and the Same Certificate)
  3. ജാതി , മതം , വിഭാഗം തിരുത്തുന്നതിന് ( റവന്യൂ അധികാരിയില്‍ നിന്നും ലഭിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ്)
  4. മേല്‍വിലാസം തിരുത്തുന്നതിന് ( ജനനസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും റസിഡന്ഷ്യല്‍ സര്‍ട്ടിഫിക്കറ്റും)
  5. ജനനതീയതി തിരുത്തുന്നതിന് 500 രൂപ ഒടുക്കിയ ചെല്ലാന്‍ രസീത് -ഹെഡ് ഓഫ് അക്കൗണ്ട് 2202-01-102-92. അപേക്ഷകന്റെ പേരും ഏത് ആവശ്യത്തിന് വേണ്ടിയാണോ ഫീസ് അടക്കുന്നത് എന്നും ചെല്ലാനില്‍ രേഖപ്പെടുത്തിയിരിക്കണം. പട്ടികജാതി - പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ റവന്യൂ അധികാരിയില്‍ നിന്നും ലഭിക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസ് അടക്കുന്നതില്‍ ഇളവ് ലഭിക്കും)
 
 ജനനതീയതി ഒഴികെയുള്ള തിരുത്തലുകള്‍ക്ക് അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷ ലഭിക്കുന്ന പക്ഷം പ്രധാനാധ്യാപകന്‍ അപേക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തിയതിന് ശേഷം ഇത് Proceedings ആക്കി അഡ്മിഷന്‍ രജിസ്റ്ററില്‍ പതിച്ച ശേഷം തിരുത്തലുകള്‍ വരുത്താവുന്നതാണ്. Proceedings ന്റെ പകര്‍പ്പ് കുട്ടി മുമ്പ് പഠിച്ചിരുന്ന വിദ്യാലയങ്ങള്‍ക്കും നല്‍കേണ്ടതുണ്ട്
ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
Sample Proceedings Here

സര്‍വീസ് ബുക്ക് ശ്രദ്ധിക്കേണ്ട വസ്തുതകള്‍

സേവന പുസ്തകത്തിൽ പതിച്ചിരിക്കേണ്ട കാര്യങ്ങൾ .

  1. PSC യിൽ നിന്നും ലഭിക്കുന്ന ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്.
  2. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്.
  3. ആശ്രിതനിയമനം,സ്പോർട്സ്ക്വാട്ട,വികലാംഗരുടെനിയമനം,എന്നിവയുടെ നിയമന ഉത്തരവുകൾ.
  4. ആശ്രിത നിയമനം,സ്പോർട്സ് ക്വാട്ട ,വികലാംഗരുടെ നിയമനം എന്നിവ പ്രകാരം നിയമിക്കപ്പെടുന്ന ജീവനക്കാർ ഐഡന്റിറ്റി തെളിയിക്കുന്ന ഗസറ്റഡ് ഉദ്യാഗസ്ഥർ സാഷ്യപെടുത്തിയ പാസ്പോര്ട്ട് ഫോട്ടോ പതിച്ച നിശ്ചിത മാതൃകയിൽ ഉള്ള ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്.
  5. വിവിധ നോമിനേഷനുകൾ.
  6. റെഗുലറൈസേഷൻ ,പ്രൊബേഷൻ ഉത്തരവുകൾ,
  7. കലാകാലങ്ങളിൽഉണ്ടാകുന്നപ്രൊമോഷൻഉത്തരവുകൾ,ഓപ്ഷൻ,ഡിക്റേഷൻ.

സർവീസ് ബുക്ക് കൈ കാര്യം ചെയുമ്പോൾ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 

  • ജീവനക്കാരൻ സ്ഥലം മാറ്റം ലഭിച്ചു പോകുമ്പോൾ പുതിയ ഓഫീസിൽ പ്രവേശിച്ചു കഴിഞ്ഞാൽ കഴിയുന്നതും വേഗം (ഒരു മാസത്തിൽ കൂടാൻ പാടില്ല)സർവീസ് ബുക്ക് അയച്ചു കൊടുക്കേണ്ടതാണ് (Ar .89 (2 )KFC )
  • പുതിയ ഓഫീസിൽ സർവീസ് ബുക്ക് ലഭിച്ചു കഴിഞ്ഞാൽ ഓഫിസ് മേധാവി പരിശോധിക്കേണ്ടതും,എന്തെങ്കിലും വിട്ടു പോയിട്ടുള്ള പക്ഷം ഉടൻ തന്നെ തിരികെ അയച്ചു കൊടുക്കേണ്ടതാണ്./li>
  • ജീവനക്കാരുടെ കൈ വശം സേവന പുസ്തകം കൊടുത്തു വിടാൻ പാടില്ല .
  • .ജീവനക്കാർക്ക് സേവനപുതകത്തിന്റെ പകർപ്പ് അറ്റസ്റ്റ് ചെയിതു സൂക്ഷിക്കാവുന്നതാണ്.
  • 15-11-2016 നു ശേഷം സേവനത്തിൽ പ്രവേശിച്ചവർ സ്വത്തു വിവരങ്ങൾ സേവനപുസ്തകത്തിൽ രേഖപ്പെടുത്തേണ്ടതാണ് .സ .ഉ .(അ )171/ 16 (ധന ) തീയതി 15/ 11/ 2016 .
  • രാജി വെച്ച ജീവനക്കാരുടെ സേവന പുസ്തകം അഞ്ചു വർഷവും ,പിരിച്ചു വിട്ട  ജീവനക്കാരുടെ സേവന പുസ്തകം കോടതി നടപടികൾ ഇല്ലെങ്കിൽ അഞ്ചു വർഷവും , കോടതി നടപടികൾ  ഉണ്ടെങ്കിൽ അവസാനിപ്പിച്ചു മുന്ന് വർഷവും,വിരമിച്ച ജീവനക്കാരുടെ സേവന പുസ്തകം 25 വർഷവും സൂക്ഷിക്കേണ്ടതാണ്.

പേജ് നമ്പർ 1 

പൂർണമായ പേര്,അഡ്രസ്, ജനനതീയതി ,എന്നിവ രേഖപ്പെടുത്തുകയും,ഫോട്ടോ പതിപ്പിക്കുകയും വേണം

  1. ജനനതീയതി,വിദ്യാഭ്യാസ യോഗ്യത ഓഫീസ് മേധാവി പ്രത്യകം ,പ്രത്യകം സൈൻ രേഖപ്പെടുത്തി സീൽ പതിപ്പിക്കേണ്ടതാണ് 
  2. ജീവനക്കാരന്റെ ഫോട്ടോ ഓരോ പത്തു വര്ഷം കൂടുംതോറും പുതുക്കേണ്ടതാണ് 
  3. ജീവനക്കാരന്റെ ജനന തീയതി രേഖപ്പെടുത്തുമ്പോൾ അതിനു ആധാരമായ സർട്ടിഫിക്കറ്റ് പരിശോധിച്ചു(” Date of Birth verified with reference to ………….certificate bearing reg number…………And found correct “)എന്ന് രേഖപ്പെടുത്തി ഓഫീസ് മേധാവി സൈൻ രേഖപ്പെടുത്തി സീൽ പതിപ്പിക്കേണ്ടതാണ്.(Ar.78.KFC)
  4. ജീവനക്കാരന്റെ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ട് നമ്പർ മുകളിൽ വലതു ഭാഗത്തായി ചുവന്ന മഷിയിൽ രേഖപ്പെടുത്തേണ്ടതാണ്  

 പേജ് നമ്പർ 2 

  • വിദ്യാഭ്യസ യോഗ്യത (എല്ലാ വിദ്യാഭ്യസ യോഗ്യതകളും അസ്സൽ സർട്ടിഫിക്കറ്റ് മായി ഒത്തു നോക്കി വ്യക്തമായി ഡീറ്റെയിൽസ് രേഖപ്പെടുത്തേണ്ടതാണ് )
  • പരിശീലനങ്ങളുടെ വിശദംശങ്ങൾ
  • തിരിച്ചു അറിയാൻ ഉള്ള അടയാളങ്ങൾ 

ഓരോന്നിനും മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്

പേജ് നമ്പർ 3  

  • ജീവനക്കാരന്റെ ഉയരം.
  •  ജീവനക്കാരന്റെ  ഒപ്പ്  തീയതിയോട് കുടി (അല്ലെങ്കിൽ ഇടതു കൈവിരൽ അടയാളം )ഒപ്പിടാൻ കഴിയാത്തവർ ആണെങ്കിൽ നിർബന്ധമായും ചെയിതിരിക്കണം ഇവിടെ മേലധികാരിയുടെ സാന്നിധ്യത്തിൽ വേണം ഒപ്പു രേഖപ്പെടുത്തേണ്ടത്.
  • സാഷ്യപെടുത്തുന്ന മേലധികാരി ഒപ്പു തീയതിയോട് കുടി രേഖപ്പെടുത്തേണ്ടതാണ് 

പേജ് നമ്പർ 4   

  1. വകുപ്പ് തല പരീക്ഷ പാസ്സായ വര്ഷം ഉൾപ്പടെ അസ്സൽ സർട്ടിഫിക്കറ്റ് മായി ഒത്തു നോക്കി വ്യക്തമായി ഡീറ്റെയിൽസ് രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.
  2. പി .എസ് .സി അഡ്വൈസ് സംബന്ധിച്ച വിവരങ്ങൾ, നിയമനത്തിന്റെ വിവരങ്ങൾ,നമ്പറും,തീയതിയും ഉൾപ്പെടെ രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.
  3. സേവനത്തിൽ നിന്നും വിരമിക്കുന്ന തീയതി രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.

പേജ് നമ്പർ 5 

പേജ് നമ്പർ 6

പേജ് നമ്പർ 7 

പേജ് നമ്പർ 8 

പേജ് നമ്പർ 9

പേജ് നമ്പർ 10 

പേജ് നമ്പർ 11 

പേജ് നമ്പർ 12 

പേജ് നമ്പർ 15 മുതൽ 96 വരെ സേവന ചരിത്രവും സൂഷ്മ പരിശോധനയും എഴുതാനുള്ള പേജുകൾ ആണ്

പേജ് നമ്പർ 15 മുതൽ 96 വരെ സേവന ചരിത്രവും സൂഷ്മ പരിശോധനയും എഴുതാനുള്ള പേജുകൾ ആണ് .ഈ പേജുകളിൽ

  • സർവീസ് ക്രമവത്കരിക്കൽ ഉത്തരവ് നമ്പർ തീയതി സഹിതം ,
  • പ്രൊബേഷൻ ഉത്തരവ് നമ്പർ തീയതി സഹിതം,
  • സ്ഥലം മാറ്റം സംബന്ധിച്ച വിവരങ്ങൾ.
  • ശമ്പളവും,അലവൻസ് കളും (ഓരോ ഇനത്തിന്റെയും തുക കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്)
  • ജീവനക്കാര്ക്ക് കലാകാലങ്ങളിൽ  അനുവദിക്കുന്ന എല്ലാ ആനുകൂല്യങ്ങളും  യഥാസമയം രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.
  • വാർഷിക ഇൻക്രെമെന്റ് അനുവദിക്കുമ്പോൾ “increment raising pay to Rs…………………..w.e.f………….. authorised” എന്ന് രേഖപ്പെടുത്തുക (Ar.78.KFC )
  • നിയമനത്തിന്റെ സ്വഭാവം (Nature of appointment ) എന്ന കോളത്തിൽ പ്രൊബേഷൻ പൂർത്തീകരിക്കുന്നതിന് മുൻപായി “പ്രൊവിഷണൽ “എന്നും ,പ്രൊബേഷൻ പൂർത്തീകരിക്കുന്ന മുറക്ക് ഓഫീഷിയേറ്റ് ” എന്നും,കോൺഫെർമേഷൻ ലഭിക്കുന്ന മുറക്ക് സബ്സ്റ്റ്ന്റീവ്”എന്നും ,എംപ്ലോയെമെൻറ് നിയമനം ആണെകിൽ “ടെമ്പർറി ” എന്നും രേഖപ്പെടുത്തി മേലധികാരി ഒപ്പു രേഖപ്പെടുത്തേണ്ടതാണ്.
  • അവധി സംബന്ധിച്ച വിവരങ്ങൾ ചുവന്ന മഷിയിൽ രേഖപ്പെടുത്തണം.അവധി ദിവസ കണക്കിൽ തന്നെ രേഖപ്പെടുത്തേണ്ടതാണ്.അവധി ആരംഭിക്കുന്ന ദിവസവും,അവസാനിക്കുന ദിവസവും വെക്തമായി രേഖപ്പെടുത്തണം 
  • ലീവ് സറണ്ടർ ചെയുന്ന വിവരങ്ങൾ ചുവന്ന മഷിയിൽ രേഖപ്പെടുത്തേണ്ടതാണ് 
  • കുടിശിക നൽകുമ്പോൾ രേഖപ്പെടുത്തേണ്ടതാണ്.
  • സസ്പെന്‍ഷൻ,മറ്റു അച്ചടക്ക നടപടികൾ,സസ്പെന്‍ഷൻ കാലം ക്രമവത്കരിക്കൽ എന്നിവ സംബന്ധിച്ച വിവരങ്ങൾ ചുവന്ന മഷിയിൽ രേഖപ്പെടുത്തേണ്ടതാണ്. 

പേജ് നമ്പർ 97 

റിവാർഡുകൾ,സദ്‌സേവന രേഖ,അഡ്വാൻസ് ഇൻക്രെമ്നെറ് റിവാർഡ് എന്നിവ 97,98 പേജുകളിൽ രേഖപ്പെടുത്തേണ്ടതാണ് 

പേജ് നമ്പർ 99

എല്ലാ ശിക്ഷണ നടപടികളും സംബന്ധിച്ച് ഉള്ള വിവരങ്ങളും  99,100 പേജുകളിൽ രേഖപ്പെടുത്തേണ്ടതാണ്

പേജ് നമ്പർ 101

ശമ്പള പരിഷ്കരണം,ഓപ്ഷൻ,ഫിക്സ്ഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ 101-106 വരെ ഉള്ള പേജുകളിൽ രേഖപ്പെടുത്തേണ്ടതാണ്.

പേജ് നമ്പർ 107

ഓരോ സാമ്പത്തിക വര്ഷം അവസാനിക്കുമ്പോഴും അത് വരെ ഉള്ള എല്ലാ സേവന വിവരങ്ങളും ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചു 31/ 03 / ……..AN വച്ച് സാഷ്യപ്പെടുത്തേണ്ടതാണ് പേജ് നമ്പർ 107 മുതൽ  111 വരെ

പേജ് നമ്പർ 112

ആർജിതാവധി കണക്കു കുട്ടി രേഖപ്പെടുത്തുകയും,സറണ്ടർ ചെയ്യുകയോ,ലീവ് എടുക്കുകയോ ചെയുകയാണെകിൽ പേജ് 112 മുതൽ 121 വരെ പേജുകളിൽ അതിനായി ഉപയോഗിക്കുവുന്നതാണ്. 

പേജ് നമ്പർ 122

അർദ്ധ വേതന അവധി (HPL ) കണക്കു കുട്ടി രേഖപ്പെടുത്തുകയും,അർദ്ധ വേതന അവധി (HPL ) യോ.പരിവർത്തിതാവധി (Commuted Leave)   എടുക്കുകയോ ചെയുകയാണെകിൽ പേജ് 122  മുതൽ 131  വരെ പേജുകളിൽ അതിനായി ഉപയോഗിക്കുവുന്നതാണ് .

പേജ് നമ്പർ 132

പേജ് 132  മുതൽ 134  വരെ പേജുകളിൽ അതിനായി ഉപയോഗിക്കുവുന്നതാണ് .

പേജ് നമ്പർ 135

പേജ് 135 മുതൽ 138 വരെ പേജുകളിൽ അതിനായി ഉപയോഗിക്കുവുന്നതാണ്

പുതിയ ജീവക്കാരന് SPARK ല്‍ PEN Number തയ്യാറാക്കുന്ന വിധം
ഇവിടെ ക്ലിക്ക് ചെയ്യൂമ്പോള്‍ ലഭിക്കുന്ന പേജില്‍ പെന്‍നമ്പര്‍ തയ്യാറാക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോ കാണുക. ഗവണ്മെന്റ് സ്ഥാപനങ്ങള്‍ക്കും എയ്ഡഡ് സ്ഥാപനങ്ങള്‍ക്കും പ്രത്യേകം പ്രത്യകം വീഡിയോകള്‍ ഉണ്ട്
GPAIS Deduction SPARKല്‍ വരുത്തുന്ന വിധം
      SPARKല്‍ 2020 നവംബര്‍ മാസ ശമ്പളത്തില്‍ നിന്നും ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റന്‍ ഇന്‍ഷ്വറന്‍സ് നടത്തണമെന്ന് 05/11/2020ലെ ഉത്തരവ് നം 150/2020/ധന പ്രകാരം നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതിനായി SPARKല്‍ ലോഗിന്‍ ചെയ്ത ശേഷം Salary Matters->Changes in the month->Deductions->Add Deduction to All എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുക

ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ DDO Code തിരഞ്ഞെടുക്കുക. Recovery Item എന്നതിന് നെരെയുള്ള ബോക്സില്‍ GPAI Scheme375) എന്ന് തിരഞ്ഞെടുക്കുക. Billwise എന്നതിന് താഴെ Bill Type എന്നതില്‍ നിന്നും ബില്‍ സെലക്ട് ചെയ്യുക. Recovery Amount 500 എന്നും From Date 01/11/2020 ആയും To Date 30/11/2020 ആയും നല്‍കിയ ശേഷം Proceed ബട്ടണ്‍ അമര്‍ത്തുക.

തുടര്‍ന്ന് ബില്‍ പ്രോസസ് ചെയ്യുമ്പോള്‍ ആ ബില്‍ ടൈപ്പിലുള്ള എല്ലാ ജീവനക്കാരുടെയും നവംബര്‍ മാസശമ്പളത്തില്‍ നിന്നും 500 രൂപ കിഴിവ് വരുത്തിയിട്ടുണ്ടാവും.

GPAIS Deduction നടത്തിയതിന്റെ വിശദാംശങ്ങള്‍ സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്തുകയും ജീവനക്കാരില്‍ നിന്നും നോമിനേഷന്‍ സ്വീകരിച്ച് മേലധികാരി സൂക്ഷിക്കുകയും വേണം

Click Here for the Nomination Form


 പ്രിസം (PRISM) മുഖേന സമര്‍പ്പിക്കുന്ന പെന്‍ഷന്‍ അപേക്ഷകളോടൊപ്പം എന്തൊക്കെ രേഖകള്‍ സമര്‍പ്പിക്കണം?

  1. ഓഫിസ് മേധാവിയുടെ ആമുഖ കത്ത്
  2. സേവനപുസ്തകം (അപേക്ഷ സമർപ്പിക്കുന്ന തിയ്യതി വരെ സേവന പരിശോധന നടത്തിയത്)
  3. പ്രിസം പോർട്ടലിലെ sent മെനുവിൽ നിന്നും ലഭ്യമാകുന്ന പ്രിന്റ് ഔട്ട് (സാക്ഷികൾ ഒപ്പിട്ട് , ഓഫീസ് മേധാവി സാക്ഷ്യപ്പെടുത്തിയത്) - 1 എണ്ണം
  4. വെരിഫിക്കേഷൻ റിപ്പോർട്ട്  - 2 പകർപ്പ്
  5. കെ.ഇ.ആർ സർട്ടിഫിക്കറ്റ് (എയിഡഡ് സർവീസ് ഉള്ള ജീവനക്കാർ) - 2 പകർപ്പ്
  6. ഡിസ്ക്രിപ്റ്റീവ്  റോൾ ( തിരിച്ചറിയൽ വിവരരേഖ) - 2 പകർപ്പ്
  7. സർക്കാർ ഉത്തരവ് (അച്ചടി)169/ 2019/ ധന തിയ്യതി.13.12.2019 പ്രകാരമുള്ള സത്യവാങ്‌മൂലം - 2 പകർപ്പ്
  8. അപേക്ഷ സ്വീകരിക്കുന്ന അധികാരിയുടെ അഭിപ്രായം (പെൻഷൻ ബുക്കിലെ പേജ് നം 13)- 2 പകർപ്പ് 

Instructions to HM's for New PSC Appointments  

ഉദ്യോഗാര്‍ഥിയില്‍ നിന്നും പോലീസ് വേരിഫിക്കേഷനുള്ള നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഫോം പൂരിപ്പിച്ചു വാങ്ങണം . ഫോട്ടോയും ആറാം പേജിലെ സാക്ഷ്യപത്രവും പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി DDEയില്‍ സമര്‍പ്പിക്കണം
  •  ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനകം സേവനപുസ്‌തകം ആരംഭിച്ച് സേവനപുസ്തകത്തിലെ പേര്, മേല്‍വിലാസം , വിരടളയാളം, ഒപ്പ്, തിരിച്ചറിയല്‍ രേഖ, ജോലില്‍ പ്രവേശിച്ച തീയതി എന്നിവ ഉള്‍പ്പെടുന്ന പേജുകളുടെ പകര്‍പ്പ്(സേവനപുസ്തകത്തിലെ ഒന്ന് മുതല്‍ നാല് വരെയുള്ള പേജുകളുടെ പകര്‍പ്പും ജോലിയില്‍ പ്രവേശിച്ച തീയതി രേഖപ്പെടുത്തിയ പേജിന്റെ പകര്‍പ്പും) നിയമന ഉത്തരവിന്റെ പകര്‍പ്പും അസ്സൽ OTV  സർട്ടിഫിക്കറ്റ്  (PART II  പൂരിപ്പിച്ചു HM സസാക്ഷ്യപ്പെടുത്തണം )പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തി കവറിങ് ലെറ്റർ സഹിതം DDE ഓഫീസില്‍ നല്‍കണം. മറ്റു സെര്ടിഫിക്കറ്റുകൾ ഒന്നും തന്നെ സമർപ്പിക്കേണ്ടതില്ല

     സേവന പുസ്തകത്തിൽ നിയമനശുപാര്ശയുടെ വിശദംശങ്ങൾ (അഡ്വൈസ് നം, തിയതി , ജാതി, ഉപജാതി ടേൺ  തുടങ്ങിയവ ) , നിയമനവുമായി ബന്ധപ്പെട്ട വിവരങ്ങൾ , തസ്തിക, പഠനമാധ്യമം , സർവീസിൽ പ്രവേശിച്ച തിയ്യതി തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തേണ്ടതും സേവന പുസ്തകം പേജ് 3 വിരലടയാളം പതിപ്പിച്ചു HM സാക്ഷ്യപ്പെടുത്തേണ്ടതുമാണ് .

      
  • പി എസ് സി വേരിഫിക്കേഷന്‍ പൂര്‍ത്തിയായ ശേഷം വേരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും ഒ ടി വി സര്‍ട്ടിഫിക്കറ്റും സേവനപുസ്‌തകത്തില്‍ പതിപ്പിച്ച് വിവരം രേഖപ്പെടുത്തി പ്രധാനാധ്യാപകന്‍ സാക്ഷ്യപ്പെടുത്തണം
  • പോലീസ് വെരിഫിക്കേഷന് വേണ്ടി സമർപ്പിക്കുന്ന ഫോമിൽ (ANNEXURE I ) അധ്യാപകരുടെ ഫോട്ടോയിലും , പേജ് നം 6  ലും  HM  സാക്ഷ്യപ്പെടുത്തേണ്ടതാണ്



full-width

1 comment: