Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Saturday, June 5, 2021

e-grantz - സഹായം

 വിദ്യാലയങ്ങളില്‍ മുമ്പ് പണമായി വികരണം ചെയ്‍ത പല സ്കോളര്‍ഷിപ്പുകളും ഇപ്പോള്‍ ഓണ്‍ലൈനായി വിദ്യാര്‍ഥികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്ന രീതിയാണല്ലോ നിലവിലുള്ളത്. വിവിധ വകുപ്പുകള്‍ നല്‍കി വന്നിരുന്ന ലംപ്‍സംഗ്രാന്റുകള്‍ ഏകീകരിച്ച്  egrantz എന്ന പോര്‍ട്ടല്‍ മുഖേനയാണ് വിതരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഈ സൈറ്റില്‍ പ്രവേശിക്കുന്നതിന് രണ്ട് വ്യത്യസ്ത ലോഗിനുകളാണ് ഉള്ളത്. 

1) Clerk Login 2) Principal Login

www.egrantz.kerala.gov.in എന്ന സൈറ്റില്‍ ക്ലര്‍ക്ക് ആയി ജോയിന്‍ ചെയ്താല്‍ ലഭിക്കുന്ന ലിങ്കിലൂടെ നടത്താവുന്ന പ്രവര്‍ത്തനങ്ങള്‍  
 
a) Add New Student   b) Promote Student List   c)Student Admission from Other School   d) Apply for Scholarship(New)     e) Update Student Mark  f) Edit Student Details എന്നിവയാണ്. ഇവ ഓരോന്നിലും ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ ചുവടെ
  1. Add New Student  : ഒരു വിദ്യാര്‍ഥിയെ പുതുതായി egrantz സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മെനുവാണിത്. പുതുതായി കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്നതിന് Add New Student എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ ലഭിക്കുന്ന ലിങ്കില്‍ കുട്ടിയുടെ ആധാര്‍ നമ്പരും ആധാര്‍ കാര്‍ഡിലേത് പോലെ തന്നെ പേരും ചേര്‍ത്ത ശേഷം Validate Aadhaar എന്നതില്‍ ക്ലിക്ക് ചെയ്യുക.
     
    വിശദാംശങ്ങള്‍ ശരിയെങ്കില്‍ താഴെക്കാണുന്ന മാതൃകയിലുള്ള ജാലകം ലഭിക്കും

Wednesday, June 2, 2021

ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യം: സ്‌കൂളുകൾ വിവരങ്ങൾ ലഭ്യമാക്കണം

 സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ്/ അംഗീകൃത അൺ എയ്ഡഡ്/ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്‌കൂളുകളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ www.egrantz.kerala.gov.in ലൂടെ ജൂൺ 25 നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന് ലഭ്യമാക്കണം. അർഹമായ തുക വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. വിശദ വിവരങ്ങൾ  ഉൾക്കൊള്ളുന്ന സർക്കുലർ  ചുവടെ ലിങ്കിലും ഇ-ഗ്രാന്റ്‌സ് പോർട്ടലിലും   ലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: എറണാകുളം മേഖലാ ഓഫീസ്-0484 2429130, കോഴിക്കോട് മേഖലാ ഓഫീസ്- 0495 2377786.

Click Here for the Circular 

Click Here for e-grantz Portal 

Click Here for OEC List 

OEC ആനുകൂല്യമുള്ള OBC വിഭാഗങ്ങളുടെ ലിസ്റ്റ് ഇവിടെ