Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Sunday, February 28, 2021

CE Score Entry മാര്‍ച്ച് 3നകം പൂര്‍ത്തീകരിക്കണം

 SSLC പരീക്ഷയുമായി ബന്ധപ്പെട്ട് CE Score പ്രവര്‍ത്തനങ്ങള്‍ പ്രധാനാധ്യാപകര്‍ മാര്‍ച്ച് 3നകം പൂര്‍ത്തിയാക്കേണ്ടതുണ്ട്. iExaMS സോഫ്റ്റ്‍വെയറില്‍ HM ലോഗിനില്‍ പ്രവേശിച്ച് Class Teacher User Credentials എന്നതില്‍ ക്ലാസ് ടീച്ചര്‍ യൂസര്‍മാരുടെ Username & Password നല്‍കിയിട്ടുണ്ട് ഇതുപയോഗിച്ച് ക്ലാസ് ടീച്ചര്‍മാരായി ലോഗിന്‍ ചെയ്യുകയും ആദ്യലോഗില്‍ സമയത്ത് പാസ്‍വേര്‍ഡ് ചേഞ്ച് ചെയ്യാനുള്ള ജാലകത്തില്‍ പാസ്‍വേര്‍ഡ് മാറ്റുകയും വേണം. തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ

  1.  ക്ലാസ് ടീച്ചര്‍മാര്‍ Pre Examination->CE Mark Tabulation -> CE Mark Entry എന്ന ക്രമത്തില്‍ പ്രവേശിച്ച് ആ ഡിവിഷനിലെ ആദ്യ രജിസ്റ്റര്‍ നമ്പര്‍ നല്‍കി സ്കോറുകള്‍ രേഖപ്പെടുത്തുക. അത് സേവ് നല്‍കി Next ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്ത കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ തനിയെ ലഭിക്കും. 
  2. ഇപ്രകാരം എല്ലാ വിദ്യാര്‍ഥികളുടെയും സ്കോര്‍ എന്‍ട്രി പൂര്‍ത്തിയായാല്‍ ക്ലാസ് അധ്യാപകര്‍ അവര്‍ തയ്യാറാക്കിയ സ്കോറുകള്‍ വേരിഫൈ ചെയ്യേണ്ടതുണ്ട്. 
  3. ഇതിനായി ക്ലാസ് ടീച്ചര്‍മാര്‍ അവരുടെ ലോഗിനിലെ Pre Examination->CE Mark Tabulation -> CE Mark Verification എന്ന ക്രമത്തില്‍ പ്രവേശിക്കുക. ആ ഡിവിഷനിലെ ആദ്യ രജിസ്റ്റര്‍ നമ്പരും അവസാന രജിസ്റ്റര്‍ നമ്പരും From , To എന്നീ ബോക്സുകളില്‍ നല്‍കി ( ഇത് ആ പേജിന്റെ മുകളില്‍ നല്‍കിയിട്ടുണ്ട്) Show CE Mark എന്ന ബട്ടണ്‍ അമര്‍ത്തുക. എല്ലാ രജിസ്റ്റര്‍ നമ്പരും വിദ്യാര്‍ഥികളുടെ പേരും അധ്യാപകര്‍ നല്‍കിയ സ്കോറും കാണാന്‍ സാധിക്കും. ഇത് പരിശോധിച്ച് ശരിയെങ്കില്‍ Manage എന്ന ബോക്സില്‍ Correct എന്നും തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ Incorrect എന്നും തിരഞ്ഞെടുക്കുക
  4. Incorrect എന്ന് നല്‍കിയ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ Pre Examination->CE Mark Tabulation -> CE Mark Correction എന്ന ക്രമത്തില്‍ പ്രവേശിച്ച് തിരുത്താവുന്നതാണ്
  5. എല്ലാ ക്ലാസ് അധ്യാപകരും അവരവരുടെ ക്ലാസുകളിലെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രധാനാധ്യാപകര്‍ക്ക് അവരുടെ ലോഗിനിലെ Pre Examination->CE Mark Tabulation ->CE Mark Manage എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും സ്കോറുകള്‍ കാണാം ഇതിന് നേരെ Status, Change Status എന്നിങ്ങനെ രണ്ട് ബോക്സുകള്‍ കാണാം. തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ പ്രധാനാധ്യാപകന് Set As Incorrect എന്ന് നല്‍കിയാല്‍ ക്ലാസ് ടീച്ചറിന് വീണ്ടും തിരുത്തല്‍ വരുത്താവുന്നതാണ്. ഇപ്രകാരം എല്ലാ വിദ്യാര്‍ഥികളുടെയും പരിശോധിച്ച് ശിയെന്നുറപ്പാക്കി ഓരോ കുട്ടിയുടെയും വേരിഫൈ ചെയ്യുക. തുടര്‍ന്ന് താഴെയുള്ള Declaration ന് നേരെ ടിക്ക് മാര്‍ക്ക് നല്‍കി കണ്‍ഫേം ചെയ്യുക.

മറക്കരുത് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാനദിവസം മാര്‍ച്ച് 3 ആണ്

സമഗ്രശിക്ഷാ കേരള വര്‍ക്ക് ഷീറ്റുകള്‍

 സമഗ്ര ശിക്ഷ കേരള ഫോക്കസ് പാഠഭാഗങ്ങളെ ആസ്‍പദമാക്കി വിദ്യാര്‍ഥികള്‍ക്കായി എല്ലാ വിഷയങ്ങളുടെയും വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോക്കസ് പാഠഭാഗങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി തയ്യാറാക്കിയ ഈ വര്‍ക്ക് ഷീറ്റുകള്‍ അവസാനവട്ട റിവിഷന്‍ സമയത്ത് ഏറെ പ്രയോജനം ചെയ്യുന്നവയാണ്. ഓരോ വിഷയങ്ങളുടെയും വര്‍ക്ക് ഷീറ്റുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും.


 

 full-width

 

കടപ്പാട് :സമഗ്രശിക്ഷ കേരള

Thursday, February 25, 2021

യാത്രയയപ്പ് സമ്മേളനം

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ഈ അധ്യയനവര്‍ഷം വിരമിക്കുന്നതും കഴിഞ്ഞ അധ്യയനവര്‍ഷം വിരമിച്ചതുമായ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും യാത്രയയപ്പ് സമ്മേളനം നടന്നു പാലക്കാട് ബി ഇ എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന യാത്രയയപ്പ് യോഗം പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ പി കൃഷണന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കെ ഷാജിമോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കഴിഞ്ഞ വര്‍ഷം വിരമിച്ച മുന്‍ ഡി ഇ ഒ ശ്രീമതി അനിത സി വി , ഡയറ്റ് പ്രിന്‍സിപ്പലായിരുന്ന ശ്രീ രാജേന്ദ്രന്‍, സര്‍വീസില്‍ നിന്നും വിരമിക്കുന്ന പാലക്കാട് ഡി ഡി ഇ ഓഫീസിലെ അഡ്‍മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ എന്‍ മണികണ്ഠന്‍ എന്നിവരെ ആദരിച്ചു വിദ്യാഭ്യാസ ജില്ലാ എച്ച് എം ഫോറം സെക്രട്ടറി ശ്രീ കെ സുരേഷ് ജില്ലയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രധാനാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കുകയും സംസ്ഥാനതലത്തില്‍ ജില്ലയുടെ സ്ഥാനം ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയവരെയും യോഗത്തില്‍ അനുമോദിച്ചു

Tuesday, February 23, 2021

DIET PALAKKAD -STUDY MATERIALS

 2021 മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാനും സമയബന്ധിതമായി പരീക്ഷ എഴുതുന്നതിനും കുട്ടികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ താരതമ്യേന പ്രയാസം അനുഭവപ്പെടുന്ന വിഷയങ്ങളായി പറയപ്പെടുന്ന ഇംഗ്ലീഷ്, ഗണിതം, ഊര്‍ജതന്ത്രം, രസതന്ത്രം, ബയോളജി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ പഠനപിന്തുണാ സാമഗ്രി ആണ് ചുവടെ ലിങ്കുകളില്‍. മികച്ച വിജയം നേടാന്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമാകും ഇവ എന്ന് പ്രതീക്ഷിക്കുന്നു.

CE Score Entry ലിങ്ക് സജ്ജമായി

 

2021 SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ CE Score Entryക്കുള്ള ലിങ്കുകള്‍ പരീക്ഷാ ഭവന്‍ സൈറ്റില്‍ നടത്താം. ക്ലാസ് ടീച്ചര്‍ യൂസര്‍മാരാണ് സ്കോറുകള്‍ രേഖപ്പെടുത്തേണ്ടത് . ഇന്ന് മുതല്‍ മാര്‍ച്ച് 3 വരെയയാണ് ഇതിന് അനുവദിച്ച സമയം . iExaMSലെ ക്ലാസ് ടീച്ചര്‍ യൂര്‍മാര്‍ക്കുള്ള പാസ്‍വേര്‍ഡുകള്‍ HM Loginലെ Administration -> Class Teacher User Credentials എന്നതില്‍ ലഭ്യമാണ്. Default ആയി നല്‍കിയിരിക്കുന്ന Username , Password ഇവ ഉപയോഗിച്ച്  iExaMSലൂടെ ലോഗില്‍ ചെയ്യുക. ആദ്യ ലോഗിനില്‍ പാസ്‍വേര്‍ഡ് ചേഞ്ച് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കും. പാസ്‍വേര്‍ഡ് ചേഞ്ച് ചെയ്താല്‍ ക്ലാസ് അധ്യാപകര്‍ക്ക് സ്കോര്‍ എന്‍ട്രി നടത്താവുന്നതാണ്. ഇത് നിശ്ചിത സമയപരിധിക്കുള്ളില്‍ പരിശോധിച്ച് പ്രധാനാധ്യാപകര്‍ വേരിഫൈ ചെയ്യേണ്ടതുണ്ട്

Click Here for iExaMS Link

 

Monday, February 22, 2021

എസ്.എസ്.എൽ.സി പരീക്ഷ: ഗള്‍ഫ്/ലക്ഷദീപ് സ്കൂളുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനത്തിന് അപേക്ഷിക്കാം

 2021 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ  iExaMS വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കും.   https://sslcexam.kerala.gov.in ലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് (ഗൾഫ്/ലക്ഷദ്വീപ്) എന്ന ലിങ്കിലൂടെ അദ്ധ്യാപകർക്ക് 23 മുതൽ 26 വരെ അപേക്ഷിക്കാം.

Click Here to Apply for Gulf Region

Click Here to Apply for Lakshadeep Region

Sunday, February 21, 2021

BIMS ലൂടെ TSB അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാം

 

       വിവിധ ഇനത്തില്‍ വിദ്യാലയത്തിന്റെ പേരിലുള്ള ട്രഷറി സേവിങ്ങ്‍സ് ബാങ്ക് അക്കൗണ്ടില്‍ വന്നിരിക്കുന്ന തുകയുടെ വിവരങ്ങള്‍  അറിയുന്നതിന് BIMSല്‍ മാര്‍ഗമുണ്ട്. BIMSല്‍ DDO Admin ആയി പ്രവേശിക്കുമ്പോള്‍ തുറന്ന് വരുന്ന പേജില്‍ ഇടത് വശത്തുള്ള TSB എന്നതില്‍ ക്ലിക്ക് ചെയ്യുക താഴേക്ക് തുറന്ന് വരുന്ന TSB Accounts എന്നതില്‍ ക്ലിക്ക് ചെയ്യുക



പുതിയൊരു പേജ് ലഭിക്കും ഈ പേജില്‍ വിദ്യാലയത്തിന്റെ പേരിലുള്ള TSB അക്കൗണ്ടിന്റെ വിവരങ്ങള്‍ ആകും ഉണ്ടായിരിക്കുക. ഇതില്‍ ഏറ്റവും അവസാന കള്ളിയിലുള്ള View Passbook എന്നതില്‍ ക്ലിക്ക് ചെയ്യുക

താഴെക്കാണുന്ന മാതൃകയില്‍ ഒരു ജാലകം തുറന്ന് വരും ഇതില്‍ From Date എന്നതിന് നേരെ ഏത് തീയതി മുതലുള്ള പാസ്‍ബുക്ക് വിവരങ്ങള്‍ ആണോ വേണ്ടത് അതും To Date എന്നതില്‍ എന്ന് വരെയുള്ള അക്കൗണ്ട് വിവരങ്ങള്‍ ആണോ ആവശ്യമുള്ളത് അതും നല്‍കുക. തുടര്‍ന്ന് ഇതിന് നേരെയുള്ള Search എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഈ കാലയളവില്‍ അക്കൗണ്ടിലേക്ക് വന്നതും പിന്‍വലിച്ചതുമായ തുകയുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും.


മുകളില്‍ വലത് ഭാഗത്തുള്ള ഭാഗത്തുള്ള Download PDF എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ കാലയളവില്‍ നടത്തിയ ഇടപാടുകളുടെ പാസ്‍ബുക്ക് വിശദാംശങ്ങളുടെ പ്രിന്റൗട്ട് പി ഡി എഫ് രൂപത്തില്‍ ലഭിക്കും. ഓരോ സാമ്പത്തിക വര്‍ഷത്തെയും ഇടപാടുകളുടെ വിശദാംശങ്ങള്‍ ട്രഷറിയില്‍ പോയി പാസ്‍ബുക്ക് അപ്‍ഡേറ്റ് ചെയ്യാതെ തന്നെ അറിയാന്‍ ഇത് വഴി സാധിക്കും.

       BIMS ലൂടെ വിദ്യാലയത്തിലെ TSB അക്കൗണ്ടിലേക്ക് ലഭ്യമായ അലോട്ട്‍മെന്റ് വിവരങ്ങള്‍ അറിയുന്നതിന് DDO Admin ലോഗിനിലെ Allotment എന്നതില്‍ View Allotment എന്നതില്‍ ക്ലിക്ക് ചെയ്യുക. ലഭ്യമാകുന്ന ജാലകത്തില്‍ സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്ത് List എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ വര്‍ഷം നടത്തിയ അലോട്ട്‍മെന്റ് വിവരങ്ങള്‍ ലഭിക്കും. ഈ ലഭ്യമാകുന്ന പേജിലെ Allotted Amount എന്നത് നീലനിറഥത്ില്‍ കാണാന്‍ സാധിക്കും. ഈ തുകയില്‍ ക്ലിക്ക് ചെയ്താല്‍ ആ തുക പിന്‍വലിച്ചതിന്റെ വിശദാംശങ്ങള്‍ കാണാന്‍ സാധിക്കും.



Tuesday, February 16, 2021

ഹയര്‍ സെക്കണ്ടറി തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

 

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കന്ററി വിഭാഗത്തിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
        പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർ സെക്കന്ററി വിഭാഗം) ഗവ. ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളിലേക്ക് 2016 ജനുവരി മുതൽ 2020 ഡിസംബർ 28 വരെയുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എച്ച്.എസ്.എ, യു.പി.എസ്.എ/ എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ് (ഹയർ സെക്കന്ററി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയർ സെക്കന്ററി വിഭാഗം) എന്നിവരിൽ നിന്നും ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തീയതി 22ന് വൈകിട്ട് അഞ്ച് മണി.   www.hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശം അടങ്ങിയ സർക്കുലർ www.dhsekerala.gov.in ൽ ലഭിക്കും. 
 

Friday, February 12, 2021

ഗവ സ്കൂള്‍ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു

  പാലക്കാട് ജില്ലയിലെ ഗവ സ്കൂളുകളിലെ അധ്യാപകരുടെ 2020-21 അധ്യയനവര്‍ഷത്തെ ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. പ്രൈമറി വിഭാഗം അധ്യാപകര്‍ ഫെബ്രുവരി 15ന് മുമ്പായും  ഹൈസ്‍കൂള്‍ വിഭാഗം അധ്യാപകര്‍ മാര്‍ച്ച് 31നും സ്ഥലം മാറ്റം ലഭിച്ച വിദ്യാലയത്തില്‍ ജോയിന്‍ ചെയ്യണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നു.

CLICK HERE for Online General Transfer Order

പി ടി എ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

 

2019-20 വര്ഷത്തെ സംസ്ഥാന സ്കൂള് അദ്ധ്യാപക-രക്ഷകര്തൃസമിതി (പി.ടി.എ) പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
പ്രൈമറി തലം
 മികച്ച പി.റ്റി.എ (സി.എച്ച് മുഹമ്മദ്കോയ സ്മാരക അവാര്ഡ്)
ഒന്നാം സ്ഥാനം :- ഗവ. എല്.പി സ്കൂള് കോടാലി, പാഡി. പി.ഒ, തൃശ്ശൂര്
രണ്ടാം സ്ഥാനം :- ജി.എല്.പി.എസ് പന്മന മനയില്, പന്മന പി.ഒ, കൊല്ലം
മൂന്നാം സ്ഥാനം :- ഗവ. എല്.പി. സ്കൂള് ചെറിയാക്കര, കയ്യൂര്. പി.ഒ, കാസര്ഗോഡ്
നാലാം സ്ഥാനം :-ഗവ. എല്.പി. സ്കൂള് പല്ലാവൂര്, പല്ലാവൂര്. പി.ഒ, പാലക്കാട്
അഞ്ചാംസ്ഥാനം:-ഗവ. എല്.പി.എസ്. വെള്ളനാട്, വെള്ളനാട് പി.ഒ, തിരുവനന്തപുരം
സെക്കണ്ടറി തലം
മികച്ച പി.റ്റി.എ (സി.എച്ച് മുഹമ്മദ്കോയ സ്മാരക അവാര്ഡ്)
ഒന്നാം സ്ഥാനം :-  ഗവ. എച്ച്.എസ്.എസ് പയ്യോളി, തീക്കോടി. പി.ഒ, കോഴിക്കോട്
രണ്ടാം സ്ഥാനം :-ഗവ. എച്ച്.എസ്.എസ്. മീനങ്ങാടി, വയനാട്
മൂന്നാം സ്ഥാനം :-ഗവ. എച്ച്.എസ്.എസ് കല്ലാര്, കല്ലാര്. പി.ഒ., മുണ്ടിയെരുമ, ഇടുക്കി
നാലാം സ്ഥാനം :-ജി.വി.എച്ച്.എസ്.എസ് നന്തിരക്കര, നന്തിക്കര.പി.ഒ, തൃശ്ശൂര്
അഞ്ചാംസ്ഥാനം:-എ.വി.ഗവ. ഹൈസ്കൂള് തഴവ, കരുനാഗപ്പള്ളി, കൊല്ലം
 
     അഞ്ചു ലക്ഷം രൂപയും, സി.എച്ച്. മുഹമ്മദ്കോയ എവര്ട്രോളിംഗ് ട്രോഫിയും, പ്രശസ്തി പത്രവുമാണ് ഒന്നാം സ്ഥാനം. രണ്ടു മുതല് അഞ്ചുവരെ സ്ഥാനം ലഭിച്ചവര്ക്ക് യഥാക്രമം നാലുലക്ഷം, മുന്നു ലക്ഷം, രണ്ടു ലക്ഷം, ഒരു ലക്ഷം രൂപയും, പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.
15/02/2021 ന് ഉച്ചക്ക് 1 മണിക്ക് തിരുവനന്തപുരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില് വച്ച് നടക്കുന്ന ചടങ്ങില് പുരസ്കാരങ്ങള് വിതരണം ചെയ്യും.

Thursday, February 11, 2021

NMMS ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

 ഇക്കഴിഞ്ഞ മാസം നടന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (NMMS) പരീക്ഷയുടെ ഉത്തരസൂചികകള്‍ പരീക്ഷാഭവന്‍ പ്രസിദ്ധീകരിച്ചു. ഉത്തര സൂചിക ചുവടെ ലിങ്കില്‍. ഉത്തരസൂചികകളെ സംബന്ധിച്ച് പരീക്ഷാര്‍ഥികള്‍ക്കുള്ള പരാതികള്‍  താഴെ ലഭ്യമാക്കിയിരിക്കുന്ന മാതൃകാ ഫോറത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. പരാതിക്ക് ആധാരമായ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള പരാതികള്‍ 17.02.2021ന് വൈകിട്ട് 5നകം നേരിട്ടോ തപാല്‍മാര്‍ഗമോ പരീക്ഷാ സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം - 12 എന്ന വിലാസത്തില്‍ നല്‍കണം. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലറും പരാതി അയക്കണ്ട മാതൃകാ ഫോമും ഉത്തരസൂചികയും ചുവടെ ലിങ്കുകളില്‍

  • Click Here for NMMS Answer Key Circular
  • Click Here for the Answer Key 
  • MAT പരീക്ഷ ഉത്തരസൂചികയെക്കുറിച്ച് പരാതി നല്‍കുന്നതിനുള്ള ഫോര്‍മാറ്റ് ഇവിടെ 
  • SAT പരീക്ഷ ഉത്തരസൂചികയെക്കുറിച്ച് പരാതി നല്‍കുന്നതിനുള്ള ഫോര്‍മാറ്റ് ഇവിടെ 

Wednesday, February 10, 2021

SSLC Staff Details Data Entry ഫെബ്രുവരി 12 നകം പൂര്‍ത്തിയാക്കുക

  SSLC പരീക്ഷാ ഡ്യൂട്ടിക്കായി ഗവ / എയ്ഡഡ് വിദ്യാലയങ്ങളിലെ എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസ് തയ്യാറാക്കിയ ഗൂഗിള്‍ ഫോം ലിങ്ക് ചുവടെ

CLICK HERE for STAFF DETAILS DATA ENTRY (SSLC 2021)

  1. പ്രധാനാധ്യാപകന്‍, ഓഫീസ് ജീവനക്കാര്‍ , ഹൈസ്‍കൂളുകളിലെ LP, UP ഉള്‍പ്പെടെയുള്ള എല്ലാ ജീവനക്കാരുടെയും വിവരങ്ങള്‍ ഫോമില്‍ ഉള്‍പ്പെടുത്തണം
  2. യു പി വിഭാഗത്തിലെ എല്ലാ അധ്യാപകരെയും UPST എന്നും LP വിഭാഗത്തിലെ അധ്യാപകരെ LPST എന്നും ചേര്‍ക്കുക. 
  3. സബ്ജക്ട് എന്ന ഭാഗത്ത് യു പി വിഭാഗത്തിലെ എല്ലാ അധ്യാപകര്‍ UPST എന്നും LP വിഭാഗത്തിലെ അധ്യാപകര്‍ LPST എന്നും ചേര്‍ത്താല്‍ മതി
  4. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി എല്ലാ ജീവനക്കാരെയും ചേര്‍ത്ത് വിവരങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 12


Tuesday, February 9, 2021

SSLC Candidate Data Part Certificate View & Provisional A List Published

 മാർച്ചിലെ എസ്.എസ്.എൽ.സി. പരീക്ഷ പ്രൊവിഷണല്‍ 'എ ലിസ്റ്റ്'  പ്രസിദ്ധീകരിച്ചു. സമ്പൂര്‍ണ്ണയില്‍  പ്രധാനാധ്യാപകന്റെ ലോഗിനിലെ iExaMS എന്ന ലിങ്കിലൂടെ Provisional A List ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. നിലവില്‍ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് ഫെബ്ര‍ുവരി 9 മുതല്‍ 12 വരെ പ്രധാനാധ്യാപകര്‍ക്ക് തിരുത്തലിന് അവസരമുണ്ട്. തുടര്‍ന്ന് ഫെബ്രുവരി 16ന് A& B Listകള്‍ പ്രസിദ്ധീകരിക്കും. ഫെബ്രുവരി 17 മുതല്‍ 26 വരെ CE മാര്‍ക്ക് എന്‍ട്രിയും മാര്‍ച്ച് 10ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും

  ഇതോടൊപ്പം തന്നെ രക്ഷകര്‍ത്താക്കള്‍ക്കായി iExaMS വെബ്സൈറ്റിൽ കാന്റിഡേറ്റ് ഡാറ്റ പാർട്ട് സർട്ടിഫിക്കറ്റ് വ്യൂവും  (Candidate Data Part Certificate View)  ലഭിക്കും. ഇതിനായി ചുവടെ ലിങ്കില്‍ ലഭിക്കുന്ന പേജില്‍ വിദ്യാഭ്യാസജില്ലയും വിദ്യാലയവും തിരഞ്ഞെടുത്ത ശേഷം കുട്ടിയുടെ അഡ്‍മിഷന്‍ നമ്പരും ജനനതീയതിയും സ്കൂള്‍ രേഖകള്‍ പ്രകാരം നല്‍കി Show Candidate Details View എന്നതില്‍ ക്ലിക്ക് ചെയ്താല്‍ സര്‍ട്ടിഫിക്കറ്റിലെ കുട്ടിയുടെ Candidate Data Part ന്റെ Preview കാണാന്‍ സാധിക്കും

Click Here for Candidate Data Part Certificate View

Click Here for Revised Schedule for iExaMS Activities

എസ് എസ് എല്‍ സി ക്ലാസുകള്‍ പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

 

 

നമ്മുടെ വിദ്യാഭ്യാസ ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും ഓരോ ദിവസത്തെയും പത്താം ക്ലാസ്സ് വിശദാംശങ്ങൾ അതത് ദിവസങ്ങളിൽ വൈകുന്നേരം 5 മണിക്ക് മുമ്പായി താഴെ നല്‍കിയിരിക്കുന്ന  ലിങ്കിലൂടെ  നൽകേണ്ടതാണ്

CLICK HERE for Daily Report of Tenth Class

മലപ്പുറം മാറഞ്ചേരി സ്കൂളിൽ കോവിഡ് വ്യാപിച്ച സാഹചര്യം കണക്കിലെടുത്തു DGE പ്രത്യേകമായി നൽകിയ നിദ്ദേശങ്ങൾ


  1. ഒരു ബഞ്ചിൽ രണ്ടു കുട്ടികൾ മാത്രം എന്നത് കൃത്യമായി പാലിക്കുക...
  2. അധ്യാപകരും വിദ്യാർത്ഥികളും മാസ്ക് (മൂക്കും വായും കവർ ചെയ്യുന്ന രീതിയിൽ )ധരിക്കുക.
  3. കുട്ടികൾ കൂട്ടം കൂടാൻ അനുവദിക്കരുത്.
  4. അധ്യാപകർ സ്റ്റാഫ് റൂമിൽ ഒരുമിച്ചു ഇടകലർന്നു ഇരിക്കരുത്.
  5. ഒറ്റയ്ക്കു ഒറ്റയ്ക്ക് ഭക്ഷണം കഴിക്കുക.
  6. സ്കൂളിന് സമീപം ബസ്സ്റ്റോപ്പിൽ കുട്ടികൾ കൂട്ടം കൂടാതെ നിൽക്കുന്നത്തിനു അധ്യാപകരെ/SPC  ചാർജ് ഏല്പിക്കുക.
  7. കോവിഡ് സെൽ പ്രവർത്തനം കാര്യക്ഷമമാക്കുക.
  8. ഇക്കാര്യത്തിൽ പോലീസ് നിരീക്ഷണം ഉണ്ടായിരിക്കും എന്നു പ്രത്യേകം ശ്രദ്ധിക്കുക.
  9. മേല്പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചു കൊണ്ടു മാത്രം സ്കൂൾ പ്രവർത്തനം നടത്തുക.
Click Here for the Revised Guidelines

Monday, February 8, 2021

ഫസ്റ്റ്‌ബെല്ലിൽ ഇനി ഓഡിയോ ബുക്കുകളും ആംഗ്യ ഭാഷയിൽ പ്രത്യേക ക്ലാസുകളും

 പത്തിലെ മുഴുവൻ വിഷയങ്ങളുടേയും റിവിഷൻ പത്തു മണിക്കൂറിനുള്ളിൽ കേൾക്കാം

       കൈറ്റ് വിക്ടേഴ്‌സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളുടെ തുടർച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷൻ ഭാഗങ്ങൾ പ്രത്യേക ഓഡിയോ ബുക്ക് രൂപത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കി. പത്താം ക്ലാസിലെ മുഴുവൻ വിഷയങ്ങളുടെയും റിവിഷൻ ക്ലാസുകൾ ആകെ പത്ത് മണിക്കൂറിനുള്ളിൽ കുട്ടികൾക്ക് കേൾക്കാൻ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകൾ ഇന്ന് മുതൽ  firstbell.kite.kerala.gov.in ൽ ലഭ്യമാകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
           ഓരോ വിഷയവും ശരാശരി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ക്‌ളാസുകളായാണ് ഒരുക്കിയിരിക്കുന്നത്. എംപി3 ഫോർമാറ്റിലുള്ള ഓഡിയോ ബുക്കുകൾ ഒരു റേഡിയോ പ്രോഗ്രാം പോലെ ശ്രവിക്കാനും വളരെയെളുപ്പം ഡൗൺലോഡ് ചെയ്യാനും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാനും കഴിയും. ആവശ്യമുള്ളവർക്ക് ഹൈടെക് പദ്ധതികളുടെ ഭാഗമായി സ്‌കൂളുകളിൽ ഒരുക്കിയിട്ടുള്ള ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം പ്രയോജനപ്പെടുത്തി ഇവ ഡൗൺലോഡ് ചെയ്യാനാവും.
      ശ്രവണ പരിമിതരായ കുട്ടികൾക്കായി ആംഗ്യഭാഷയിൽ (സൈൻ ലാംഗ്വേജ് അഡാപ്റ്റഡ്) തയ്യാറാക്കിയ പ്രത്യേക ക്ലാസുകളും തയ്യാറായി. കേൾവി പരിമിതരായ 280-ഓളം കുട്ടികൾക്ക് അധ്യാപകരുടെ പ്രത്യേക ക്ലാസുകളാണ് സ്‌കൂളുകൾ കേന്ദ്രീകരിച്ച്  നൽകിവരുന്നത്. എന്നാൽ റിവിഷൻ ക്ലുാസുകൾ ഇവർക്ക് ഇനിമുതൽ പൊതുവായി കാണാനാകും. ഈ മേഖലയിലെ അധ്യാപകർക്ക് എസ്.സി.ഇ.ആർ.ടി സൈൻ അഡാപ്റ്റഡ് രീതിയിൽ പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
      നേരത്തെതന്നെ കാഴ്ചപരിമിതർക്ക് ഉപയോഗിക്കാനായി സ്വതന്ത്രസോഫ്റ്റ്‌വെയറിലുള്ള 'ഓർക്ക' സ്‌ക്രീൻ റീഡിംഗ് സോഫ്റ്റ്‌വെയർ കൈറ്റ് സ്‌കൂളുകളിലേക്കുള്ള ലാപ്‌ടോപ്പുകളിൽ ലഭ്യമാക്കിയിരുന്നു. അധ്യാപകർക്ക് പ്രത്യേക ഐ.സി.ടി. പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
     പൊതുവിഭാഗത്തിന് പുറമെ തമിഴ്, കന്നട മീഡിയം ക്ലാസുകൾ ഉൾപ്പെടെ 6300 ക്ലാസുകൾ (3150 മണിക്കൂർ) ഇതിനകം ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി സംപ്രേഷണം ചെയ്തു. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികൾക്കായി എസ്.എസ്.കെ-യുടെ വൈറ്റ്‌ബോർഡ് പദ്ധതിയും നിലവിലുണ്ട്. ഇതോടൊപ്പം ശ്രവണ പരിമിതിയുള്ളവർക്കും കാഴ്ച പരിമിതിയുള്ളവർക്കും പൊതുപരീക്ഷയെ അഭിമുഖീകരിക്കാൻ പ്രത്യേക സംവിധാനങ്ങൾ കൂടി ഒരുക്കിയതോടെ ഫസ്റ്റ്‌ബെല്ലിന്റെ ഭാഗമായി രാജ്യത്ത് പുതിയ മാതൃക സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.

Monday, February 1, 2021

മൈനോരിറ്റി പ്രീമെട്രിക്ക് റീവേരിഫിക്കേഷന്‍ അഞ്ചിനകം പൂര്‍ത്തിയാക്കണം

 2020-21 വർഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പിനുള്ള അപേക്ഷകളുടെ സ്കൂൾ ലെവൽ വെരിഫിക്കേഷൻ നടത്തുന്നതിനുള്ള സമയപരിധി  2021 ഫെബ്രുവരി 05 വരെയാണ്. പ്രസ്തുത സമയ പരിധി ദീർഘിപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ടി സമയപരിധിക്ക് മുൻപ് നിർബന്ധമായും സ്കൂൾ ലെവൽ വെരിഫിക്കേഷൻ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണ്ടതാണ്. കുട്ടികൾ സമർപ്പിച്ച നാഷണൽ സ്കോളർഷിപ്പ് പോർട്ടലിലെ അപേക്ഷകൾ സകൂൾ ലെവൽ വെരിഫിക്കേഷൻ യഥാസമയം പൂർത്തിയാക്കാതിരുന്നാൽ, കുട്ടികൾക്ക് സ്കോളർഷിപ്പ് നഷ്ടമാകുമെന്നതിനാൽ സമയബന്ധിത നടപടികൾ  എല്ലാ പ്രധാന അദ്ധ്യാപകരും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാരും സ്വീകരിക്കേണ്ടതാണ്.

Click Here for the Instruction

സ്റ്റേറ്റ് നോഡൽ ഓഫീസർ
(സ്കോളർഷിപ്പ്)
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം