Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Friday, May 28, 2021

ഗൂഗിള്‍ മീറ്റ് വഴി നടന്ന എച്ച് എം കോണ്‍ഫറന്‍സ് ഡോക്യുമെന്റേഷന്‍ 27-05-2021

 

02. 10 : എച്ച് എം ഫോറം കണ്‍വീനര്‍ ശ്രീ സുരേഷ് സര്‍ സ്വാഗതം ആശംസിച്ചു.

ഡി ഇ ഒ:

  • DGEയോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുന്നതാണ് ഈ യോഗം

  • പുതിയഅദ്ധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കാനായി വെര്‍ച്വല്‍ പ്രവേശനോല്‍സവം - മുഴുവന്‍ കുട്ടിള്‍ക്ക് ‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ചടങ്ങുകള്‍ക്ക് കുറവില്ലാതെ വെര്‍ച്വലായി സംഘടിപ്പിക്കേണ്ടതാണ്.

  • ഇതിനായി സ്റ്റാഫ് മീറ്റിംഗ്, SRGയോഗം, PTA, SMCഎന്നിവരെ ഉള്‍പ്പെടുത്തി ആലോചനായോഗം നടത്തേണ്ടതാണ്. ‍

  • സംസ്ഥാനതല പ്രവേശനോല്‍സവം 10 മണിക്കു്- അതിനുശേഷം പതിനൊന്നുമണിക്ക് സ്കൂള്‍ തല പ്രവേശനോല്‍സവം - ജനകീയമാക്കാന്‍ പ്രാദേശികരായ സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരെയും പ്രമുഖരുടെ ശബ്ദസന്ദേശങ്ങളും ഉള്‍പ്പെടുത്താം. പുതിയ കുട്ടികളുടെ ഫോട്ടോകള്‍ ശേഖരിച്ച് ആശംസാ കാര്‍ഡുകള്‍ തയ്യാറാക്കി അവരെ പരിചയപ്പെടുത്തുമ്പോള്‍ പ്രദര്‍ശിപ്പിക്കാം - കുട്ടികള്‍ക്കായിരിക്കണം പ്രാധാന്യം - ഓണ്‍ലൈന്‍ അസംബ്ലി നടത്താം - കുട്ടികളുടെ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാം.- കുട്ടികള്‍ക്ക് സാധ്യമാകുമെങ്കില്‍ വീടുകളില്‍ പ്രവേശനോല്‍സവം സംഘടിപ്പിക്കാം - പ്രീപ്രൈമറി ക്ലാസ്സുകള്‍ ഉണ്ടെങ്കില്‍ അവരെയും ഉള്‍പ്പെടുത്താം.

  • ജൂണ്‍ ഒന്നിനുതന്നെ ഡിജിറ്റല്‍ ക്ലാസ്സ് റൂം തുടങ്ങുന്നതാണ്. ആദ്യത്തെ രണ്ടാഴ്ച Bridge course ആയാണ് നടത്തേണ്ടത് - ഇതിനുള്ള പരിശീലനം അദ്ധ്യാപകര്‍ക്ക് നല്‍കുന്നതായിരിക്കും - നിര്‍ദ്ദേശങ്ങള്‍ വരും - കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കണം -സമൂഹത്തോടുള്ള പ്രതിബദ്ധത മറന്നുകൂടാ. TV/Mobileഇല്ലാത്ത കുട്ടികളുടെ ലിസ്റ്റ് BRCകളില്‍ എത്തിക്കേണ്ടതാണ്. മുഴുവന്‍ അദ്ധ്യാപകരും പങ്കാളികളാകണം. - ഓരോ അദ്ധ്യാപകന്റേയും ഓരോ ക്ലാസ്സിന്റേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതാണ്.

  • കുട്ടികളുടെ മികവുകളുടെ ശേഖരം തയ്യാറാക്കാം. മികവുകള്‍ രേഖപ്പെടുത്തുന്നതിന് അദ്ധ്യാപകര്‍ക്ക് ചാര്‍ജ്ജ് നല്‍കാവുന്നതാണ്. മികച്ചവ യുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി നല്‍കിയതിന് DGE നേരിട്ട് അഭിനന്ദിക്കുന്നു എന്നത് ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രോല്‍സാഹനമാണ്.

  • സ്കൂള്‍ അദ്ധ്യാപകര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സ് പ്രധാന അദ്ധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.

  • ജൂണ്‍ പത്തിനകം ഓണ്‍ലൈന്‍ അദ്ധ്യാപകസംഗമം നടത്തുന്നതാണ്.

  • അദ്ധ്യാപകരുടെ കുറവുണ്ടങ്കില്‍ BRCയുമായി ബന്ധപ്പെടാം.

  • സ്കൂള്‍ ക്യാമ്പസ് വൃത്തിയാക്കേണ്ടതാണ്.

  • May30വരെ അഡ്മിഷന്‍ നല്‍കിയ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം.

  • TCനല്‍കുമ്പോള്‍ പ്രൊമോഷന്‍ നല്‍കിയ തിയ്യതി 25/05/2021എന്നാണ് നല്‍കേണ്ടത്.

DIET Faculty – രാമകൃഷ്ണന്‍ സര്‍:

  • ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സിനെക്കുറിച്ചുള്ള സംസ്ഥാനതല നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാവും പ്രവര്‍ത്തനങ്ങള്‍.

  • തുടര്‍ന്ന് DIETന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സ്, INTERBELLഎന്നിവയെക്കുറിച്ച് അദ്ധ്യാപകരുടെ അഭിപ്രായം, ഫീഡ്ബാക്ക് എന്നിവയുടെ വിവരശേഖരണം നടത്തിയതിന്റെ വിപുലമായ വിശകലനം പ്രസന്റേഷനായി സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. പ്രസ്തുത പ്രസന്റേഷന്‍ ഡി ഇ ഒ സര്‍ മുഖേന പ്രധാന അദ്ധ്യാപകര്‍ക്ക് ലഭ്യമാക്കാമെന്നറിയിച്ചു.

ഡി ഡി ഇ :

  • പ്രവേശനോല്‍സവം ജനകീയമാക്കണം - മൂന്നു ലെവല്‍ ആണ് - സംസ്ഥാനതലം - സ്കൂള്‍ തലം - സാധിക്കുമെങ്കില്‍ വീടുകളില്‍

  • ഇതിനായി പ്രധാന അദ്ധ്യാപകര്‍ സ്റ്റാഫ് മീറ്റിംഗ്, SRGയോഗം, നടത്തി PTA, SMCഎന്നിവരെ ഉള്‍പ്പെടുത്തി ആലോചനായോഗം നടത്തേണ്ടതാണ്. ‍

  • ഇത്തവണ സ്കൂളിലെ അദ്ധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നല്‍കേണ്ടതാണ് -ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ടൈം ടേബിള്‍ പ്രധാന അദ്ധ്യാപകന്‍ തയ്യാറാക്കേണ്ടതാണ് - കുട്ടികള്‍ക്ക് മാനസികോന്മേഷം നല്‍കുന്നതരത്തില്‍ ഇടപെടേണ്ടതാണ് - അദ്ധ്യാപകര്‍ ആരും തന്നെ വിട്ടുനില്‍ക്കരുത് - പ്രധാന അദ്ധ്യാപകന്‍, അദ്ധ്യാപകര്‍, സ്കൂളില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുുന്നതാണ്.

  • ഓരോ ക്ലാസ്സ് അദ്ധ്യാപകനും മെയ് 26 മുതല്‍ 30 വരെ കുട്ടികളെ വിളിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രധാന അദ്ധ്യാപകന് നല്‍കണം - പ്രധാന അദ്ധ്യാപകന്‍ മെയ് 30 ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.

  • മെയ് 19മുതല്‍ അഡ്മിഷന്‍ ആരംഭിച്ചതാണ്. May30വരെ അഡ്മിഷന്‍ നല്‍കിയ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം.

  • കോവിഡ് കാലത്തെ മികവുകള്‍ രേഖപ്പെടുത്തണം - അവ KITEമുഖേന DGEക്ക് ലഭ്യമാകുന്നതാണ്.

  • ഭക്ഷ്യ കിറ്റ്, പുസ്തകം, യൂണിഫോം എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വിതരണം ചെയ്യേണ്ടതാണ്.

  • കോവിഡ് മൂലം ഒറ്റപ്പെട്ട കുട്ടികളുണ്ടെങ്കില്‍ വിവരങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.

പ്രധാന അദ്ധ്യാപകര്‍ ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും ബഹു. ഡിഡിഇ സംശയനിവാരണം നടത്തി.

സുജിത്ത് സര്‍ നന്ദി പ്രകാശിപ്പിച്ചതോടുകൂടി യോഗം 4.05 ന് സമാപിച്ചു.

Sunday, May 23, 2021

Promotion , TC , Online Admission വിദ്യാലയങ്ങളില്‍ നടത്തേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍

 

2021 മെയ് 21ന് നടന്ന പ്രധാനാധ്യാപകയോഗത്തിന്റെ അടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍

  1. പ്രമോഷന്‍

    1. സ്കൂള്‍ തലത്തില്‍ ഓരോ ക്ലാസിലെയും കുട്ടികളുടെ പേരുകള്‍ ഉള്‍പ്പെട്ട ലിസ്റ്റ് തയ്യാറാക്കി പേരിന് നേരെ Promotedഎന്നെഴുതി സ്കൂളില്‍ സൂക്ഷിക്കുക.(ഒരു കുട്ടിയെയും തോല്‍പ്പിക്കരുത്).മാതൃക ചുവടെ ക്ലാസ് ഡിവിഷന്‍


      Sl No

      Admn No

      Name Of Student

      Promoted/Detained

      Remerks




      Promoted





      Promoted





      Promoted





      Promoted


    2. 25ന് ഡി ഇ ഒ ഓഫീസില്‍ നിന്നും ലഭിക്കുന്ന Google Formല്‍ വിദ്യാലയത്തിലെ പ്രവേശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ രേഖപ്പെടുത്തി Submit ചെയ്യുക

    3. സമ്പൂര്‍ണ്ണയില്‍ പുതിയ ഡിവിഷന്‍ Create ചെയ്ത് കുട്ടികളെ ആ ഡിവിഷനുകളിലേക്ക് പ്രമോട്ട് ചെയ്യുക

    4. പ്രമോട്ട് ചെയ്ത വിവരം കുട്ടികളെ 26 മുതല്‍ 30 വരെ തീയതികളില്‍ ഫോണ്‍ വിളിക്കുമ്പോള്‍ അറിയിക്കുക



  1. റിപ്പോര്‍ട്ട് തയ്യാറാക്കല്‍

    1. മെയ് 26 മുതല്‍ 30 വരെ തീയതികളില്‍ ഓരോ അധ്യാപകരും തങ്ങള്‍ പഠിപ്പിക്കുന്ന കുട്ടികളെ ഫോണില്‍ ബന്ധപ്പെട്ട് കുട്ടികളുടെ പഠന നിലവാരവും മാനസികവും വൈകാരികവുമായ പ്രശ്നങ്ങള്‍ ചോദിച്ചറിയുകയും അവ രേഖപ്പെടുത്തുകയും ചെയ്യുക..

Thursday, May 20, 2021

Online School Admission & TC 2021-22

 


      ലോക്ക്‍ഡൗണ്‍ കാലത്തെ പ്രയാസങ്ങളും തിരക്കും ഒഴിവാക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്ക് ഓണ്‍ലൈനായി പ്രവേശന നടപടികള്‍ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കി. ഇതിന്റെ ഭാഗമായി സമ്പൂര്‍ണ വെബ്‍സൈറ്റിലൂടെ രക്ഷകര്‍ത്താക്കള്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ള വിദ്യാലയങ്ങളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മെയ് 19മുതല്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെയും തുടര്‍ന്ന്  ക്ലാസ് തല പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം മെയ് 26 മുതല്‍ മറ്റ് ക്ലാസുകളുടെയും അഡ്‍മിഷന്‍ ആരംഭിക്കും. ഓണ്‍ലൈന്‍ അഡ്‍മിഷനുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഹെല്‍പ്പ് ഫയലുകളും കൈറ്റ് പുറത്തിറക്കിയത് ചുവടെ ലിങ്കുകളില്‍ .

    ഓണ്‍ലൈന്‍ മുഖേന ലഭിക്കുന്ന അപേക്ഷകളില്‍ പ്രധാനാധ്യാപകരുടെ ലോഗിന്‍ മുഖേന സമ്പൂര്‍ണ്ണയില്‍ പ്രവേശിച്ച് Willingness നല്‍കുകയും അവരെ താല്‍ക്കാലികമായി പ്രവേശനം നടത്തുകയും വേണം. ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചാല്‍ നിരസിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണം. വിദ്യാലയം സ്വീകരിക്കുന്ന നടപടി അപേക്ഷകന് Acknowledgement  ആയി മൊബൈലില്‍ ലഭിക്കും. ഓണ്‍ലൈന്‍ സംവിധാനം ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഫോണിലൂടെ പ്രവേശനത്തിന് വേണ്ട സൗകര്യങ്ങള്‍ വിദ്യാലയം ഒരുക്കണം എന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

 

Click Here for DGE Circular on Promotion & Admission etc 

Click Here for KITE Circular 

Click Here for Video Tutorial for Online Application