Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Friday, May 28, 2021

ഗൂഗിള്‍ മീറ്റ് വഴി നടന്ന എച്ച് എം കോണ്‍ഫറന്‍സ് ഡോക്യുമെന്റേഷന്‍ 27-05-2021

 

02. 10 : എച്ച് എം ഫോറം കണ്‍വീനര്‍ ശ്രീ സുരേഷ് സര്‍ സ്വാഗതം ആശംസിച്ചു.

ഡി ഇ ഒ:

  • DGEയോഗത്തില്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കുന്നതാണ് ഈ യോഗം

  • പുതിയഅദ്ധ്യയനവര്‍ഷത്തിന് തുടക്കം കുറിക്കാനായി വെര്‍ച്വല്‍ പ്രവേശനോല്‍സവം - മുഴുവന്‍ കുട്ടിള്‍ക്ക് ‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ട് ചടങ്ങുകള്‍ക്ക് കുറവില്ലാതെ വെര്‍ച്വലായി സംഘടിപ്പിക്കേണ്ടതാണ്.

  • ഇതിനായി സ്റ്റാഫ് മീറ്റിംഗ്, SRGയോഗം, PTA, SMCഎന്നിവരെ ഉള്‍പ്പെടുത്തി ആലോചനായോഗം നടത്തേണ്ടതാണ്. ‍

  • സംസ്ഥാനതല പ്രവേശനോല്‍സവം 10 മണിക്കു്- അതിനുശേഷം പതിനൊന്നുമണിക്ക് സ്കൂള്‍ തല പ്രവേശനോല്‍സവം - ജനകീയമാക്കാന്‍ പ്രാദേശികരായ സാംസ്കാരിക പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരെയും പ്രമുഖരുടെ ശബ്ദസന്ദേശങ്ങളും ഉള്‍പ്പെടുത്താം. പുതിയ കുട്ടികളുടെ ഫോട്ടോകള്‍ ശേഖരിച്ച് ആശംസാ കാര്‍ഡുകള്‍ തയ്യാറാക്കി അവരെ പരിചയപ്പെടുത്തുമ്പോള്‍ പ്രദര്‍ശിപ്പിക്കാം - കുട്ടികള്‍ക്കായിരിക്കണം പ്രാധാന്യം - ഓണ്‍ലൈന്‍ അസംബ്ലി നടത്താം - കുട്ടികളുടെ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കാം.- കുട്ടികള്‍ക്ക് സാധ്യമാകുമെങ്കില്‍ വീടുകളില്‍ പ്രവേശനോല്‍സവം സംഘടിപ്പിക്കാം - പ്രീപ്രൈമറി ക്ലാസ്സുകള്‍ ഉണ്ടെങ്കില്‍ അവരെയും ഉള്‍പ്പെടുത്താം.

  • ജൂണ്‍ ഒന്നിനുതന്നെ ഡിജിറ്റല്‍ ക്ലാസ്സ് റൂം തുടങ്ങുന്നതാണ്. ആദ്യത്തെ രണ്ടാഴ്ച Bridge course ആയാണ് നടത്തേണ്ടത് - ഇതിനുള്ള പരിശീലനം അദ്ധ്യാപകര്‍ക്ക് നല്‍കുന്നതായിരിക്കും - നിര്‍ദ്ദേശങ്ങള്‍ വരും - കുട്ടികള്‍ക്ക് മാനസിക പിന്തുണ നല്‍കണം -സമൂഹത്തോടുള്ള പ്രതിബദ്ധത മറന്നുകൂടാ. TV/Mobileഇല്ലാത്ത കുട്ടികളുടെ ലിസ്റ്റ് BRCകളില്‍ എത്തിക്കേണ്ടതാണ്. മുഴുവന്‍ അദ്ധ്യാപകരും പങ്കാളികളാകണം. - ഓരോ അദ്ധ്യാപകന്റേയും ഓരോ ക്ലാസ്സിന്റേയും പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതാണ്.

  • കുട്ടികളുടെ മികവുകളുടെ ശേഖരം തയ്യാറാക്കാം. മികവുകള്‍ രേഖപ്പെടുത്തുന്നതിന് അദ്ധ്യാപകര്‍ക്ക് ചാര്‍ജ്ജ് നല്‍കാവുന്നതാണ്. മികച്ചവ യുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തി നല്‍കിയതിന് DGE നേരിട്ട് അഭിനന്ദിക്കുന്നു എന്നത് ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രോല്‍സാഹനമാണ്.

  • സ്കൂള്‍ അദ്ധ്യാപകര്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസ്സ് പ്രധാന അദ്ധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.

  • ജൂണ്‍ പത്തിനകം ഓണ്‍ലൈന്‍ അദ്ധ്യാപകസംഗമം നടത്തുന്നതാണ്.

  • അദ്ധ്യാപകരുടെ കുറവുണ്ടങ്കില്‍ BRCയുമായി ബന്ധപ്പെടാം.

  • സ്കൂള്‍ ക്യാമ്പസ് വൃത്തിയാക്കേണ്ടതാണ്.

  • May30വരെ അഡ്മിഷന്‍ നല്‍കിയ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം.

  • TCനല്‍കുമ്പോള്‍ പ്രൊമോഷന്‍ നല്‍കിയ തിയ്യതി 25/05/2021എന്നാണ് നല്‍കേണ്ടത്.

DIET Faculty – രാമകൃഷ്ണന്‍ സര്‍:

  • ഈ വര്‍ഷത്തെ ഓണ്‍ലൈന്‍ ക്ലാസ്സിനെക്കുറിച്ചുള്ള സംസ്ഥാനതല നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാവും പ്രവര്‍ത്തനങ്ങള്‍.

  • തുടര്‍ന്ന് DIETന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ക്ലാസ്സ്, INTERBELLഎന്നിവയെക്കുറിച്ച് അദ്ധ്യാപകരുടെ അഭിപ്രായം, ഫീഡ്ബാക്ക് എന്നിവയുടെ വിവരശേഖരണം നടത്തിയതിന്റെ വിപുലമായ വിശകലനം പ്രസന്റേഷനായി സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചു. പ്രസ്തുത പ്രസന്റേഷന്‍ ഡി ഇ ഒ സര്‍ മുഖേന പ്രധാന അദ്ധ്യാപകര്‍ക്ക് ലഭ്യമാക്കാമെന്നറിയിച്ചു.

ഡി ഡി ഇ :

  • പ്രവേശനോല്‍സവം ജനകീയമാക്കണം - മൂന്നു ലെവല്‍ ആണ് - സംസ്ഥാനതലം - സ്കൂള്‍ തലം - സാധിക്കുമെങ്കില്‍ വീടുകളില്‍

  • ഇതിനായി പ്രധാന അദ്ധ്യാപകര്‍ സ്റ്റാഫ് മീറ്റിംഗ്, SRGയോഗം, നടത്തി PTA, SMCഎന്നിവരെ ഉള്‍പ്പെടുത്തി ആലോചനായോഗം നടത്തേണ്ടതാണ്. ‍

  • ഇത്തവണ സ്കൂളിലെ അദ്ധ്യാപകര്‍ തന്നെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സ് നല്‍കേണ്ടതാണ് -ഓണ്‍ലൈന്‍ ക്ലാസ്സിന്റെ ടൈം ടേബിള്‍ പ്രധാന അദ്ധ്യാപകന്‍ തയ്യാറാക്കേണ്ടതാണ് - കുട്ടികള്‍ക്ക് മാനസികോന്മേഷം നല്‍കുന്നതരത്തില്‍ ഇടപെടേണ്ടതാണ് - അദ്ധ്യാപകര്‍ ആരും തന്നെ വിട്ടുനില്‍ക്കരുത് - പ്രധാന അദ്ധ്യാപകന്‍, അദ്ധ്യാപകര്‍, സ്കൂളില്‍ എത്തേണ്ടതാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുുന്നതാണ്.

  • ഓരോ ക്ലാസ്സ് അദ്ധ്യാപകനും മെയ് 26 മുതല്‍ 30 വരെ കുട്ടികളെ വിളിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രധാന അദ്ധ്യാപകന് നല്‍കണം - പ്രധാന അദ്ധ്യാപകന്‍ മെയ് 30 ന് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.

  • മെയ് 19മുതല്‍ അഡ്മിഷന്‍ ആരംഭിച്ചതാണ്. May30വരെ അഡ്മിഷന്‍ നല്‍കിയ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കണം.

  • കോവിഡ് കാലത്തെ മികവുകള്‍ രേഖപ്പെടുത്തണം - അവ KITEമുഖേന DGEക്ക് ലഭ്യമാകുന്നതാണ്.

  • ഭക്ഷ്യ കിറ്റ്, പുസ്തകം, യൂണിഫോം എന്നിവ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് വിതരണം ചെയ്യേണ്ടതാണ്.

  • കോവിഡ് മൂലം ഒറ്റപ്പെട്ട കുട്ടികളുണ്ടെങ്കില്‍ വിവരങ്ങള്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതാണ്.

പ്രധാന അദ്ധ്യാപകര്‍ ഉന്നയിച്ച എല്ലാ സംശയങ്ങള്‍ക്കും ബഹു. ഡിഡിഇ സംശയനിവാരണം നടത്തി.

സുജിത്ത് സര്‍ നന്ദി പ്രകാശിപ്പിച്ചതോടുകൂടി യോഗം 4.05 ന് സമാപിച്ചു.

No comments:

Post a Comment