Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Sunday, November 29, 2020

ഇംഗ്ലീഷ് അധ്യാപക പരിശീലനം മാറ്റിവെച്ചു

 

     2020 നവംബർ 30 മുതൽ ഡിസംബർ 3 വരെയുള്ള ദിവസങ്ങളിൽ ഇലക്ഷൻ റിഹേഴ്സൽ ക്ലാസ് നടക്കുന്നതിനാൽ പ്രസ്തുത ദിവസങ്ങളിലെ DCE പരിശീലനത്തിൽ പങ്കെടുക്കുന്നതിനുള്ള അസൗകര്യം വിവിധ കോണുകളിൽ നിന്ന് അറിയിച്ചിട്ടുണ്ട്.
     അധ്യാപകരുടെ ആവശ്യം പരിഗണിച്ച് പ്രസ്തുത ദിവസങ്ങളിലെ പരിശീലനം ഡിസംബർ 4,5 തീയതികളിലേക്ക് മാറ്റുന്ന വിവരം ഇതിനാൽ അറിയിക്കുന്നു.
       മൂന്ന് ബാച്ചിലും രജിസ്റ്റർ ചെയ്ത മുഴുവൻ അധ്യാപകരും ഡിസംബർ 4,5 തീയതികളിലെ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് എന്ന് DCE ചീഫ് ട്യൂട്ടർ ഡോ.ശ്രീ വി.ടി.ജയറാം അറിയിക്കുന്നു


 -

Friday, November 27, 2020

ഓണ്‍ലൈന്‍ ഇംഗ്ലീഷ് അധ്യാപക പരിശീലനം

High School ക്ലാസുകളില്‍ ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കുള്ള ഓണ്‍ലൈന്‍ പരിശീലനം (Online professional Development training for other subject teachers handling English in High schools)  താഴെപ്പറയുന്ന സമയക്രമം അനുസരിച്ച് നടക്കുന്നു.

ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി അവര്‍ക്ക് അനുയോജ്യമെന്ന് തോന്നുന്ന ബാച്ചിലേക്ക് ചുവടെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

Batch 1 : https://chat.whatsapp.com/DnprOmzpOJr9hHzKsMtjKs
Batch 2: https://chat.whatsapp.com/DifuIbAz8EG3Nq6Sv8oU4r
Batch 3 : https://chat.whatsapp.com/LNCS5VPwTkYKtrOVKG1mSS

അധ്യാപകര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

  1. The selected participants will be intimated individually.
  2.  Participant teachers should login the training using laptops and not with mobile phones. But the
    mobile phones may also be needed for activity oriented trainings.
  3. Proper place may be selected having good internet signal strength for attending the programme.
  4. Full time participation (in all the 4 sessions) is mandatory.
  5. E- Certificate will be issued for those who successfully completed the training.

 നവംബർ 30 ന് ആരംഭിക്കുന്ന Online teacher empowerment program- ഹൈസ്ക്കൂൾ ക്ലാസുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന( Non HST in English-) എല്ലാ അധ്യാപകരും നിർബന്ധമായും തന്നിട്ടുള്ള ലിങ്കിൽ രജിസ്റ്റർ ചെയ്യുകയും പരിശീലനത്തിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് ചീഫ് ട്യൂട്ടർ -DCE ഡോ.വി.ടി ജയറാം അറിയിക്കുന്നു.


Wednesday, November 25, 2020

ബ്ലോഗിന്റെ ഉദ്ഘാടനം

  


    പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പുതിയ ബ്ലോഗിന്റെ ഉദ്ഘാടനം പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ കൃഷ്ണന്‍ സാര്‍ നിര്‍വഹിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയി നടന്ന പ്രധാനാധ്യാപകയോഗത്തിലാണ് ഉദ്ഘാടനം നടന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ ഷാജിമോന്‍ സാര്‍, എച്ച് എം ഫോറം കണ്‍വീനര്‍ ശ്രീ എ എസ് സുരേഷ് സാര്‍ പ്രധാനാധ്യാപകര്‍ ഐ ടി സ്കൂള്‍ പ്രതിനിധി ശ്രീമതി അജിത ടീച്ചര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചത്.

Friday, November 20, 2020

OFFICIAL BLOG OF DEO Palakkad

          പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെട്ട അറിയിപ്പുകളും നിരര്‍ദ്ദേശങ്ങളും വിദ്യാലയങ്ങളിലും പൊതുസമൂഹത്തിന്റെ മുന്നിലും എത്തിക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ മേല്‍നോട്ടത്തില്‍ ഈ ബ്ലോഗ് തയ്യാറാക്കുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെട്ട അറിയിപ്പുകളെക്കൂടാതെ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും സര്‍ക്കുലറുകളും വിദ്യാഭ്യാസ സംബന്ധമായ മറ്റെല്ലാ വിശദാംശങ്ങളും ഈ ബ്ലോഗില്‍ നിന്നും ലഭിക്കുന്നതാണ്.

         ബ്ലോഗുമായി ബന്ധപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും deopkdonline@gmail.com എന്ന email വിലാസത്തില്‍ അറിയിക്കാവുന്നതാണ്

Sunday, November 15, 2020

സ്കോളര്‍ഷിപ്പുകള്‍

 പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പുകള്‍

2020-21 അധ്യയനവര്‍ഷത്തെ കേന്ദ്രാവിഷ്കൃത സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ഇത് പ്രകാരം ന്യൂനപക്ഷ-പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് (Minority Premetric Scholarship) , ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പ്രീമെട്രിക്ക് സകോളര്‍ഷിപ്പ്, നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (NMMS, മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായവര്‍ നിലവില്‍ 9,10 ക്ലാസുകളിലും +1,+2 ക്ലാസുകളിലും പഠിക്കുന്നവര്‍) എന്നിവക്കുള്ള വിദ്യാര്‍ഥികളുടെ അപക്ഷകള്‍ (Fresh & Renewal) നവംബര്‍ 30 വരെ സമര്‍പ്പിക്കാവുന്നതും നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ച അപേക്ഷകള്‍ ‍ഡിസംബര്‍ 15നകം പ്രധാനാധ്യാപകര്‍ വേരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട് നവംബര്‍ 20ലെ സ്കൂള്‍ മെയില്‍ പരിശോധിക്കുക

OBC പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ്

ഇ ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന പിന്നോക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്ന OBC പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാവുന്ന അവസാനദിവസം നവംബര്‍ 25 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. സ്കൂളുകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് ഈ ഗ്രാന്റ്സ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടികളുടെ വാര്‍ഷികപരീക്ഷയുടെ മാര്‍ക്ക് ശതമാനം രേഖപ്പെടുത്തി ക്ലര്‍ക്ക് ലെവലില്‍ സമര്‍പ്പിക്കുന്ന അപേകഷകള്‍ HM ലെവലില്‍ വേരിഫൈ ചെയ്യണം.

സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പ് 

സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു


Sunday, November 1, 2020

Online Class അധ്യാപകരുടെ പ്രതികരണങ്ങള്‍

     ഓരോ ദിവസവും വ്ക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകളെക്കുറിച്ച് അധ്യാപകരുടെ പ്രതികരണം അറിയുന്നതിനും അത് ബി ആര്‍ സി തലത്തില്‍ അവലോകനം ചെയ്യുന്നതിനുമായി പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിലെ വിദ്യാലയങ്ങള്‍ക്കായി ഒരു ലിങ്ക് തയ്യാറാക്കിയിട്ടുണ്ട്. ഓരോ ആഴ്ചയിലും തിങ്കള്‍ മുതല്‍ അടുത്ത ഞായര്‍ വരെയുള്ള അധ്യാപകരുടെ പ്രതികരണം ഈ ലിങ്കിലൂടെ ശേഖരിച്ച് തൊട്ടടുത്ത തിങ്കളാഴ്ച അതില്‍ നിന്ന് ലഭിക്കുന്ന പ്രതികരണങ്ങള്‍ എല്ലാ ബി ആര്‍ സി കള്‍ക്കും DIET നും ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ക്കും DEO അയച്ച് നല്‍കും. ബി ആര്‍ സികളില്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ ബി ആര്‍ സി തലത്തില്‍ ക്രോഡീകരിച്ച് ബി ആര്‍ സിയുടെ കൂഴിലുള്ള വിദ്യാലയങ്ങള്‍ക്ക് നല്‍കുകയും അത് വഴി പ്രധാനാധ്യപകര്‍ക്ക് അവലോകനം സാധ്യമാവുകയും ചെയ്യും. ഇതിനുള്ള ലിങ്ക് ചുവടെ ചേര്‍ക്കുന്നു
Click Here for Online Class Responses