Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Monday, December 28, 2020

SPARK Video Tutorials

 സ്പാര്‍ക്കില്‍ നടക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി സ്പാര്‍ക്ക് തയ്യാറാക്കിയ വിവിധ വീഡിയോ ട്യൂട്ടോറിയലുകള്‍ വിവിധ കാലഘട്ടങ്ങളിലായ https://www.info.spark.gov.in എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രധാന വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ

  • Aided സ്കൂളിലെ ജീവനക്കാരെ സ്പാര്‍ക്കില്‍ Transfer ചെയ്യുന്നതും പുതിയ വിദ്യാലയത്തില്‍ Join ചെയ്യുന്നതും ഇവിടെ
  • Aided വിദ്യാലയങ്ങളിലെ ജീവനക്കാരുടെ Increment സ്പാര്‍ക്കില്‍ നല്‍കുന്ന വിധം ഇവിടെ
  • എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് Promotion സ്പാര്‍ക്കില്‍ നല്‍കുന്ന വിധം ഇവിടെ 
  • എല്ലാ ജീവനക്കാര്‍ക്കും സ്പാര്‍ക്കില്‍ Individual Login സാധിക്കുന്നത് വിശദീകരിക്കുന്ന വീഡിയോ ഇവിടെ 
  • പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഗവണ്മെന്റ് ജീവനക്കാര്‍ക്ക് സ്പാര്‍ക്കില്‍ PEN NUMBER തയ്യാറാക്കുന്ന വിധം ഇവിടെ 
  • പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് സ്പാര്‍ക്കില്‍ PEN NUMBER തയ്യാറാക്കുന്ന വിധം ഇവിടെ
  • GPF NRA Withdrawl/ Conversion സ്പാര്‍ക്കില്‍ തയ്യാറാക്കുന്ന വിധം ഇവിടെ 
  • സ്പാര്‍ക്കില്‍ Password Reset ചെയ്യുന്ന വിധം ഇവിടെ 
  • DSC (Digital Signature Certificate) ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം ഇവിടെ 
  • DSC (Digital Signature Certificate) വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം  ഇവിടെ
  • Undertaking( Excess Salary) സ്പാര്‍ക്കില്‍ അപ് ലോഡ് ചെയ്യുന്ന വിധം ഇവിടെ  
  • Temporary Employees Registration സ്പാര്‍ക്കില്‍ ചെയ്യുന്നത് ഇവിടെ 
Exempt RecoveryRetirement in SPARK : Salary Processing (NGO)

Friday, December 25, 2020

SSLC വിവരശേഖരണം

 

SSLC പരീക്ഷക്ക് മുന്നോടിയായി വിദ്യാലയത്തില്‍ നിലവിലുള്ള  വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ജനുവരി നാലിനകം സമ്പൂര്‍ണയില്‍ തെറ്റുകള്‍ തിരുത്തി Update ചെയ്യണമെന്ന് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഫോട്ടോകള്‍ 150പിക്സല്‍ വീതിയും  200 പിക്സല്‍ ഉയരവും 20മുതല്‍ 30 KB സൈസിലുള്ള ബ്ലാക്ക് & വൈറ്റ് ഫോട്ടോ ആണ് അപ് ലോഡ് ചെയ്യേണ്ടത്. ഇതും സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന 30 ഫീല്‍ഡിലെ  വിവരങ്ങള്‍ ആണ് പ്രധാനമായും തെറ്റുകള്‍ തിരുത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് പരിശോധിക്കുന്നതിനായി ഓരോ കുട്ടികളുടെയും വിശദാംശങ്ങള്‍ സമ്പൂര്‍ണയിലെ റിപ്പോര്‍ട്ട് ,  മെയില്‍ മെര്‍ജ് എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ച് ഓരോ കുട്ടിയുടെയും വിശദാംശങ്ങള്‍ ഓരോ ഷീറ്റുകളിലായി തയ്യാറാക്കുന്നതെങ്ങനെ എന്നതാണ് ഇവിടെ വിശദീകരിക്കുന്നത്. പത്താം ക്ലാസിലെ ഐ ടി പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായത്തിലെ പഠനപ്രവര്‍ത്തനം എന്ന നിലയില്‍ പത്തിലെ ഐ ടി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പരിചിതമാണെങ്കിലും ഇത് തയ്യാറാക്കുന്ന രീതി ചുവടെ വിശദീകരിക്കുന്നു. സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡോക്യുമെന്റ് തയ്യാറാക്കി വേര്‍ഡ് ഫയലായി സേവ് ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇത് ചുവടെ ലിങ്കില്‍ നല്‍കിയിരിക്കുന്ന Blank Document ഡൗണ്‍ലോഡ് ചെയ്ത് സ്കൂളിന്റെ പേര് ഉള്‍പ്പെടുത്തി കമ്പ്യൂട്ടറില്‍ .odt ഫയലായി സേവ് ചെയ്യുക. തുടര്‍ന്ന് ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുന്ന അഡ്രസ് ലിസ്റ്റ് സമ്പൂര്‍ണ്ണയിില്‍ നിന്നും തയ്യാറാക്കുക.. ഇതിനായി സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് Dashboardലെ Reportsഎന്നതില്‍ ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് ലഭിക്കുന്ന ജാലകത്തതില്‍ Report Name എന്നതില്‍  A List 2021 എന്ന് പേര് നല്‍കി Division എന്നതില്‍ ടിക്ക് മാര്‍ക്ക് നല്‍കുക (ചുവടെ കാണിച്ചിരിക്കുന്നു)


മുകളിലെ ജാലകത്തിന് ചുവടെ സ്ക്രോള്‍ ചെയ്യുമ്പോള്‍ താഴെ വിദ്യാലയത്തിലെ വിവിധ വര്‍ഷങ്ങളിലെ ക്ലാസുകളുടെയും ഡിവിഷനുകളുടെയും ലിസ്റ്റുകള്‍ ലഭിക്കും ഇതില്‍ ഈ വര്‍ഷത്തെ പത്താം ക്ലാസ് ഡിവിഷനുകള്‍ കണ്ടെത്തി അവയില്‍ ഇടത് വശത്തെ ചതുരത്തില്‍ ടിക്ക് മാര്‍ക്ക് നല്‍കുക.

Thursday, December 24, 2020

10, 12 ക്ലാസിലെ കുട്ടികള്‍ സ്കൂളില്‍ എത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Image may contain: one or more people, text that says '10, 12 ക്ലാസ്സുകളിലെ കുട്ടികൾ 2021 ജനുവരി 1 മുതൽ സ്‌കൂളിൽ എത്തുന്നതിൻ്റെ മാർഗ്ഗനിർദ്ദേശങ്ങൾ www.fb.com/DGE Kerala' 

 

10, 12 ക്ലാസ്സുകളിലെ വിദ്യാര്ത്ഥികള് സംശയ നിവാരണത്തിനും ഡിജിറ്റല് ക്ലാസ്സുകളുടെ തുടര്പ്രവര്ത്തനത്തിനും മാതൃകാ പരീക്ഷകള്ക്കുമായി രക്ഷകര്ത്താക്കളുടെ സമ്മതത്തോടെ 2020 ജനുവരി 1 മുതല് സ്‌കൂളുകളില് എത്തിച്ചേരുന്ന സാഹചര്യത്തില് സ്‌കൂള് തലത്തില് സ്വീകരിക്കേണ്ട മുന്കരുതല് സംബന്ധിച്ച വിശദമായ മാര്ഗ്ഗനിര്ദ്ദേശങ്ങൾ ചുവടെ ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Click Here for the Guidelines 



SSLC , +2 പരീക്ഷകള്‍ക്കുള്ള പൊതുവായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍

2020-21 അക്കാദമി വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ 2021 മാർച്ച് 17ന് ആരംഭിക്കും. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ നടത്തിപ്പിനും പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള പൊതുവായ മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച് ബഹു. വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. ബഹു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, എ.സി.ആർ.ടി. ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗ തീരുമാനങ്ങൾ ചുവടെ ചേർക്കുന്നു.
1) കോവിഡ് സാഹചര്യത്തിൽ വീഡിയോ മോഡിലൂടെ എല്ലാ പാഠഭാഗങ്ങളും കുട്ടികളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇവ 2021 ജനുവരി 31-നുള്ളിൽ പൂർത്തീകരിക്കണം.
2) ജനുവരി 1 മുതൽ 10, 12 ക്ലാസുകളിലെ കുട്ടികൾക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്കൂളുകളിൽ എത്തിച്ചേരാവുന്നതാണ്. അതിനാവശ്യമായ ക്രമീകരണം ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ അതാത് സ്കൂളിന്റെ സാഹചര്യത്തിനനുസരിച്ച് തയ്യാറാക്കേണ്ടതാണ്.
3) ജനുവരി 1 മുതൽ മാർച്ച് 16 വരെ കുട്ടികൾക്ക് ക്ലാസ്സ്റൂം പഠനത്തിന് അവസരമൊരുക്കണം. ഈ സമയത്ത് ലഭ്യമാകുന്ന ദിവസങ്ങൾ പരിഗണിച്ച് നേരിട്ടുള്ള ക്ലാസ്സ് റൂം അനുഭവത്തിന് ഏതെല്ലാം പാഠഭാഗങ്ങളാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത് എന്ന് സ്കൂളുകളെ 2020 ഡിസംബർ 31-നകം അറിയിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിൽ ഇത് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങൾ അദ്ധ്യാപകർ പൂർണ്ണമായും റിവിഷൻ നടത്തേണ്ടതാണ്.
4) കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങൾ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്നവിധം അധികചോദ്യങ്ങൾ (Choices) ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുന്നതാണ്.
5) അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാൻ അധികമായി ഓപ്ഷൻ അനുവദിക്കുമ്പോൾ ചോദ്യങ്ങളുടെ എണ്ണം വർദ്ധിക്കും. ഇവ വായിച്ചു മനസ്സിലാക്കാൻ കൂടുതൽ സമയം ആവശ്യമായിവരും. അതുകൊണ്ട് സമാശ്വാസ സമയം (Cool of time) വർദ്ധിപ്പിക്കുന്നതായിരിക്കും.
6) ചോദ്യമാതൃകകൾ കുട്ടികൾക്ക് പരിചയപ്പെടാൻ മാതൃകാ ചോദ്യങ്ങൾ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്സൈറ്റുകളിലൂടെ കുട്ടികൾക്ക് ലഭ്യമാക്കും. മാതൃകാപരീക്ഷ നടത്തും.
7) സ്കൂൾ പ്രവർത്തനങ്ങളെക്കുറിച്ചും പരീക്ഷയെ കുറിച്ചും കൃത്യമായ ധാരണ രക്ഷിതാക്കളിൽ എത്തിക്കുന്നതിനുവേണ്ടി ക്ലാസ്സടിസ്ഥാനത്തിൽ രക്ഷാകർത്താക്കളുടെ യോഗം സ്കൂളുകൾ വിളിച്ചു ചേർക്കണം. ഈ യോഗത്തിൽ ബഹു. പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി നൽകുന്ന സന്ദേശം രക്ഷിതാക്കൾക്ക് കേൾക്കാൻ അവസരമൊരുക്കേണ്ടതാണ്.
8) ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക പിന്തുണ ആവശ്യമുള്ളതുകൊണ്ട് ഇതു സംബന്ധമായ പ്രത്യേക മാർഗ്ഗനിർദ്ദേശം നൽകുന്നതാണ്.
9) നിരന്തര വിലയിരുത്തൽ
എ) വിഷയാടിസ്ഥാനത്തിൽ അനുയോജ്യവും ലളിതവുമായ പഠനപ്രവർത്തനങ്ങൾ നൽകുകയും വിലയിരുത്തുകയും വേണം.
ബി) വീഡിയോ ക്ലാസുകളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, അതിൻറെ ഭാഗമായ പഠന തെളിവുകൾ (ക്ലാസ്സുമായി ബന്ധപ്പെട്ട നോട്ടുകൾ, ഉല്പന്നങ്ങൾ, മറ്റു പ്രകടനങ്ങൾ), യൂണിറ്റ് വിലയിരുത്തലുകൾ (രണ്ട് എണ്ണം) തുടങ്ങിയ സൂചകങ്ങളും നിരന്തര വിലയിരുത്തലിന്റെ ഭാഗമായ സ്കോറുകൾ നൽകുന്നതിൽ പരിഗണിക്കുന്നതാണ്.
10) എല്ലാ വിഭാഗങ്ങളുടെയും (എസ്എസ്എൽസി, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി) പ്രായോഗിക പരീക്ഷ എഴുത്തുപരീക്ഷക്കു ശേഷമാണ് നടത്തേണ്ടത്. ഇത് സംബന്ധിച്ച് വിവിധ വിഭാഗങ്ങൾ അവരവരുടെ തനത് പ്രത്യേകതകൾക്കനുസരിച്ച് മാർഗ്ഗരേഖകൾ തയ്യാറാക്കുന്നതാണ്. എഴുത്തുപരീക്ഷക്കുശേഷം പ്രായോഗിക പരീക്ഷയുടെ തയ്യാറെടുപ്പിനായി ചുരുങ്ങിയത് ഒരാഴ്ച സമയം കുട്ടികൾക്ക് നൽകുന്നതാണ്.
11) എല്ലാ തലങ്ങളിലുമുള്ള യോഗങ്ങള് വിളിച്ച് മോണിറ്ററിംഗും അക്കാദമിക് പിന്തുണാ സംവിധാനങ്ങളും ഉറപ്പുവരുത്തണം.

 



 കടപ്പാട് DGE Kerala Facebook Page

Tuesday, December 22, 2020

NMMS പരീക്ഷ വിജ്ഞാപനമായി

 

ഈ അധ്യയന വര്‍ഷത്തെ നാഷണല്‍ മീന്‍സ് -കം- മെറിറ്റ് സ്കോളര്‍ഷിപ്പിന് (NMMS) അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറത്തിറങ്ങി. ഡിസംബര്‍ 23 മുതല്‍ ജാനുവരി  6 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. http://nmmse.kerala.gov.in എന്ന സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കുന്നതിന് ഫീസില്ല
  2019-20 അധ്യയനവര്‍ഷത്തെ ഏഴാം ക്ലാസ് പാദവാര്‍ഷിക പരീക്ഷയില്‍ 55%ല്‍ കുറയാതെ മാര്‍ക്ക് വാങ്ങിയവരും  രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ കുറവുള്ളവരുമായ ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന്  അപേക്ഷിക്കാവുന്നത്വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന ഒന്നര ലക്ഷം രൂപയില്‍ കുറവുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് ,ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, എസ് സി/എസ് ടി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ്, 40% ലധികം ഭിന്നശേഷിയുള്ള വിദ്യാര്‍ഥികള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷിക്കുന്നതിന് ആവശ്യമാണ്
Click Here for Notification

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 17 മുതൽ . ഫീസ് ജനുവരി 7നകം

 

എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. മാർച്ച് 17 ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30 ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ ഇന്നു മുതൽ (ഡിസംബർ 23) ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. വിജ്ഞാപനം www.keralapareekshabhavan.in ൽ ലഭിക്കും.

CLICK HERE for the Timetable 

Click Here for SSLC March 2021 Notification 

Click Here for THSLC March 2021 Notification 

Click Here for SSLC(HI) March 2021 Notification 

Click Here for THSLC(HI) March 2021 Notification 

Click Here for AHSLC March 2021 Notification  

  1. Click Here for Application for Private Candidates 
  2. Click Here for Identification Certificate for Private Candidates 
  3. Click Here for Application for ARC, RAC, CCC Candidates
  4. Click Here for IEDC Concession Application 
  5. Click Here for Application for Cancellation

 




Sunday, December 20, 2020

QIP യോഗതീരുമാനങ്ങള്‍

 

ജനുവരി 1 മുതൽ 10, 12 ക്ലാസ്സുകളിലെ കുട്ടികൾക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളിൽ എത്താവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്‌കൂളിൽ എത്തേണ്ട അദ്ധ്യാപകരുടെയും കുട്ടികളുടെയും എണ്ണം സ്‌കൂൾ അധികൃതർ നിശ്ചയിച്ച് നൽകുന്നതാണ്. ആയതിനുള്ള മാർഗ നിർദേശങ്ങൾ സ്‌കൂളുകൾക്ക് നൽകുന്നതായിരിക്കും. സ്‌കൂൾ തലത്തിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി PTA/SMC യോഗങ്ങൾ ഒരാഴ്ചക്കുള്ളിൽ ചേരുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓരോ വിഷയത്തിന്റെയും ഊന്നൽ മേഖലകൾ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തൽ സമീപനം നിർണ്ണയിക്കുന്നതിനും എസ്.സി.ഇ.ആർ.റ്റി-യെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടെ ഏകോപനത്തോടെ വിദ്യാർത്ഥികൾക്ക് പഠന പിന്തുണയും ആവശ്യമെങ്കിൽ കൗൺസിലിംഗും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ചും പരീക്ഷകൾ സംബന്ധിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
(കടപ്പാട് DGE Kerala Facebook Page)

Tuesday, December 8, 2020

SPC Programs

 

സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ഈ കോവിഡ് കാലഘട്ടത്തില്‍ ആത്മവിശ്വാസം നേടിയെടുക്കുന്നതിനും വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുമായി എസ് പി സി യുടെ ഫേസ്ബുക്ക് പേജിലൂടെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു വരുന്നു. ഈ പരിപാടികള്‍ SPCയില്‍ ഇല്ലാത്ത കുട്ടികള്‍ക്കും കാണുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും അത് വഴി അവര്‍ക്കും ഇതിന്റെ നേട്ടം ലഭ്യമാക്കുന്നതിനും ഇക്കഴിഞ്ഞ ആഴ്ച ചേര്‍ന്ന DDE,DEO, എസ് പി സി സ്കൂളുകളിലെ  പ്രധാനാധ്യാപകര്‍ എന്നിവരെ  ഉള്‍പ്പെടുത്തി നടന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ നിര്‍ദ്ദേശിച്ചിരുന്നു. നാല് പരിപാടികള്‍ ആണ് കുട്ടികള്‍ക്കായ് അവതരിപ്പിക്കുന്നത് അവ ചുവടെ വിശദീകരിക്കുന്നു

SPC യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ പരിപാടികള്‍ കാണാം . ഫേസ്ബുക്ക് പേജ് ഇവിടെ

LIVE Streamingനും മുന്‍ എപ്പിസോഡുകള്‍ കാണുന്നതിനും ചുവടെ ലിങ്കുകള്‍
പടവുകള്‍-Talk with Toppers(Every Monday 7-8 PM)

എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം 7 മണി മുതല്‍ 8 മണിവരെയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. വിവധ മേഖലകളില്‍ ഉയര്‍ച്ചയിലെത്തിയവരുമായി ആശയസംവാദത്തിനുള്ള ഒരു പരിപാടിയാണ് ഇത്.  കുട്ടികള്‍ക്ക് ജീവിതവിജയം നേടിയ ആളുകളുടെ വിജയവഴിയിലെത്തുന്നതിന് നടത്തിയ പരിശ്രമങ്ങളെ അടുത്തറിയുന്നതിന് സഹായകരമായ പരിപാടി ആണിത്

Poss-Poss 4.0 (Friday 7 PM)

Pos-Poss is an Interactive Talk Series Inspiring positivity and possibilities. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു ആശയസംവാദ പരിപാടി എന്ന നിലയില്‍ ഇത് കുട്ടികളില്‍ Positivity നല്‍കുന്നതിനും Possibilities മനസിലാക്കുന്നതിനും  സഹായകരമാണ്. ഫേസ്ബുക്ക് ലൈവിലൂടെയും Zoom ലൂടെയുമാണ് ഇവ അവതരിപ്പിക്കുന്നത്. പരിപാടികള്‍ക്കിടയില്‍ ചാറ്റ് ബോക്സിലൂടെ നല്‍കുന്ന കമന്റുകളായി നല്‍കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും

SPC Virtual Class Room (Saturdays 7 PM) 

അറിവ് കൊണ്ടും പുതിയ പുതിയ കാഴ്ചപ്പാടുകളിലൂടെയും കുട്ടികള്‍ക്ക് ജീവിത വീക്ഷണത്തെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന ഈ പരിപാടി എല്ലാ ശനിയാഴ്ചകളിലുമാണ് അവതരിപ്പിക്കുന്നത്
 ചിരിയോ ചിരി (Sunday 7-8 PM)
എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 7 മുതല്‍ 8 വരെ വിവിധ കലാകാരന്മാരെക്കൂടി പങ്കെടുപ്പിച്ച് കുട്ടികളുടെ മാനസികോല്ലാസത്തിനായി അവതരിപ്പിക്കുന്ന പരിപാടി.

കുട്ടികളുടെ മാനസികോല്ലാസത്തിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റും ഓ ആര്‍ സിയും ചേര്‍ന്നൊരുക്കുന്ന ഓണ്‍ലൈന്‍ ചങ്ങാതിയാണ് ചിരി. 9497900200 എന്ന നമ്പരിലേക്ക് കുട്ടികള്‍ക്ക് വിളിക്കാന്‍ അവസരമുണ്ട്.

 

Wednesday, December 2, 2020

SPC Zoom Meeting

 Palakkad ജില്ലയിലെ DDE, DEO മാർ SPC സ്കൂളുകളിലെ പ്രധാനാധ്യാപകർ/പ്രിൻസിപ്പൽ,  കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർ, എന്നിവർക്കുള്ള ZOOM മീറ്റിങ്ങ് ഡിസംബർ 3 ന് വൈകിട്ട് 5.45 ന് ബഹു Head Quarters IG  ശ്രീ പി വിജയൻ IPS അവർകളുടെ നേതൃത്വത്തിൽ ചേരുന്നു. മീറ്റിംഗിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണം എന്ന് SPC ജില്ലാ നോഡൽ ഓഫിസർ  അറിയിക്കുന്നു . 

മീറ്റിംഗ് വിശദാംശങ്ങൾ ഈ പോസ്റ്റിൽ ലഭ്യമാകുന്ന മുറയ്ക്ക് നൽകും

 

Meeting Code 



Meeting ID: 9497 900 200
Passcode: 100100