Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Tuesday, December 8, 2020

SPC Programs

 

സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് ഈ കോവിഡ് കാലഘട്ടത്തില്‍ ആത്മവിശ്വാസം നേടിയെടുക്കുന്നതിനും വീടുകളില്‍ തന്നെ കഴിയുന്നവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിനുമായി എസ് പി സി യുടെ ഫേസ്ബുക്ക് പേജിലൂടെ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു വരുന്നു. ഈ പരിപാടികള്‍ SPCയില്‍ ഇല്ലാത്ത കുട്ടികള്‍ക്കും കാണുന്നതിനും പ്രയോജനപ്പെടുത്തുന്നതിനും അത് വഴി അവര്‍ക്കും ഇതിന്റെ നേട്ടം ലഭ്യമാക്കുന്നതിനും ഇക്കഴിഞ്ഞ ആഴ്ച ചേര്‍ന്ന DDE,DEO, എസ് പി സി സ്കൂളുകളിലെ  പ്രധാനാധ്യാപകര്‍ എന്നിവരെ  ഉള്‍പ്പെടുത്തി നടന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ നിര്‍ദ്ദേശിച്ചിരുന്നു. നാല് പരിപാടികള്‍ ആണ് കുട്ടികള്‍ക്കായ് അവതരിപ്പിക്കുന്നത് അവ ചുവടെ വിശദീകരിക്കുന്നു

SPC യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഈ പരിപാടികള്‍ കാണാം . ഫേസ്ബുക്ക് പേജ് ഇവിടെ

LIVE Streamingനും മുന്‍ എപ്പിസോഡുകള്‍ കാണുന്നതിനും ചുവടെ ലിങ്കുകള്‍
പടവുകള്‍-Talk with Toppers(Every Monday 7-8 PM)

എല്ലാ തിങ്കളാഴ്ചകളിലും വൈകുന്നേരം 7 മണി മുതല്‍ 8 മണിവരെയാണ് ഈ പരിപാടി അവതരിപ്പിക്കുന്നത്. വിവധ മേഖലകളില്‍ ഉയര്‍ച്ചയിലെത്തിയവരുമായി ആശയസംവാദത്തിനുള്ള ഒരു പരിപാടിയാണ് ഇത്.  കുട്ടികള്‍ക്ക് ജീവിതവിജയം നേടിയ ആളുകളുടെ വിജയവഴിയിലെത്തുന്നതിന് നടത്തിയ പരിശ്രമങ്ങളെ അടുത്തറിയുന്നതിന് സഹായകരമായ പരിപാടി ആണിത്

Poss-Poss 4.0 (Friday 7 PM)

Pos-Poss is an Interactive Talk Series Inspiring positivity and possibilities. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന ഒരു ആശയസംവാദ പരിപാടി എന്ന നിലയില്‍ ഇത് കുട്ടികളില്‍ Positivity നല്‍കുന്നതിനും Possibilities മനസിലാക്കുന്നതിനും  സഹായകരമാണ്. ഫേസ്ബുക്ക് ലൈവിലൂടെയും Zoom ലൂടെയുമാണ് ഇവ അവതരിപ്പിക്കുന്നത്. പരിപാടികള്‍ക്കിടയില്‍ ചാറ്റ് ബോക്സിലൂടെ നല്‍കുന്ന കമന്റുകളായി നല്‍കുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യും

SPC Virtual Class Room (Saturdays 7 PM) 

അറിവ് കൊണ്ടും പുതിയ പുതിയ കാഴ്ചപ്പാടുകളിലൂടെയും കുട്ടികള്‍ക്ക് ജീവിത വീക്ഷണത്തെ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്ന ഈ പരിപാടി എല്ലാ ശനിയാഴ്ചകളിലുമാണ് അവതരിപ്പിക്കുന്നത്
 ചിരിയോ ചിരി (Sunday 7-8 PM)
എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം 7 മുതല്‍ 8 വരെ വിവിധ കലാകാരന്മാരെക്കൂടി പങ്കെടുപ്പിച്ച് കുട്ടികളുടെ മാനസികോല്ലാസത്തിനായി അവതരിപ്പിക്കുന്ന പരിപാടി.

കുട്ടികളുടെ മാനസികോല്ലാസത്തിനായി സ്റ്റുഡന്റ് പോലീസ് കേഡറ്റും ഓ ആര്‍ സിയും ചേര്‍ന്നൊരുക്കുന്ന ഓണ്‍ലൈന്‍ ചങ്ങാതിയാണ് ചിരി. 9497900200 എന്ന നമ്പരിലേക്ക് കുട്ടികള്‍ക്ക് വിളിക്കാന്‍ അവസരമുണ്ട്.

 

1 comment:

  1. Spc was carring and difficultly for eg:അവർ നമ്മളെ സ്കൂളിൽ പോകുമ്പോൾ നമ്മളെ നല്ലവണ്ണം നോക്കിട്ടേനെ റോഡ് ക്രൂസ് ചെയ്യുകയുള്ളൂ അതാണ് spc kaarude prethegadha

    ReplyDelete