Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Sunday, December 20, 2020

QIP യോഗതീരുമാനങ്ങള്‍

 

ജനുവരി 1 മുതൽ 10, 12 ക്ലാസ്സുകളിലെ കുട്ടികൾക്ക് സംശയ നിവാരണത്തിനായി രക്ഷിതാക്കളുടെ സമ്മതത്തോടെ സ്‌കൂളുകളിൽ എത്താവുന്നതാണ്. കോവിഡ് മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്‌കൂളിൽ എത്തേണ്ട അദ്ധ്യാപകരുടെയും കുട്ടികളുടെയും എണ്ണം സ്‌കൂൾ അധികൃതർ നിശ്ചയിച്ച് നൽകുന്നതാണ്. ആയതിനുള്ള മാർഗ നിർദേശങ്ങൾ സ്‌കൂളുകൾക്ക് നൽകുന്നതായിരിക്കും. സ്‌കൂൾ തലത്തിൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി PTA/SMC യോഗങ്ങൾ ഒരാഴ്ചക്കുള്ളിൽ ചേരുന്നതാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ ഓരോ വിഷയത്തിന്റെയും ഊന്നൽ മേഖലകൾ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തൽ സമീപനം നിർണ്ണയിക്കുന്നതിനും എസ്.സി.ഇ.ആർ.റ്റി-യെ ചുമതലപ്പെടുത്തി. 10, 12 ക്ലാസ്സുകളിലെ പൊതുപരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടെ ഏകോപനത്തോടെ വിദ്യാർത്ഥികൾക്ക് പഠന പിന്തുണയും ആവശ്യമെങ്കിൽ കൗൺസിലിംഗും നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ചും പരീക്ഷകൾ സംബന്ധിച്ചും സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്.
(കടപ്പാട് DGE Kerala Facebook Page)

No comments:

Post a Comment