Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Thursday, May 20, 2021

Online School Admission & TC 2021-22

 


      ലോക്ക്‍ഡൗണ്‍ കാലത്തെ പ്രയാസങ്ങളും തിരക്കും ഒഴിവാക്കുന്നതിനായി സംസ്ഥാനത്തെ വിദ്യാലയങ്ങളിലേക്ക് ഓണ്‍ലൈനായി പ്രവേശന നടപടികള്‍ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് അനുവാദം നല്‍കി. ഇതിന്റെ ഭാഗമായി സമ്പൂര്‍ണ വെബ്‍സൈറ്റിലൂടെ രക്ഷകര്‍ത്താക്കള്‍ക്ക് അവര്‍ക്ക് താല്‍പര്യമുള്ള വിദ്യാലയങ്ങളിലേക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മെയ് 19മുതല്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെയും തുടര്‍ന്ന്  ക്ലാസ് തല പ്രമോഷന്‍ നടപടികള്‍ പൂര്‍ത്തിയായ ശേഷം മെയ് 26 മുതല്‍ മറ്റ് ക്ലാസുകളുടെയും അഡ്‍മിഷന്‍ ആരംഭിക്കും. ഓണ്‍ലൈന്‍ അഡ്‍മിഷനുമായി ബന്ധപ്പെട്ട സര്‍ക്കുലറുകളും ഹെല്‍പ്പ് ഫയലുകളും കൈറ്റ് പുറത്തിറക്കിയത് ചുവടെ ലിങ്കുകളില്‍ .

    ഓണ്‍ലൈന്‍ മുഖേന ലഭിക്കുന്ന അപേക്ഷകളില്‍ പ്രധാനാധ്യാപകരുടെ ലോഗിന്‍ മുഖേന സമ്പൂര്‍ണ്ണയില്‍ പ്രവേശിച്ച് Willingness നല്‍കുകയും അവരെ താല്‍ക്കാലികമായി പ്രവേശനം നടത്തുകയും വേണം. ഏതെങ്കിലും കാരണവശാല്‍ അപേക്ഷ നിരസിച്ചാല്‍ നിരസിക്കുന്നതിനുള്ള കാരണം വ്യക്തമാക്കണം. വിദ്യാലയം സ്വീകരിക്കുന്ന നടപടി അപേക്ഷകന് Acknowledgement  ആയി മൊബൈലില്‍ ലഭിക്കും. ഓണ്‍ലൈന്‍ സംവിധാനം ലഭ്യമല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഫോണിലൂടെ പ്രവേശനത്തിന് വേണ്ട സൗകര്യങ്ങള്‍ വിദ്യാലയം ഒരുക്കണം എന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

 

Click Here for DGE Circular on Promotion & Admission etc 

Click Here for KITE Circular 

Click Here for Video Tutorial for Online Application


No comments:

Post a Comment