പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പഠനവൈകല്യമുള്ള കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സബ്‍ജില്ലാടിസ്ഥാനത്തില്‍ ചുവടെ കാണിച്ചിരിക്കുന്ന ദിവസങ്ങളില്‍ നടത്തുന്നതാണ് സ്‍പെഷ്യല്‍ എഡ്യുക്കേറ്ററുടെ നേതൃത്വത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കുട്ടികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കളും ഉണ്ടായിരിക്കണം
| ക്രമ നമ്പര്‍ | ക്യാമ്പ് നടക്കുന്ന സ്ഥലം | തീയതി | പങ്കെടുക്കേണ്ട ഉപജില്ലകള്‍ |
|---|---|---|---|
| 1 | CGHSS VADAKKANCHERY | 22.12.2021 | ALATHUR |
| 2 | GHS KOTTAYI | 24.12.2021 | PARLI & KUZHALMANNAM |
| 3 | GUPS CHITTUR | 27.12.2021 | CHITTUR |
| 4 | GGVHS NENMARA | 30.12.2021 | KOLLENGODE |
| 5 | BEMHSS PALAKKAD | 04.01.2022 | PALAKKAD |
ക്യാമ്പില്‍ പങ്കെടുക്കുന്ന അവസരത്തില്‍ ഹാജരാക്കേണ്ട രേഖകള്‍
- ഫോട്ടോ-1
- ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്
- ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് / റേഷന്‍ കാര്‍ഡിന്റെ കോപ്പി
- എസ് എസ് എല്‍ സി പരീക്ഷാ ആനുകൂല്യത്തിനുള്ള അപേക്ഷ (മാതൃക ചുവടെ )
- ഇംഗ്ലീഷ്, കണക്ക്, മലയാളം വിഷയങ്ങളുടെ നോട്ട്‍ബുക്കുകള്‍
- ഉത്തരക്കടലാസുകള്‍
- ചികില്‍സാ രേഖകള്‍ ഉണ്ടെങ്കില്‍ അവ
- ക്ലാസ് ടീച്ചറുടെ റിപ്പോര്‍ട്ട്
- SSLC ആനുകൂല്യത്തിനുള്ള അപേക്ഷ മാതൃക ഇവിടെ
- Click Here for DEO Circular
No comments:
Post a Comment