Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Friday, March 26, 2021

GPAIS പദ്ധതി പ്രീമിയം 31വരെ അടയ്ക്കാം

        സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്‌സണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (GPAIS) 2021 വർഷത്തേക്കുള്ള പ്രീമിയം ഒടുക്കുന്നതിനുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി ഉത്തരവായി. 2020 ഡിസംബർ 31ന് മുമ്പ് സർവീസിൽ പ്രവേശിച്ച എല്ലാ ജീവനക്കാരും ശൂന്യവേതനാവധിയിലുള്ളവർ  (KSR XIIA KSRXIIC ഒഴികെ), അന്യത്ര സേവനത്തിലുള്ളവർ, മറ്റെന്തെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേസ്ലിപ്പ് ലഭിക്കാത്തതിനാൽ ശമ്പളം ലഭിക്കാത്തവർ എന്നിവർ ഉൾപ്പെടെയുള്ള ജീവനക്കാരും 31ന് മുമ്പ് പ്രീമിയം  "8658-102-88 Suspense account GPAI fund’ എന്ന ശീർഷകത്തിൽ ഒടുക്കി 2021 ജി.പി.എ.ഐ.എസ് പദ്ധതിയിൽ അംഗത്വമെടുക്കണം. എല്ലാ ഡി.ഡി.ഒ (ഡ്രോയിംഗ് ആൻഡ് ഡിസ്‌ബേഴ്‌സിംഗ് ഓഫീസർമാർ) മാരും തങ്ങളുടെ കീഴിലുള്ള എല്ലാ ജീവനക്കാരും ജി.പി.എ.ഐ.എസ്. അംഗത്വം എടുത്തുവെന്ന് ഉറപ്പുവരുത്തണം.

CLICK HERE for the Circular

Monday, March 15, 2021

SSLC പരീക്ഷാ ടൈംടേബിള്‍ പുനക്രമീകരിച്ചു

        സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില് 2021 മാര്ച്ചിലെ എസ്.എസ്.എല്.സി / ഹയര്സെക്കണ്ടറി / വൊക്കേഷണല് ഹയര് സെക്കണ്ടറി പൊതുപരീക്ഷകളുടെ പുതുക്കിയ സമയക്രമം 11.03.2021 ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാല് വിവിധ മേഖലകളില് നിന്ന് ലഭ്യമായ അഭിപ്രായങ്ങളും നിര്ദ്ദേശങ്ങളും കൂടി പരിഗണിച്ച് മൂന്നു വിഭാഗത്തിന്റെയും ചില ദിവസങ്ങളിലെ പരീക്ഷ പുന:ക്രമീകരിച്ചിട്ടുണ്ട്. ഇത്തരത്തില് മാറ്റം വരുത്തിയ ടൈംടേബിള് ഇതോടൊപ്പം നല്കുന്നു.

CLICK HERE for Revised SSLC TimeTable 

CLICK HERE for Revised HSS TimeTable

CLICK HERE for Revised VHSE TimeTable

Sunday, March 7, 2021

LSS-USS രജിസ്ട്രേഷന്‍ മാര്‍ച്ച് 19നകം പൂര്‍ത്തിയാക്കണം


            April മാസം ഏഴാം തീയതി നടക്കുന്ന 2020-21 അധ്യയനവര്‍ഷത്തെ LSS/USS പരീക്ഷാ നോട്ടിഫിക്കേഷന്‍ പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയായി. പരീക്ഷക്കായി കുട്ടികളുടെ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൈറ്റ് സജ്ജമായി. സ്കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് 8 മുതല്‍ 19 വരെ നടത്തണം. ഇതിനായി വിദ്യാലയങ്ങള്‍ക്ക്  Username & Password അതത് എ ഇ ഒ തലത്തില്‍തയ്യാറാക്കി നല്‍കും. സ്കൂള്‍ തല രജിസ്ട്രേഷന് സഹായകരമായ User Manual ഉം Activity Calendar ഉം ചുവടെ ലിങ്കുകളില്‍. 

Click Here for Online Registration Site

Click Here for LSS USS Notification

Click Here for LSS/USS Site User Manual

Click Here for Activity Calender


Sunday, February 28, 2021

CE Score Entry മാര്‍ച്ച് 3നകം പൂര്‍ത്തീകരിക്കണം

 SSLC പരീക്ഷയുമായി ബന്ധപ്പെട്ട് CE Score പ്രവര്‍ത്തനങ്ങള്‍ പ്രധാനാധ്യാപകര്‍ മാര്‍ച്ച് 3നകം പൂര്‍ത്തിയാക്കേണ്ടതുണ്ട്. iExaMS സോഫ്റ്റ്‍വെയറില്‍ HM ലോഗിനില്‍ പ്രവേശിച്ച് Class Teacher User Credentials എന്നതില്‍ ക്ലാസ് ടീച്ചര്‍ യൂസര്‍മാരുടെ Username & Password നല്‍കിയിട്ടുണ്ട് ഇതുപയോഗിച്ച് ക്ലാസ് ടീച്ചര്‍മാരായി ലോഗിന്‍ ചെയ്യുകയും ആദ്യലോഗില്‍ സമയത്ത് പാസ്‍വേര്‍ഡ് ചേഞ്ച് ചെയ്യാനുള്ള ജാലകത്തില്‍ പാസ്‍വേര്‍ഡ് മാറ്റുകയും വേണം. തുടര്‍ന്ന് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ചുവടെ

  1.  ക്ലാസ് ടീച്ചര്‍മാര്‍ Pre Examination->CE Mark Tabulation -> CE Mark Entry എന്ന ക്രമത്തില്‍ പ്രവേശിച്ച് ആ ഡിവിഷനിലെ ആദ്യ രജിസ്റ്റര്‍ നമ്പര്‍ നല്‍കി സ്കോറുകള്‍ രേഖപ്പെടുത്തുക. അത് സേവ് നല്‍കി Next ബട്ടണ്‍ അമര്‍ത്തിയാല്‍ അടുത്ത കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ തനിയെ ലഭിക്കും. 
  2. ഇപ്രകാരം എല്ലാ വിദ്യാര്‍ഥികളുടെയും സ്കോര്‍ എന്‍ട്രി പൂര്‍ത്തിയായാല്‍ ക്ലാസ് അധ്യാപകര്‍ അവര്‍ തയ്യാറാക്കിയ സ്കോറുകള്‍ വേരിഫൈ ചെയ്യേണ്ടതുണ്ട്. 
  3. ഇതിനായി ക്ലാസ് ടീച്ചര്‍മാര്‍ അവരുടെ ലോഗിനിലെ Pre Examination->CE Mark Tabulation -> CE Mark Verification എന്ന ക്രമത്തില്‍ പ്രവേശിക്കുക. ആ ഡിവിഷനിലെ ആദ്യ രജിസ്റ്റര്‍ നമ്പരും അവസാന രജിസ്റ്റര്‍ നമ്പരും From , To എന്നീ ബോക്സുകളില്‍ നല്‍കി ( ഇത് ആ പേജിന്റെ മുകളില്‍ നല്‍കിയിട്ടുണ്ട്) Show CE Mark എന്ന ബട്ടണ്‍ അമര്‍ത്തുക. എല്ലാ രജിസ്റ്റര്‍ നമ്പരും വിദ്യാര്‍ഥികളുടെ പേരും അധ്യാപകര്‍ നല്‍കിയ സ്കോറും കാണാന്‍ സാധിക്കും. ഇത് പരിശോധിച്ച് ശരിയെങ്കില്‍ Manage എന്ന ബോക്സില്‍ Correct എന്നും തിരുത്തല്‍ ആവശ്യമുണ്ടെങ്കില്‍ Incorrect എന്നും തിരഞ്ഞെടുക്കുക
  4. Incorrect എന്ന് നല്‍കിയ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ Pre Examination->CE Mark Tabulation -> CE Mark Correction എന്ന ക്രമത്തില്‍ പ്രവേശിച്ച് തിരുത്താവുന്നതാണ്
  5. എല്ലാ ക്ലാസ് അധ്യാപകരും അവരവരുടെ ക്ലാസുകളിലെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പ്രധാനാധ്യാപകര്‍ക്ക് അവരുടെ ലോഗിനിലെ Pre Examination->CE Mark Tabulation ->CE Mark Manage എന്ന ക്രമത്തില്‍ പ്രവേശിച്ചാല്‍ വിദ്യാലയത്തിലെ എല്ലാ വിദ്യാര്‍ഥികളുടെയും സ്കോറുകള്‍ കാണാം ഇതിന് നേരെ Status, Change Status എന്നിങ്ങനെ രണ്ട് ബോക്സുകള്‍ കാണാം. തിരുത്തലുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ പ്രധാനാധ്യാപകന് Set As Incorrect എന്ന് നല്‍കിയാല്‍ ക്ലാസ് ടീച്ചറിന് വീണ്ടും തിരുത്തല്‍ വരുത്താവുന്നതാണ്. ഇപ്രകാരം എല്ലാ വിദ്യാര്‍ഥികളുടെയും പരിശോധിച്ച് ശിയെന്നുറപ്പാക്കി ഓരോ കുട്ടിയുടെയും വേരിഫൈ ചെയ്യുക. തുടര്‍ന്ന് താഴെയുള്ള Declaration ന് നേരെ ടിക്ക് മാര്‍ക്ക് നല്‍കി കണ്‍ഫേം ചെയ്യുക.

മറക്കരുത് ഈ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള അവസാനദിവസം മാര്‍ച്ച് 3 ആണ്

സമഗ്രശിക്ഷാ കേരള വര്‍ക്ക് ഷീറ്റുകള്‍

 സമഗ്ര ശിക്ഷ കേരള ഫോക്കസ് പാഠഭാഗങ്ങളെ ആസ്‍പദമാക്കി വിദ്യാര്‍ഥികള്‍ക്കായി എല്ലാ വിഷയങ്ങളുടെയും വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോക്കസ് പാഠഭാഗങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി തയ്യാറാക്കിയ ഈ വര്‍ക്ക് ഷീറ്റുകള്‍ അവസാനവട്ട റിവിഷന്‍ സമയത്ത് ഏറെ പ്രയോജനം ചെയ്യുന്നവയാണ്. ഓരോ വിഷയങ്ങളുടെയും വര്‍ക്ക് ഷീറ്റുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും.


 

 full-width

 

കടപ്പാട് :സമഗ്രശിക്ഷ കേരള

Thursday, February 25, 2021

യാത്രയയപ്പ് സമ്മേളനം

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ഈ അധ്യയനവര്‍ഷം വിരമിക്കുന്നതും കഴിഞ്ഞ അധ്യയനവര്‍ഷം വിരമിച്ചതുമായ പ്രധാനാധ്യാപകരുടെയും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും യാത്രയയപ്പ് സമ്മേളനം നടന്നു പാലക്കാട് ബി ഇ എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വെച്ച് നടന്ന യാത്രയയപ്പ് യോഗം പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശ്രീ പി കൃഷണന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ കെ ഷാജിമോന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കഴിഞ്ഞ വര്‍ഷം വിരമിച്ച മുന്‍ ഡി ഇ ഒ ശ്രീമതി അനിത സി വി , ഡയറ്റ് പ്രിന്‍സിപ്പലായിരുന്ന ശ്രീ രാജേന്ദ്രന്‍, സര്‍വീസില്‍ നിന്നും വിരമിക്കുന്ന പാലക്കാട് ഡി ഡി ഇ ഓഫീസിലെ അഡ്‍മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ശ്രീ എന്‍ മണികണ്ഠന്‍ എന്നിവരെ ആദരിച്ചു വിദ്യാഭ്യാസ ജില്ലാ എച്ച് എം ഫോറം സെക്രട്ടറി ശ്രീ കെ സുരേഷ് ജില്ലയിലെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രധാനാധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലയിലെ വിജയശതമാനം വര്‍ദ്ധിപ്പിക്കുകയും സംസ്ഥാനതലത്തില്‍ ജില്ലയുടെ സ്ഥാനം ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയവരെയും യോഗത്തില്‍ അനുമോദിച്ചു

Tuesday, February 23, 2021

DIET PALAKKAD -STUDY MATERIALS

 2021 മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാനും സമയബന്ധിതമായി പരീക്ഷ എഴുതുന്നതിനും കുട്ടികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ താരതമ്യേന പ്രയാസം അനുഭവപ്പെടുന്ന വിഷയങ്ങളായി പറയപ്പെടുന്ന ഇംഗ്ലീഷ്, ഗണിതം, ഊര്‍ജതന്ത്രം, രസതന്ത്രം, ബയോളജി, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ പഠനപിന്തുണാ സാമഗ്രി ആണ് ചുവടെ ലിങ്കുകളില്‍. മികച്ച വിജയം നേടാന്‍ കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമാകും ഇവ എന്ന് പ്രതീക്ഷിക്കുന്നു.

CE Score Entry ലിങ്ക് സജ്ജമായി

 

2021 SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ CE Score Entryക്കുള്ള ലിങ്കുകള്‍ പരീക്ഷാ ഭവന്‍ സൈറ്റില്‍ നടത്താം. ക്ലാസ് ടീച്ചര്‍ യൂസര്‍മാരാണ് സ്കോറുകള്‍ രേഖപ്പെടുത്തേണ്ടത് . ഇന്ന് മുതല്‍ മാര്‍ച്ച് 3 വരെയയാണ് ഇതിന് അനുവദിച്ച സമയം . iExaMSലെ ക്ലാസ് ടീച്ചര്‍ യൂര്‍മാര്‍ക്കുള്ള പാസ്‍വേര്‍ഡുകള്‍ HM Loginലെ Administration -> Class Teacher User Credentials എന്നതില്‍ ലഭ്യമാണ്. Default ആയി നല്‍കിയിരിക്കുന്ന Username , Password ഇവ ഉപയോഗിച്ച്  iExaMSലൂടെ ലോഗില്‍ ചെയ്യുക. ആദ്യ ലോഗിനില്‍ പാസ്‍വേര്‍ഡ് ചേഞ്ച് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലഭിക്കും. പാസ്‍വേര്‍ഡ് ചേഞ്ച് ചെയ്താല്‍ ക്ലാസ് അധ്യാപകര്‍ക്ക് സ്കോര്‍ എന്‍ട്രി നടത്താവുന്നതാണ്. ഇത് നിശ്ചിത സമയപരിധിക്കുള്ളില്‍ പരിശോധിച്ച് പ്രധാനാധ്യാപകര്‍ വേരിഫൈ ചെയ്യേണ്ടതുണ്ട്

Click Here for iExaMS Link

 

Monday, February 22, 2021

എസ്.എസ്.എൽ.സി പരീക്ഷ: ഗള്‍ഫ്/ലക്ഷദീപ് സ്കൂളുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് നിയമനത്തിന് അപേക്ഷിക്കാം

 2021 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി ഗൾഫ്, ലക്ഷദ്വീപ് മേഖലകളിലെ പരീക്ഷാ സെന്ററുകളിലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിനായുള്ള അപേക്ഷ  iExaMS വെബ്‌സൈറ്റ് വഴി ഓൺലൈനായി സ്വീകരിക്കും.   https://sslcexam.kerala.gov.in ലെ ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് (ഗൾഫ്/ലക്ഷദ്വീപ്) എന്ന ലിങ്കിലൂടെ അദ്ധ്യാപകർക്ക് 23 മുതൽ 26 വരെ അപേക്ഷിക്കാം.

Click Here to Apply for Gulf Region

Click Here to Apply for Lakshadeep Region

Sunday, February 21, 2021

BIMS ലൂടെ TSB അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കാം

 

       വിവിധ ഇനത്തില്‍ വിദ്യാലയത്തിന്റെ പേരിലുള്ള ട്രഷറി സേവിങ്ങ്‍സ് ബാങ്ക് അക്കൗണ്ടില്‍ വന്നിരിക്കുന്ന തുകയുടെ വിവരങ്ങള്‍  അറിയുന്നതിന് BIMSല്‍ മാര്‍ഗമുണ്ട്. BIMSല്‍ DDO Admin ആയി പ്രവേശിക്കുമ്പോള്‍ തുറന്ന് വരുന്ന പേജില്‍ ഇടത് വശത്തുള്ള TSB എന്നതില്‍ ക്ലിക്ക് ചെയ്യുക താഴേക്ക് തുറന്ന് വരുന്ന TSB Accounts എന്നതില്‍ ക്ലിക്ക് ചെയ്യുക



പുതിയൊരു പേജ് ലഭിക്കും ഈ പേജില്‍ വിദ്യാലയത്തിന്റെ പേരിലുള്ള TSB അക്കൗണ്ടിന്റെ വിവരങ്ങള്‍ ആകും ഉണ്ടായിരിക്കുക. ഇതില്‍ ഏറ്റവും അവസാന കള്ളിയിലുള്ള View Passbook എന്നതില്‍ ക്ലിക്ക് ചെയ്യുക

താഴെക്കാണുന്ന മാതൃകയില്‍ ഒരു ജാലകം തുറന്ന് വരും ഇതില്‍ From Date എന്നതിന് നേരെ ഏത് തീയതി മുതലുള്ള പാസ്‍ബുക്ക് വിവരങ്ങള്‍ ആണോ വേണ്ടത് അതും To Date എന്നതില്‍ എന്ന് വരെയുള്ള അക്കൗണ്ട് വിവരങ്ങള്‍ ആണോ ആവശ്യമുള്ളത് അതും നല്‍കുക. തുടര്‍ന്ന് ഇതിന് നേരെയുള്ള Search എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഈ കാലയളവില്‍ അക്കൗണ്ടിലേക്ക് വന്നതും പിന്‍വലിച്ചതുമായ തുകയുടെ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കും.


മുകളില്‍ വലത് ഭാഗത്തുള്ള ഭാഗത്തുള്ള Download PDF എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ കാലയളവില്‍ നടത്തിയ ഇടപാടുകളുടെ പാസ്‍ബുക്ക് വിശദാംശങ്ങളുടെ പ്രിന്റൗട്ട് പി ഡി എഫ് രൂപത്തില്‍ ലഭിക്കും. ഓരോ സാമ്പത്തിക വര്‍ഷത്തെയും ഇടപാടുകളുടെ വിശദാംശങ്ങള്‍ ട്രഷറിയില്‍ പോയി പാസ്‍ബുക്ക് അപ്‍ഡേറ്റ് ചെയ്യാതെ തന്നെ അറിയാന്‍ ഇത് വഴി സാധിക്കും.

       BIMS ലൂടെ വിദ്യാലയത്തിലെ TSB അക്കൗണ്ടിലേക്ക് ലഭ്യമായ അലോട്ട്‍മെന്റ് വിവരങ്ങള്‍ അറിയുന്നതിന് DDO Admin ലോഗിനിലെ Allotment എന്നതില്‍ View Allotment എന്നതില്‍ ക്ലിക്ക് ചെയ്യുക. ലഭ്യമാകുന്ന ജാലകത്തില്‍ സാമ്പത്തിക വര്‍ഷം തിരഞ്ഞെടുത്ത് List എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ വര്‍ഷം നടത്തിയ അലോട്ട്‍മെന്റ് വിവരങ്ങള്‍ ലഭിക്കും. ഈ ലഭ്യമാകുന്ന പേജിലെ Allotted Amount എന്നത് നീലനിറഥത്ില്‍ കാണാന്‍ സാധിക്കും. ഈ തുകയില്‍ ക്ലിക്ക് ചെയ്താല്‍ ആ തുക പിന്‍വലിച്ചതിന്റെ വിശദാംശങ്ങള്‍ കാണാന്‍ സാധിക്കും.