Header

Slideshow

1 / 5

DEO PALAKKAD

2 / 5

DEO PALAKKAD

3 / 5

DEO PALAKKAD

4/ 5

DEO PALAKKAD

3 / 5

DEO PALAKKAD


FLASH NEWS

SSLC റീവാല്യുവേഷന്‍ ഫലം പ്രസിദ്ധീകരിച്ചു. ഈ അധ്യയനവര്‍ഷത്തെ OEC ലംപ്‍സം ഗ്രാന്റിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ജൂലൈ 15 വരെയും SC Lumpsumgrant അവസാനതീയതി ആഗ,സ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു. ഇ-ഗ്രാന്റ്‌സ് സൈറ്റ് മുഖേന 2020-21 വർഷം വരെയുള്ള പട്ടികജാതി/പട്ടികവർഗ/മറ്റു പിന്നാക്ക വിഭാഗ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ക്ലെയിമുകൾ ജൂലൈ 31 വരെ ഓൺലൈനായി അയയ്ക്കാം. .പാലക്കാട് DEO ശ്രീമതി ഹെലന്‍ ഹൈസന്ത് മെന്‍ഡോസിന് വടകര ഡി ഇ ഒ ആയി സ്ഥലം മാറ്റം . ഈ അധ്യയനവര്‍ഷത്തെ പ്രമോഷന്‍ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഏപ്രില്‍ 3 മുതല്‍ മെയ് 31 വരെ മധ്യവേനലവധി .

Wednesday, April 7, 2021

SSLC 2021 INSTRUCTIONS TO INVIGILATORS

 

എസ് എസ് എല്‍ സി പരീക്ഷക്ക് മുന്നോടിയായി നടത്തുന്ന മീറ്റിങ്ങില്‍ ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നല്‍കാനുള്ള നിര്‍ദ്ദേശങ്ങള്‍

  1. എട്ടാം തീയതി ഉച്ചക്ക് പരീക്ഷ ആരംഭിക്കും. ആദ്യമൂന്ന് ദിവസങ്ങളില്‍ ഉച്ചക്ക് ശേഷവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാവിലെയും ആണ് പരീക്ഷ

  2. ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഇന്‍വിജിലേറ്റര്‍മാരില്‍ ആരെയും പൂര്‍ണ്ണമായി ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കില്ല എല്ലാവര്‍ക്കും ചുരുങ്ങിയത് 2 ഡ്യൂട്ടിയെങ്കിലും നല്‍കണം. പരീക്ഷാ ദിവസങ്ങളില്‍ ഒരു ണിക്കൂര്‍ മുമ്പെങ്കിലും ഇന്‍വിജിലേറ്റര്‍മാര്‍ എത്തണം

  3. ഒമ്പതാം തീയതി വെള്ളിയാഴ്ച്ച ഉച്ചക്ക് പരീക്ഷ ആരംഭിക്കുന്നത് 2.40നാണ്. മറ്റ് ദിവസങ്ങളില്‍ ഉച്ചക്ക് 1.40നും . രാവിലെ പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ 9.40 ന് പരീക്ഷ ആരംഭിക്കും . എല്ലാ പരീക്ഷകള്‍ക്കും കൂള്‍ ഓഫ് സമയം 20 മിനിട്ട് ആണ്

  4. പരീക്ഷക്ക് വരുന്ന ഇന്‍വിജിലേറ്റര്‍മാര്‍ അവരുടെ അടുത്ത ബന്ധുക്കള്‍ ആരും ഈ കേന്ദ്രത്തില്‍ പരീക്ഷ എഴുതുന്നില്ല എന്ന ഡിക്ലേറേഷന്‍ നല്‍കണം.

  5. അധ്യാപകര്‍ രാവിലെ പരീക്ഷ ഉള്ള ദിവസങ്ങളില്‍ 9.30നും ഉച്ചക്ക് പരീക്ഷ ഉള്ളദിവസങ്ങളില്‍ 1.30നും ക്ലാസ് മുറികളില്‍ എത്തണം

  6. കുട്ടികളുടെ ഹാള്‍ ടിക്കറ്റ് പരിശോധിച്ച് അവര്‍ കൃത്യസ്ഥാനങ്ങളിലാണ് ഇരിക്കുന്നത് എന്നുറപ്പാക്കണം

  7. കുട്ടികള്‍ മാസ്‍ക് ധരിച്ചിട്ടുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നു എന്നും ഉറപ്പാക്കണം. പരസ്പരം പേന , പെന്‍സില്‍ തുടങ്ങി യാതൊന്നും കൈമാറ്റം ചെയ്യാന്‍ അനുവദിക്കരുത്

  8. ഈ വര്‍ഷം കുട്ടികളെ കൊണ്ട് അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒപ്പ് ഇടീക്കേണ്ടതില്ല. പകരം ഇന്‍വിജിലേറ്റര്‍മാര്‍ അറ്റന്‍ഡന്‍സ് ഷീറ്റില്‍ P എന്ന് രേഖപ്പെടുത്തിയാല്‍ മതി

  9. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് മോണോഗ്രാം പതിപ്പിച്ച മെയിന്‍ഷീറ്റ് നല്‍കുക. കുട്ടികള്‍ക്ക് നല്‍കുന്നതിന് മുമ്പ് ഇന്‍വിജിലേറ്റര്‍മാര്‍ ഒപ്പിടുക. കുട്ടികള്‍ അത് പൂരിപ്പിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവര്‍ പൂരിപ്പിച്ചത് ശരിയാണെന്ന് ഉറപ്പാക്കുകയും ചെയ്യുക

  10. അഡീഷണല്‍ ഷീറ്റുകളും ഇന്‍വിജിലേറ്റര്‍മാര്‍ ഒപ്പിട്ടു നല്‍കുകയും ഇവയില്‍ രജിസ്റ്റര്‍ നമ്പര്‍ എഴുതാന്‍ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്യണം. ഓരോ അഡീഷണല്‍ ഷീറ്റിലും പേജ് നമ്പര്‍ ഇടുന്നത് അവസാനം അവ ക്രമത്തില്‍ അടുക്കുന്നതിന് സഹായകരമാകും എന്നതിനാല്‍ നമ്പറും ഇടാന്‍ നിര്‍ദ്ദേശിക്കുക

  11. ചോദ്യപേപ്പറുകള്‍ റൂമുകളിലെത്തിയാല്‍ അവ അന്നേദിവസത്തെ തന്നെയെന്നുറപ്പാക്കി ഇന്‍വിജിലേറ്റര്‍മാര്‍ പാക്കറ്റ് തുറന്ന് കുട്ടികള്‍ക്ക് വിതരണം ചെയ്യുക

  12. ചോദ്യപേപ്പര്‍ ലഭിച്ചാലുടന്‍ അതിലെ ഓരോ ഷീറ്റിലും രജിസ്റ്റര്‍ നമ്പരും പേരും എഴുതാന്‍ കുട്ടികളോട് ആവശ്യപ്പെടുക

  13. ആദ് 20 മിനിട്ട് കൂള്‍ ഓഫ് സമയം ആണെന്നും ഈ സമയും ഉത്തരങ്ങള്‍ എഴുതരുത് എന്നും ചോദ്യങ്ങള്‍ വായിച്ച് മനസിലാക്കുന്നതിന് ഉപയോഗിക്കണം എന്നും നിര്‍ദ്ദേശിക്കുകയും അത് പാലിക്കുന്നു എന്നുറപ്പാക്കുകയും ചെയ്യണം

  14. ഉത്തരം എഴുതുന്നതിനുള്ള ബെല്ലിന്റെ സമയത്ത് അതിനുള്ള നിര്‍ദ്ദേശം നല്‍കണം. ഓരോ അര മണിക്കൂര്‍ ഇടവിട്ട് ബെല്ലുകള്‍ ഉണ്ടാവും. പരീക്ഷ അവസാിക്കുന്നതിന് 5 മിനിട്ട് മുമ്പ് വാണിങ്ങ് ബെല്ലും അടിക്കും

  15. പരീക്ഷാ സമയം കഴിയുന്നത് വരെ കുട്ടികളെ എഴുതാന്‍ അനുവദിക്കണം. സമയം അവസാനിച്ചാല്‍ ഉത്തരക്കടലാസുകള്‍ ക്രമമായി ചേര്‍ത്ത് തുന്നിക്കെട്ടാനും ആകെ അഡീഷണല്‍ ഷീറ്റുകളുടെ എണ്ണം രേഖപ്പെടുത്താനും പറയണം

  16. പരീക്ഷ അവസാനിച്ച ശേഷം ഉത്തരക്കടലാസിന്റെ അവസാനം മോണോഗ്രാം പതിപ്പിച്ചിരുന്നു. കോവിഡിന്റെ സാഹചര്യത്തില്‍ ഇപ്രാവശ്യം ഇത് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും അവസാന പേജിലെ എഴുതി അവസാനിപ്പിച്ചതിന് താഴെയായി വിദ്യാര്‍ഥികള്‍ ഡബിള്‍ലൈന്‍ വരച്ച് അതിന് താഴെയായി ക്യാന്‍സെല്‍ഡ് എന്നെഴുതണം

  17. പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന റൂമിലെ കുട്ടികളുടെ ഉത്തരക്കലാസുകള്‍ ചീഫ് സൂപ്രണ്ട് നല്‍കുന്ന പ്ലാസ്റ്റിക്ക് കവറില്‍ പ്രത്യേകം ശേഖരിക്കണം. ഇവ പ്രത്യേകം സി വി കവറിലാക്കി അയക്കേണ്ടതാണ്

  18. കുട്ടികള്‍ക്ക് ലേബല്‍ ഇല്ലാത്ത ബോട്ടിലുകളില്‍ വെള്ളം കൊണ്ട് വരാവുന്നതാണ്.

  19. പരീക്ഷാ റൂമില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് കണ്ടെത്തി പിടിച്ചാല്‍ കുട്ടിയുടെയും ഇന്‍വിജിലേറ്ററുടെയും ഡിക്ലറേഷന്‍ വാങ്ങണം. കൂടാതെ അടുത്തിരിക്കുന്ന രണ്ട് കുട്ടികളില്‍ നിന്നും എഴുതി വാങ്ങണം

  20. പരീക്ഷാ ആനുകൂല്യത്തില്‍ Extra Time ആനുകൂല്യം മാത്രം ലഭിച്ചവരെ സാധാരണ കുട്ടികളുടെ റൂമിലാണ് ഇരുത്തേണ്ടത്.ഇവര്‍ക്ക് ഓരോ മണിക്കൂറിനും 10 മിനിട്ട് വീതം അധികസമായമായി നല്‍കണം

  21. സ്ക്രൈബ് ആനുകൂല്യം ലഭിച്ച കുട്ടികളെ പ്രത്യേകം മുറിയിലാണ് ഇരുത്തേണ്ടത്. ഒരു മുറില്‍ പരമാവധി 10 പേരെ ഇരുത്താം

  22. സ്ക്രൈബ്, ഇന്റര്‍പ്രട്ടര്‍ ഇവരെ യാതൊരു കാരണവശാലും ഒരേ മുറിയില്‍ ഇരുത്തരുത്

  23. മറ്റ് മുറികളില്‍ ഇരുത്തുന്ന (സ്ക്രൈബ്, ഇന്റര്‍പ്രട്ടര്‍ ) കുട്ടികള്‍ക്ക് അവരുടെ യഥാര്‍ഥമുറിയിലെ പാക്കറ്റില്‍ നിന്നും ആണ് ചോദ്യപേപ്പര്‍ ശേഖരിച്ച് നല്‍കേണ്ടത്

    Click Here for the Instructions in pdf Format  

    Click Here for Exam Day activities

No comments:

Post a Comment