2021-2022 അദ്ധ്യയന വർഷത്തെ SSLC, THSLC, SSLC(HI) THSLC(HI) AHSLC പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ 2022 മാർച്ച് 31ന് ആരംഭിച്ച് ഏപ്രിൽ 29ന് അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ ജനുവരി മൂന്നു മുതൽ 13 വരെയും പിഴയോടുകൂടി ജനുവരി 14 മുതൽ 19 വരെയും പരീക്ഷാകേന്ദ്രങ്ങളിൽ സ്വീകരിക്കും. |
Header
Slideshow


DEO PALAKKAD

DEO PALAKKAD

DEO PALAKKAD

DEO PALAKKAD
Monday, December 27, 2021
SSLC / HIGHER SECONDARY പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
Tuesday, December 21, 2021
LD Medical Camp
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പഠനവൈകല്യമുള്ള കുട്ടികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് സബ്‍ജില്ലാടിസ്ഥാനത്തില്‍ ചുവടെ കാണിച്ചിരിക്കുന്ന ദിവസങ്ങളില്‍ നടത്തുന്നതാണ് സ്‍പെഷ്യല്‍ എഡ്യുക്കേറ്ററുടെ നേതൃത്വത്തില്‍ മുന്‍ഗണനാ പട്ടിക തയ്യാറാക്കി കുട്ടികളെ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കൊപ്പം രക്ഷകര്‍ത്താക്കളും ഉണ്ടായിരിക്കണം
ക്രമ നമ്പര്‍ | ക്യാമ്പ് നടക്കുന്ന സ്ഥലം | തീയതി | പങ്കെടുക്കേണ്ട ഉപജില്ലകള്‍ |
---|---|---|---|
1 | CGHSS VADAKKANCHERY | 22.12.2021 | ALATHUR |
2 | GHS KOTTAYI | 24.12.2021 | PARLI & KUZHALMANNAM |
3 | GUPS CHITTUR | 27.12.2021 | CHITTUR |
4 | GGVHS NENMARA | 30.12.2021 | KOLLENGODE |
5 | BEMHSS PALAKKAD | 04.01.2022 | PALAKKAD |
ക്യാമ്പില്‍ പങ്കെടുക്കുന്ന അവസരത്തില്‍ ഹാജരാക്കേണ്ട രേഖകള്‍
- ഫോട്ടോ-1
- ബോണഫൈഡ് സര്‍ട്ടിഫിക്കറ്റ്
- ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് / റേഷന്‍ കാര്‍ഡിന്റെ കോപ്പി
- എസ് എസ് എല്‍ സി പരീക്ഷാ ആനുകൂല്യത്തിനുള്ള അപേക്ഷ (മാതൃക ചുവടെ )
- ഇംഗ്ലീഷ്, കണക്ക്, മലയാളം വിഷയങ്ങളുടെ നോട്ട്‍ബുക്കുകള്‍
- ഉത്തരക്കടലാസുകള്‍
- ചികില്‍സാ രേഖകള്‍ ഉണ്ടെങ്കില്‍ അവ
- ക്ലാസ് ടീച്ചറുടെ റിപ്പോര്‍ട്ട്
- SSLC ആനുകൂല്യത്തിനുള്ള അപേക്ഷ മാതൃക ഇവിടെ
- Click Here for DEO Circular
Tuesday, December 7, 2021
മെഡിസെപ്പ് - പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്
സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി മെഡിസെപ്പിന്റെ വിവരശേഖറണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പദ്ധതിയില്‍ അംഗങ്ങളാകുന്നതിന് മുമ്പ് ശേഖരിച്ച വിവരങ്ങളില‍്‍ തിരുത്തല്‍ വരുത്തുന്നതിനും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനും ഡിസംബര്‍ 20 വരെയാണ് സമയപരിധി നിശ്ചയിച്ചിട്ടുള്ളത് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഇവിടെ
ഇതിനായി ഡി ഡി ഒ തലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍
- എല്ലാ ജിവനക്കാരോടും മെഡിസെപ്പില്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിച്ച് നല്‍കിയ വിവരങ്ങള്‍ പൂര്‍ണ്ണവും ശരിയുമെന്നുറപ്പാക്കാന്‍ ആവശ്യപ്പെടുക
- തിരുത്തലുകള്‍ ഉണ്ടെങ്കില്‍ മെഡിസെപ്പിന്റെ രേഖകള്‍ ശേഖരിച്ച് ആവശ്യമായ സൈറ്റില്‍ തിരുത്തലുകള്‍ വരുത്തുക.
- പുതുതായി ജോയിന്‍ ചെയ്ത ജിവനക്കാരെ ഉള്‍പ്പെടുത്തുക
- നിലവില്‍ മറ്റ് വിദ്യാലയങ്ങളിലേക്കോ ഡിപ്പാര്‍ട്ട്‍മെന്റുകളിലേക്കോ മാറിപ്പോയവരെ ആ പുതിയ സ്ഥാപനത്തിലേക്ക് മാറ്റി നല്‍കുക
- റിട്ടയര്‍ ആയ ജീവനക്കാരെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുക
മേല്‍ സൂചിപ്പിച്ച പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനുള്ള User Manual ഇവിടെ
- MEDISEP സൈറ്റില്‍ പ്രവേശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക (ഇവിടെ Username ആയി പത്തക്ക DDO കോഡും പാസ്‍വേര്‍ഡ് ആയി DDOയുടെ മൊബൈല്‍ നമ്പരും നല്‍കിയാല്‍ മൊബൈലില്‍ ലഭ്യമാകുന്ന OTP നല്‍കി ലോഗിന്‍ ചെയ്യാവുന്നതാണ്)
- മെഡിസെപ്പ് സൈറ്റിലെ Status എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ Category ആയി Employee എന്നും Pen Number, Date of Birth ഇവ നല്‍കി Print ബട്ടണ്‍ അമര്‍ത്തിയാല്‍ ജീവനക്കാരുടെ വിശദാംശങ്ങള്‍ പി ഡി എഫ് രൂപത്തില്‍ ലഭിക്കും.
- നിലവില്‍ മറ്റൊരു സ്ഥാപനത്തിലേക്ക് ട്രാന്‍സ്‍ഫര്‍ ആയ ജിവനക്കാരെ ആ സ്ഥാപനത്തിലേക്ക് മാറ്റുന്നതിന് ആ ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെട്ട പേജില്‍ പ്രവേശിച്ച് അവരുടെ വിവരങ്ങള്‍ എഡിറ്റ് ചെയ്യുന്നതിന് ആ പേജിന് ചുവടെ നല്‍കിയ ഓപ്‍ഷന്‍ മുഖേന പ്രവേശിച്ച് അതില്‍ Department, Office എന്നിവയില്‍ പുതിയ ഓഫീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുക. തുടര്‍ന്ന് Verify ബട്ടണ്‍ ഉപയോഗിച്ച് വേരിഫിക്കേഷന്‍ നടത്തുക. ഇതോടെ പ്രസ്തുത ജീവനക്കാരന്റെ വിവരങ്ങള്‍ പുതിയ ഓഫീസില്‍ ലഭ്യമാകും
പ്രത്യേകം ശ്രദ്ധിക്കേണ്ടവ
- എല്ലാ ജീവനക്കാരെയും മെഡിസെപ്പില്‍ ഉള്‍പ്പെടുത്തേണ്ടത് നിര്‍ബന്ധമാണ്
- മാതാപിതാക്കള്‍ രണ്ട് പേരും ജീവനക്കാരായവരുടെ മക്കളില്‍ ആരെങ്കിലും ഒരാള്‍ മാത്രമേ കുട്ടികളെ ആശ്രിതര്‍ ആയി ഉള്‍പ്പെടുത്താവൂ
- പങ്കാളി സര്‍ക്കാര്‍ ജീവനക്കാരന്‍/ജീവനക്കാരി ആണെങ്കിലും അവര്‍ മെഡിസെപ്പില്‍ ആശ്രിതരായി ഉള്‍പ്പെടുത്തണം. (ആശ്രിതരായി ഉള്‍പ്പെടുത്തുന്ന പേജിന് മുകളിലെ Employee /Pensioner എന്ന ബട്ടണ്‍ ഉപയോഗിച്ച് അക്കാര്യം വ്യക്തമാക്കണം പെന്‍ നമ്പര്‍ നല്‍കണം)
- ആശ്രിതരായി ഉള്‍പ്പെടുത്താവുന്നവര്‍ പങ്കാളി, ജീവനക്കാരെ മാത്രം ആശ്രയിച്ച് കഴിയുന്ന മാതാപിതാക്കള്‍ (ഇവര്‍ സംസ്ഥാന സര്‍ക്കാര്‍/സര്‍വ്വകലാശാലാ ജീവനക്കാര്‍/തദ്ദേശ സ്വയം ഭരണ ജീവനക്കാര്‍/പെന്‍ഷന്‍കാര്‍ ഒഴികെയുള്ളവര്‍) 25 വയസ് പൂര്‍ത്തിയാകാത്ത കുട്ടികള്‍(ഇവര്‍ വിവാഹിതരോ ജോലി ലഭിച്ചവരോ ആണെങ്കില്‍ ആശ്രിതരായി ഉള്‍പ്പെടുത്തരുത്. ശാരീരിക മാനസിക വൈകല്യം ബാധിച്ചവര്‍ക്ക് പ്രായപരിധി ഇല്ല)
- മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്തുമ്പോള്‍ മറ്റ് മക്കള്‍ ഇവരെ ആശ്രിതരായു ഉള്‍പ്പെടുത്തിയിട്ടില്ല എന്നുറപ്പാക്കുക
- ഡെപ്യൂട്ടേഷനില്‍ പോയ ജീവനക്കാരുടെ വിവരങ്ങള്‍ മാതൃവകുപ്പിലെ അവര്‍ ഉള്‍പ്പെട്ട ഓഫീസിലാണ് നല്‍കേണ്ടത്
- ഭാര്യയുടെ / ഭര്‍ത്താവിന്റെ മാതാപിതാക്കളെ ആശ്രിതരായി കണക്കാക്കില്ല
- സഹോദരന്‍.സഹോദരി എന്നിവരെ ആശ്രതരായി ചേര്‍ക്കാന്‍ പാടില്ല
- വിമുക്തഭടന്മാര്‍ ആയ മാതാപിതാക്കളെ ആശ്രിതരായി ഉള്‍പ്പെടുത്തരുത്
- കന്യാസ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതരായി നിലവില്‍ ആരെയും ഉള്‍പ്പെടുത്താന്‍ സാധിക്കില്ല
- KSR Appendix XII A, B, C പ്രകാരം LWA യില്‍ പോയ ജീവനക്കാരെ മെഡിസെപ്പില്‍ ഉള്‍പ്പെടുത്തേണ്ടതില്ല എന്നാല്‍ മറ്റ് അവധികളില്‍ തുടരുന്ന ജീവനക്കാരെ ഉള്‍പ്പെടുത്താം
- സസ്‍പെന്‍ഷനില്‍ കഴിയുന്ന ജീവനക്കാരെയും ഉള്‍പ്പെടുത്തണം
Monday, December 6, 2021
AGE CONDONATION ORDER -SSLC 2022
2021-22 അധ്യയനവര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ വയസിളവ് (Condonation) അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദ്യാലയങ്ങള്‍ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ ആറ് മാസത്തില്‍ അധികരിക്കാത്ത കാലാവധി ഇളവ് അനുവദിച്ച് നല്‍കി ജില്ലാ വിദ്യാഭ്യാസ ഓഫാസറുടെ ഉത്തരവിന്റെ പകര്‍പ്പ് ചുവടെ ലിങ്കില്‍
പ്രധാനാധ്യാപകര്‍ ചെയ്യേണ്ടത്
- വയസിളവ് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലെ കുട്ടികള്‍ എല്ലാം ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നുറപ്പാക്കുക
- ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ് ചെയ്ത് പ്രവേശന രജിസ്റ്ററോടൊപ്പം സൂക്ഷിക്കുക
- ഏതെങ്കിലും പൊരുത്തക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ അത് പരിഹരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസിനെ സമീപിക്കുക
-
2021 മാര്‍ച്ച് 17 മുതല്‍ ആരംഭിക്കുന്ന ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാനും സമയബന്ധിതമായി പരീക്ഷ എഴുതുന്നതിനും കുട...
-
ഈ വര്‍ഷത്തെ 1 മുതല്‍ 9 വരെയുള്ള ക്ലാസുകളുടെ പ്രമോഷന്‍ സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വര്‍ഷാന്തവിലയിരുത്തല്‍ ...
-
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗവ /എയ്ഡഡ് ഹൈസ്കൂളുളിലെ LP/UP/HS വിഭാഗങ്ങളിലെ എല്ലാ അധ്യാപകരുടെയും അനധ്യാപകരുടെയും വിശദാംശങ്ങള്‍ 2022...